ഭക്ഷ്യ സുരക്ഷാ ബോധവകരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

0
276

മണാശ്ശേരി; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സേഫ് ആന്‍ഡ് ന്യൂട്രീഷ്യസ് ഫുഡ് @സ്‌കൂള്‍ പരിപാടിയുടെ ഭാഗമായി മണാശ്ശേരി ജിയുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷ്യ സുരക്ഷാ ബോധവകരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. തിരുവമ്പാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ രഞ്ജിത് പി ഗോപി, കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ അനു എ പി, ഡോക്ടര്‍ അഞ്ജു സിബിന്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. നല്ല ഭക്ഷണ ശീലങ്ങള്‍, ജങ്ക് ഫുഡും ആരോഗ്യ പ്രശ്‌നങ്ങളും എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. സ്‌കൂളുകളില്‍ ഫുഡ് സേഫ്റ്റി ക്ലബ്ബിന്റെ പ്രവത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here