News

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ്

  • 23rd June 2020
  • 0 Comments

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച വിശദമായ പ്രൊപ്പോസലിന് സർക്കാർ അനുമതി നൽകി. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള […]

Local

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; മരിച്ചത് കൊല്ലം സ്വദേശി

  • 23rd June 2020
  • 0 Comments

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഈ മാസം 17ന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 8 ആം തിയ്യതിയാണ് ഡല്‍ഹിയിലെ നിസാമുദീനില്‍ നിന്നും ഇദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. 10ആം തിയ്യതി എത്തി ക്വാറന്റൈനിലായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്.

Kerala

ഗൾഫ് രാജ്യങ്ങളിൽ ട്രൂനാറ്റ് അംഗീകരിച്ചില്ല ടെസ്റ്റുകൾ ഒഴിവാക്കി പ്രവാസികളെ സർക്കാർ അടിയന്തരമായി നാട്ടിലെത്തിക്കണം പി കെ കുഞ്ഞാലിക്കുട്ടി

  • 23rd June 2020
  • 0 Comments

ന്യൂ ഡൽഹി : ട്രൂ നാറ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന ഗൾഫ് രാജ്യങ്ങളിൽ പ്രായോഗികമല്ലെന്ന് വിദേശ രാജ്യങ്ങൾ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം കത്തിലൂടെ കേരള ചീഫ് സെക്രട്ടറിയെ കേന്ദ്ര സർക്കാർ അറിയിച്ചു. വിദേശ കാര്യമന്ത്രാലയം എംബസികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് സംസ്ഥാന സർക്കാരിനെ കേന്ദ്രം അറിയിച്ചു. നിലപാടിൽ മുസ്ലിം ലീഗ് നേതാവും എം പി യുമായ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരണവുമായി രംഗത്തെത്തി. രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് അംഗീകരിക്കാത്ത പരിശോധന സംവിധാനം ഒരു സംസ്ഥാനത്തിന് […]

News

ഉറവിടമില്ലാതെ രോഗികള്‍; തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

  • 23rd June 2020
  • 0 Comments

ഉറവിടമറിയാതെ കോവിഡ് രോഗികളുണ്ടാവുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കും. മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരം സമൂഹ വ്യാപനം നടന്നോ എന്ന ആശങ്കയിലാണ്. സ്ഥിതി വിലയിരുത്താന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. സമൂഹവ്യാപനം തടയാന്‍ ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പരിശോധന വര്‍ദ്ധിപ്പിക്കും. പ്രധാനചന്തകളില്‍ അന്‍പത് ശതമാനം കടകള്‍ മാത്രമേ തുറക്കൂ. ഓട്ടോയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവര്‍ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ […]

National

കർണാടകആരോഗ്യ, വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ പിതാവിനും ,മകൾക്കും, ഭാര്യക്കും, കോവിഡ് സ്ഥിരീകരിച്ചു

  • 23rd June 2020
  • 0 Comments

കർണാടക : ആരോഗ്യ, വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ കുടുംബാംങ്ങൾക്ക് കോവിഡ് സ്ഥിരീകരണം. പിതാവിനും ഭാര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് 82 വയസുള്ള മന്ത്രിയുടെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് വന്ന പരിശോധന ഫലത്തിൽ ഭാര്യക്കും, മകൾക്കും കൊവിഡ് പോസിറ്റീവായി. അതേസമയം മന്ത്രിയുടെ രണ്ട് ആൺമക്കളുടെ പരിശോധനാഫലം നെഗറ്റീവാണ്. എവിടെ നിന്നാണ് രോഗം പടർന്നതെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല. വീടുകളിലെ ജോലിക്കാരിൽ നിന്നാവാം എന്നാണ് സംശയം പ്രകടിപ്പിക്കുന്നത്.

News

രാജ്യത്ത് മാറ്റമില്ലാതെ കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 14933 പേര്‍ക്ക് രോഗം

  • 23rd June 2020
  • 0 Comments

മാറ്റമില്ലാതെ രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി തുടരുന്നു. 24 മണിക്കൂറിനിടെ 14933 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 312 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 4,40,215 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ 1,78,014 പേര്‍ വിവിധ ആശുപത്രികളില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. 2,48,190 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 14011 പേരാണ് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 3721 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 62 […]

Kerala Local

കോഴിക്കോട് മുൻമേയർ യു.ടി. രാജൻ അന്തരിച്ചു

  • 23rd June 2020
  • 0 Comments

കോഴിക്കോട് : കോര്‍പ്പറേഷന്‍ മുന്‍മേയര്‍ യു.ടി. രാജന്‍ (70) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 1. 52നാണ് അന്തരിച്ചത്. അഭിഭാഷകന്‍, രാഷ്ട്രീയനേതാവ്, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. എരഞ്ഞിപ്പാലം ചൈത്രം വീട്ടിലായിരുന്നു താമസം. സ്വാതന്ത്ര്യസമരസേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെ.എസ്.യു. വിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നിയമവിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹിയായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലറായും മരാമത്ത് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി […]

National

തുടർക്കഥയായി ഇന്ധന വില വർധനവ് പതിനേഴാം ദിവസവും വില കൂട്ടി

  • 23rd June 2020
  • 0 Comments

ന്യൂഡൽഹി : തുടർച്ചയായി പതിനേഴാം ദിവസവും ഇന്ധനവിലയിൽ വർധനവ് രേഖപ്പെത്തി. പെട്രോളിന് 20 പൈസയും ഡീസലിന് 51 പൈസയുമാണ് ഇന്ന് വർധിച്ചത്. കോവിഡ് കാലത്തെ ദുരിതത്തിലും ജനങ്ങളെ ഒരു തരത്തിലും പരിഗണിക്കാതെ ദിവസേന ഇന്ധന വില വർധിപ്പിക്കുയാണ്. പതിനേഴ് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 56 പൈസയും ഡീസലിന് 9 രൂപ 42 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി.

International

ഹജ്ജ് തീർത്ഥാടനം നടത്തും സൗദിക്ക് പുറത്തുള്ളവർക്ക് ഇത്തവണ പ്രവേശനമില്ല

  • 23rd June 2020
  • 0 Comments

റിയാദ് : കോവിഡ്‌ പശ്ചാത്തലത്തിൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഈ വർഷത്തെ ഹജ്‌ പരിമിതമായ അംഗങ്ങളിൽ ഒതുക്കി നടത്താൻ സൗദി ഹജ്‌ ഉംറ മന്ത്രാലയം തീരുമാനിച്ചു. നേരത്തെ മന്ത്രാലയം പറഞ്ഞു ഹജ്ജ് പൂർണമായി നിർത്തി വെക്കുമെന്ന ഊഹാപോഹങ്ങൾ ആളുകൾക്കിടയിൽ നില നിന്നിരുന്നത് ഇതോടെ ഒഴിഞ്ഞു മാറി. രാജ്യത്തിനു പുറത്തുള്ളവരെ ഇത്തവണ ഹജ്ജ് നിർവഹണത്തിനായി അനുവദിക്കില്ല. അതേ സമയം രാജ്യത്തിനകത്തുള്ള വിവിധ പ്രദേശത്ത് നിന്നുള്ളവരെ മുഴുവൻ കോവിഡ് പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് തീർത്ഥാടനം നടത്താൻ അനുവദിക്കും. ലക്ഷക്കണക്കിന് അതിഥികളെ […]

ഖദീജ ഹജ്ജുമ്മ (69) നിര്യാതയായി

ചൂലാം വയൽ കൂടത്താലുമ്മൽ പരേതനായ മൂസ്സയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (69) നിര്യാതയായി മക്കൾഖാലിദ് കെ.പി ഉബൈദ് മൻസൂർ മൈമൂന സീനത്ത് മരുമക്കൾ ഹമീദ് നരിക്കുനി റഷീദ് പന്തീർപാടം ആയിശാബി റംല സലീന

error: Protected Content !!