News

അച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായ പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും : ആരോഗ്യ മന്ത്രി

  • 22nd June 2020
  • 0 Comments

തിരുവനന്തപുരം: അച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കുട്ടിയുടെ ചികിത്സ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതനുസരിച്ചുള്ള ഇടപെടലുകള്‍ ആരോഗ്യ വകുപ്പ് നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 54 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനോടുള്ള അച്ഛന്റെ ക്രൂരത വേദനാജനകമാണ്. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് നേരെ പലപ്പോഴും […]

Local

പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ്; സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നതായി കേന്ദ്രം ഹൈക്കോടതിയില്‍

  • 22nd June 2020
  • 0 Comments

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നതായി കേന്ദ്രം ഹൈക്കോടതിയില്‍. ഏത് സാഹചര്യത്തിലാണ് ഈ നിബന്ധന അംഗീകരിച്ചതെന്നും തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷയ്ക്കായാണെന്നും രോഗബാധിതര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞിരുന്നു. എന്നാല്‍ കേരളസര്‍ക്കാര്‍ […]

Kerala

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

  • 22nd June 2020
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളായ 22,24,25 26 എന്നീ തിയ്യതികളിൽ പല ജില്ലകളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 2020 ജൂൺ 22 :ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂൺ 24:കോട്ടയം,എറണാകുളം, ഇടുക്കി,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂൺ 25:തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ,ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂൺ 26: തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ,മലപ്പുറം,പാലക്കാട് വയനാട്,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. എന്നീ ജില്ലകളിലാണ് […]

Local

മലപ്പുറത്തെ കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയെടുത്ത് ഡിവൈഎഫ്‌ഐ

  • 22nd June 2020
  • 0 Comments

മലപ്പുറത്തെ കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയെടുത്ത് ഡിവൈഎഫ്‌ഐ. മുത്തേടം മേഖലാ സെക്രട്ടറി പി. കെ ഷഫീക്കിനെതിരെയാണ് സംഘടന അച്ചടക്ക നടപടിയെടുത്തത്. ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. ഷഫീക്കിനെ ഡി.വൈ.എഫ്.ഐയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി. നേരത്തെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് കണ്ടാലറിയാവുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് കോണ്‍ഗ്രസിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

Kerala

ബിഹാർ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞതായി മന്ത്രി സഞ്ജയ് ഝാ.

  • 22nd June 2020
  • 0 Comments

പാട്‌ന: ബിഹാറില്‍ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞതായി മന്ത്രി സഞ്ജയ് ഝാ. മുൻപ് ഇത്തരം നടപടി ഉണ്ടായിരുന്നില്ലെന്നും ബീഹാർ ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു. ഗണ്ഡക് അണക്കെട്ടിന് 36 ഗേറ്റുകളിൽ 18 എണ്ണം നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്. നേപ്പാൾ അറ്റ കുറ്റ പണികൾ നടത്താതെ നടപടികൾ ശക്തമാക്കിയാൽ മഴ കനക്കുന്നതോടെ ബീഹാറിൽ അത് വലിയ രീതിയിലുള്ള പ്രളയത്തിനായി കാരണമാകുമെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

Kerala

ഒഞ്ചിയത്ത് ഷോക്കേറ്റ് പത്തു വയസ്സുകാരനും അയൽവാസിയും മരിച്ചു

  • 22nd June 2020
  • 0 Comments

കോഴിക്കോട്‌: ഒഞ്ചിയത്ത് രണ്ടു പേർ ഷോക്കേറ്റു മരിച്ചു. അയൽവാസികളായ അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപത്തു താമസിക്കുന്ന സഹൽ (10 ), ഇർഫാൻ (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മാഹി ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. വൈദ്യുതി ലൈൻ പൊട്ടിവീണു ഷോക്കേറ്റ സഹലിനെ ഷോക്കേറ്റു കൊണ്ടിരിക്കെ രക്ഷിക്കാനായി ശ്രമിക്കുന്നതിടയിലാണ് ഇർഫാനും ഷോക്കേറ്റ് മരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് അപകടം.

National

കോവിഡ് കാലത്തെ തീവെട്ടികൊള്ള തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില കൂട്ടി

  • 22nd June 2020
  • 0 Comments

ന്യൂ ഡൽഹി : രാജ്യത്ത് തുടർച്ചയായ 16 ആം ദിവസവും ഇന്ധന വിലയിൽ വർധനവ്. ഇന്ധന വിലയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടും നിലപാടിൽ മാറ്റം വരുത്താൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല. പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് പുതുതായി കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 79.77 രൂപയും ഡീസല്‍ ലിറ്ററിന് 75.07 രൂപയുമായി. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്ന് 79.56രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 78.85രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോള്‍ […]

Local

പന്തീർപാടത്ത് കട്ട കമ്പനി പൊളിഞ്ഞു വീണു തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 22nd June 2020
  • 0 Comments

കുന്ദമംഗലം : പന്തീർപാടത്ത് കട്ട കമ്പനിയുടെെെ മുകൾ ഭാത്തെ മതിൽ പൊളിഞ്ഞു വീണു. ആളപായമില്ല. കമ്പനിയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടടുത്ത വീടിന് ഭാഗികമായി തകരാർ പറ്റിയിട്ടുണ്ട്. ഫയർ ഫോഴ്‌സും, കുന്ദമംഗലം പോലീസും സംഭവസ്ഥലത്തെത്തി. ഉമ്മർ ,നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പന്തീർപാടം ബ്രിക്സ് എന്ന കമ്പനിയിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് കമ്പനിയുടെ ഫില്ലർ താഴ്ന്നു പോയതാണ് അപകടത്തിന് കാരണമായത്. അപകട സമയം മൊബൈലിൽ കാൾ വന്നതിനെ തുടർന്ന് […]

Kerala

മന്ത്രി സുനിൽ കുമാർ കോവിഡ് നിരീക്ഷണത്തിൽ

  • 22nd June 2020
  • 0 Comments

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ആരോഗ്യ ഉദ്യോഗസ്ഥയ്ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവർ പങ്കെടുത്ത യോഗത്തിൽ ചേർന്ന സംസ്ഥാനത്തെ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ നിരീക്ഷണത്തിൽ. മന്ത്രിയുടെ നേതൃത്വത്തിൽ ജൂൺ 15 ന് തൃശൂർ കോർപ്പർേഷൻ ഓഫീസിലാണ്‌ യോഗം നടന്നത്. ഇതിൽ ഉദ്യോഗസ്ഥ പങ്കാളിയാവുകയായിരുന്നു. നിലവിൽ തിരുവനന്തപുരത്താണ്‌ മന്ത്രിയുള്ളത്‌. യോഗത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ പോകണം. തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥക്ക്‌ ആണ്‌ അസുഖം ബാധിച്ചത്‌. എവിടെനിന്നാണ്‌ രോഗം ബാധിച്ചത്‌ എന്ന്‌ അറിയില്ല .അതേസമയം കോർപ്പറേഷനിലെ ശുചീകരണ […]

National

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത് 24 മണിക്കൂനിടെ മരിച്ചത് 445 പേര്‍

  • 22nd June 2020
  • 0 Comments

ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അനുദിനം വർധനവ് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂനിടെ 14821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം ബാധിച്ച് 445 പേര്‍ മരണപ്പെട്ടു. 13254 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 4,25,282 ആയി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്.

error: Protected Content !!