Local

പന്തീർപാടത്ത് കട്ട കമ്പനി പൊളിഞ്ഞു വീണു തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുന്ദമംഗലം : പന്തീർപാടത്ത് കട്ട കമ്പനിയുടെെെ മുകൾ ഭാത്തെ മതിൽ പൊളിഞ്ഞു വീണു. ആളപായമില്ല. കമ്പനിയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടടുത്ത വീടിന് ഭാഗികമായി തകരാർ പറ്റിയിട്ടുണ്ട്. ഫയർ ഫോഴ്‌സും, കുന്ദമംഗലം പോലീസും സംഭവസ്ഥലത്തെത്തി.

ഉമ്മർ ,നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പന്തീർപാടം ബ്രിക്സ് എന്ന കമ്പനിയിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് കമ്പനിയുടെ ഫില്ലർ താഴ്ന്നു പോയതാണ് അപകടത്തിന് കാരണമായത്.

അപകട സമയം മൊബൈലിൽ കാൾ വന്നതിനെ തുടർന്ന് ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളി പുറത്തേക്ക് പോയ സമയത്താണ് സ്ഥാപനം തകർന്നു വീണത്, അതോടൊപ്പം ഇതിന്റെ പരിസരത്തായി മറ്റാരും ഇല്ലാത്തതും വലിയ രീതിയിലുള്ള അപകടം ഒഴിവാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!