Local

ടി.ബി രോഗികള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ കൈമാറി

  • 23rd June 2020
  • 0 Comments

കോവിഡ് പാശ്ചാത്തലത്തില്‍ ജില്ലയിലെ നിര്‍ധനരായ എം.ഡി.ആര്‍.ടി.ബി രോഗികള്‍ക്കും ടി.ബി രോഗികള്‍ക്കും കോഴിക്കോട് ദീനസേവന സഭയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയടങ്ങുന്ന കിറ്റുകള്‍ നല്‍കി. സിസ്റ്റര്‍ ലൂസിന, സിസ്റ്റര്‍ ഹരിത എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ടിബി സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ ടി.ബി & എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി പ്രമോദ്കുമാര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലയിലെ ടി.ബി രോഗികളിലെ സാമ്പത്തികമായി പിന്നാക്കം നില്കുന്നവര്‍ക്കും 26 എം.ഡി.ആര്‍ ടി.ബി രോഗികള്‍ക്കും വേണ്ടി ഒരു മാസത്തെ ഭക്ഷ്യധാന്യകിറ്റുകളാണ് ദീനസേവന […]

Local

സംഘര്‍ഷ മേഖലയില്‍നിന്ന് ഇന്ത്യയും ചൈനയും സേനാ പിന്മാറ്റത്തിന് ധാരണയായതായി റിപ്പോര്‍ട്ട്

  • 23rd June 2020
  • 0 Comments

ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സേനാ പിന്മാറ്റത്തിന് ധാരണയായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇരുവിഭാഗം സൈന്യവും പിന്‍വാങ്ങാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട് കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് തിങ്കളാഴ്ച ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍നിന്നു സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ധാരണയുമായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി.

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാനിറ്റൈസറും മാസ്‌കും നല്‍കി

  • 23rd June 2020
  • 0 Comments

കോഴിക്കോട്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ നല്‍കി. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് കൈമാറിയ സാധനങ്ങള്‍ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ ഏറ്റുവാങ്ങി. 700 മാസ്‌ക്, 125 ബോട്ടില്‍ സാനിറ്റൈസര്‍, 500 ഗ്ലൗസ് എന്നിവയാണ് നല്‍കിയത്. ഫെഡറേഷന്‍ ജില്ലാ കണ്‍വീനര്‍ അനിലുബ, പ്രോഗ്രാം കണ്‍വീനര്‍ മധു പൂക്കാട്, ഭാരവാഹികളായ റഫീഖ് ഓര്‍മ, സി.മനോജ്, കുന്നോത്ത് സലാം, എ.കെ.ഖാദര്‍, വൈ.എം.ജിതേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

News

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗറിന് ജാമ്യം അനുവദിച്ചു

  • 23rd June 2020
  • 0 Comments

ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗറിന് ജാമ്യം അനുവദിച്ചു. മാനുഷികതയുടെ പേരില്‍ മോചിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് സമ്മതിച്ചതിനാല്‍ ഡല്‍ഹി ഹൈക്കോടതി സഫൂറ സര്‍ഗറിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ വിചാരണക്കോടതിയുടെ അനുമതി വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

Kerala

ലളിതമായ ചടങ്ങുകളോടെ അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

  • 23rd June 2020
  • 0 Comments

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാജ്ഭവനിൽ ലളിതമായ ചടങ്ങുകളോടെയാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചത്. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ആരോഗ്യമുള്ള ഭാവിയിലേക്കായി കരുത്താർജിച്ച ശരീരവും ആവശ്യമാണ്. ഇതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാൽ മാത്രമേ മാനസിക ഉണർവും കൈവരികയുള്ളുവെന്നും ഏവരും യോഗ […]

Local

റോഡ് ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു

  • 23rd June 2020
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നമ്പിടിപറമ്പത്ത് കൊല്ലരുകണ്ടി റോഡ് ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ല്‍ ഉള്‍പ്പെട്ട ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോവുന്ന ഈ റോഡ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ഗംഗാധരന്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത കുറുമണ്ണില്‍ സ്വാഗതവും എന്‍.പി ബിജു നന്ദിയും പറഞ്ഞു.

Local

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രതിഷേധ ധര്‍ണ്ണ നടത്തി

  • 23rd June 2020
  • 0 Comments

കുന്ദമംഗലം; ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുന്ദമംഗലം പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സിക്രട്ടറി പി.കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് മണ്ഡലം സിക്രട്ടറി ടി, ജിനിലേഷ് അധ്വക്ഷത വഹിച്ചു, […]

Kerala

ദുബായിൽ നിന്നുമെത്തിയ പന്തീർപാടം സ്വദേശി മരണപ്പെട്ടു

  • 23rd June 2020
  • 0 Comments

കോഴിക്കോട് : കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കു മുൻപ് ദുബായിൽ നിന്നും നാട്ടിലെത്തിയ കുന്ദമംഗലം പന്തീർപാടം കാരകുന്നുമ്മൽ സ്വദേശി കബീർ (52) മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് അന്ത്യം. ഇദ്ദേഹം ഐഐഎംകെ യിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹം രക്തം ഛർദ്ദിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല . പരേതനായ മാമുക്കോയ ഹാജിയുടെ മകനാണ്. ഭാര്യ; മുബീന പതിമംഗലം, മക്കള്‍; നൂര്‍ബിന ഷെറിന്‍, ഷാഹിദ് […]

Local

ഇന്ത്യയില്‍ നിന്നു ഇത്തവണ ഹജ്ജ് യാത്രയുണ്ടായിരിക്കുകയില്ലെന്ന് ഉറപ്പായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി

  • 23rd June 2020
  • 0 Comments

കോഴിക്കോട് :ഈ വര്‍ഷത്തെ ഹജ്ജ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുക്കൊണ്ട് സ്വദേശികള്‍ക്കും സൗദി അറേബ്യയിലുള്ള വിദേശികള്‍ക്കുമായി പരിമിതപ്പെടുത്തുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചതോടെ ഇന്ത്യയില്‍ നിന്നു ഇത്തവണ ഹജ്ജ് യാത്രയുണ്ടായിരിക്കുകയില്ലെന്ന് ഉറപ്പായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു. കൊവിഡ് 19 വ്യാപനം ആഗോള തലത്തില്‍ സങ്കീര്‍ണ്ണാവസ്ഥയില്‍ എത്തിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു വിശ്വാസികള്‍ സംബന്ധിക്കുന്ന ഹജ്ജ് […]

Trending

അഗ്വേറോയ്ക്ക് ഏറ്റ പരിക്ക് സാരമുള്ളത് സീസൺ നഷ്ടമാകും

  • 23rd June 2020
  • 0 Comments

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം സ്ട്രൈക്കറായ അഗ്വേറോയ്ക്ക് ഏറ്റ പരിക്ക് സാരമുള്ളതെന്ന് കോച്ച് പെപ് ഗ്വാർഡിയോള. നേരത്തെ പരിക്ക് പറ്റിയ കാൽമുട്ടിന്റെ അതേ സ്ഥാനത്ത് തന്നെ വീണ്ടും പരിക്കേറ്റത് ആശങ്ക ചെലുത്തുന്നുണ്ട്. പരിക്കിന്റെ ആഴം ഇത്തവണത്തെ ലീഗുകൾ നഷ്ടപെടുത്തുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. അഗ്വേറോ നീണ്ട കാലം പുറത്തിരുന്നേക്കുമെന്ന് പരിശീലകൻ തന്നെ അറിയിച്ചിട്ടുണ്ട്. ഈ ലീഗ് താരത്തിന് നഷ്ടപ്പെടുമെന്നും എത്ര ദിവസം വേണ്ടി വരും തിരിച്ചു വരാൻ എന്നത് ഇപ്പോൾ പറയാൻ കഴിയില്ലെന്നും […]

error: Protected Content !!