National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 465 മരണം 15,968 പുതിയ രോഗികൾ

  • 24th June 2020
  • 0 Comments

രാജ്യത്ത് ദിനംപ്രതി കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. ഇന്നലെ മാത്രം 15,968 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 465 മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 14,476 ആയി. രോഗ ബാധിതരുടെ ബാധിതരുടെ എണ്ണം 4,56,183 ആയി. ഏറ്റവും അധികം രോഗബാധിതരും മരണവും മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. 1.40 ലക്ഷത്തോളം ആളുകളാണ് രോഗബാധിതരായി മാറിയത്.മരണം 6500 കടന്നു. രണ്ടാമതായുള്ള ഡൽഹിയിൽ 67,000 ത്തിലേക്ക് രോഗികളുടെ എണ്ണം കടക്കുകയാണ്. സംസ്ഥാനത്ത് രോഗികളുടെ […]

Kerala

കേരളത്തിലേക്ക് ഇന്ന് 23 വിമാനങ്ങൾ

  • 24th June 2020
  • 0 Comments

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് അകപ്പെട്ടുപോയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്ന നടപടികൾ തുടരുന്നു. ഇന്ന് 23 വിമാനങ്ങളാണ് സംസ്ഥാനത്ത് എത്താൻ വേണ്ടി പോകുന്നത്. ഇതിൽ 4000 ത്തോളം ആളുകൾ നാടിൻറെ സംരക്ഷണയിലേക്ക് എത്തിപ്പെടും. കുവൈറ്റ് ,സിഡ്‌നി, ഷാർജ, ബഹ്‌റൈൻ, മസ്കറ്റ്,തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്നത്തെ പ്രധാനമായുമുള്ള വിമാന സർവീസ് . ഇന്നലെ ആയിരത്തി അറുനൂറോളം പ്രവാസികൾ ഒൻപത് വിമാനങ്ങളിലായി നാട്ടിൽ എത്തിയിരുന്നു .

National

ഇന്നും കൂട്ടി പതിനെട്ടാം ദിവസവും ഇന്ധന വില വർധനവ്

  • 24th June 2020
  • 0 Comments

രാജ്യത്ത് തുടർച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ് രേഖപ്പെടുത്തി അതേ സമയം നേരിയ ആശ്വാസമായി പെട്രോൾ വില ഇന്ന് വർധിപ്പിച്ചിട്ടില്ല. ഡീസൽ വില മാത്രമാണ് ഇന്ന് കൂട്ടിയത്. ഡീസൽ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. . കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 75 രൂപ 72 പൈസ,പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസ. 18 ദിവസങ്ങള്‍ കൊണ്ട് ഡീസലിന് 9 രൂപ 92 പൈസ കൂടിയിട്ടുണ്ട്.പെട്രോളിന് 8 രൂപ 56 പൈസയും കൂടി കഴിഞ്ഞ […]

Kerala

ശൈലജ ടീച്ചർക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

  • 23rd June 2020
  • 0 Comments

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കു ഐക്യരാഷ്ട്ര സഭ അംഗീകാരം. പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ചര്‍ച്ചയിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് അവസരം ലഭിച്ചു. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. സാമ്പത്തിക, സാമൂഹ്യകാര്യ […]

Sports

ജന്മദിനാശംസകൾ ലയണൽ മെസ്സി, യുവാൻ റോമൻ റിക്വെൽമി

  • 23rd June 2020
  • 0 Comments

ഒരു യുഗത്തിലെ രണ്ടു നക്ഷത്രങ്ങൾക്ക് ഇന്ന് ജന്മദിനം. പത്താം നമ്പർ ജേഴ്‌സിയിൽ ലോകത്തെ മുഴുവൻ അർജന്റീനൻ ആരാധകർക്കും ഹൃദയ തുടിപ്പായി മാറിയ രണ്ടു ഇതിഹാസങ്ങൾ. ബാഴ്‌സയുടെ ജേഴ്‌സി അണിഞ്ഞവർ. നീലപ്പടയുടെ സൗന്ദര്യ ഫുട്ബോളിന്റെ എല്ലാ സത്തും ആവാഹിച്ച്, മദ്ധ്യനിര ആക്രമണ സ്ഥാനത്ത് ടീമിനെ നയിച്ച യുവാൻ റോമൻ റിക്വെൽമി. ശാന്തനായി എപ്പോഴും കളത്തിൽ കണ്ട വ്യക്തിത്വം. കാലം മാറിയതോടെ ചിലതെല്ലാം വരും തലമുറയ്ക്കായി മാറ്റി വെക്കും പോലെ പിന്നീട് വന്ന ഫുട്ബോളിന്റെ ദൈവമാണ് മിശിഹായെന്ന ലയണൽ മെസ്സി. […]

Kerala Trending

നിരീക്ഷണത്തിലിരിക്കെ മരിച്ച പന്തീർപാടം സ്വദേശിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

  • 23rd June 2020
  • 0 Comments

കോഴിക്കോട് : കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട കുന്ദമംഗലം പന്തീർപാടം കാരകുന്നുമ്മൽ സ്വദേശി കബീറിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. അഞ്ചു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹം ദുബായിൽ നിന്നും എത്തുകയും ഐ ഐ എം കെയിൽ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയുമായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നിരീക്ഷണ കേന്ദ്രത്തിലെ ഇദ്ദേഹം റൂമിനു മുൻപിൽ ആളുകളെത്തി രാവിലെ 7 . 45 നു വിളിച്ചിട്ടും തുറക്കാതിരുന്ന സാഹചര്യത്തിൽ നിരീക്ഷണ കേന്ദ്രത്തിലെ അധികൃതർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോയാണ്, രക്തം […]

Local

കോവിഡ് 19:ജില്ലയില്‍ ആറ് പേര്‍ക്കു കൂടി രോഗബാധ

കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കൂടി കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്നും (മസ്‌ക്കത്ത്- 2, ഷാര്‍ജ- 1) രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (ബാംഗ്ലൂര്‍-1, ചെന്നൈ-1) വന്നവരാണ്. പോസിറ്റീവായവര്‍: പയ്യോളി സ്വദേശി (46)- ജൂണ്‍ 19 ന് വിമാനമാര്‍ഗം മസ്‌ക്കറ്റില്‍ നിന്നു കോഴിക്കോട്ടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 20 […]

Kerala

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ്‌

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ച്ചയായി 5ാം ദിവസവും 100 ല്‍ കൂടുതല്‍ രോഗികളാണ് ഉണ്ടാവുന്നത്. ഇന്ന് 60 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. രോഗം ബാധിച്ചതില്‍ 71 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51, സംമ്പര്‍ക്കം വഴി 9 പേര്‍. പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച് ; മലപ്പുറം 11 കോഴിക്കോട് 6 പാലക്കാട് 27 കണ്ണൂര്‍ 6 എറണാകുളം 13 തൃശൂര്‍ 16 പത്തനംതിട്ട 27 കോട്ടയം 8 […]

Local

ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

കോടഞ്ചേരിയിലെ ചെമ്പുകടവ് -വെണ്ടേക്കുംപൊയില്‍ ട്രൈബല്‍ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്തുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുറഞ്ഞത് ഒന്നര ഏക്കര്‍ വരെയുളള വാസയോഗ്യമായ ഭൂമി വില്‍ക്കുന്നതിന് തയ്യാറുളള ഭൂവുടമകളില്‍ നിന്ന് നേരിട്ട് അപേക്ഷ ക്ഷണിച്ചു. ഭൂമി വില്‍ക്കുന്നതിന് താത്പര്യമുളള ഭൂവുടമകള്‍ താമരശ്ശേരി താലൂക്ക് ഓഫീസില്‍ താത്പര്യപത്രം ലഭ്യമാക്കണമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു. അവസാന തീയതി ജൂണ്‍ 30 വൈകീട്ട് അഞ്ച് മണി

Kerala

പുനലൂരിൽ പ്രതിയ്ക്ക് കോവിഡ് ഇൻസ്‌പെക്ടറടക്കം 36 പേർ നിരീക്ഷണത്തിൽ

  • 23rd June 2020
  • 0 Comments

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ 65 വയസുകാരനായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അറസ്റ്റ് ചെയ്തു കൊണ്ട് വന്ന പുനലൂർ സ്റ്റേഷനിൽ ഇൻസ്‌പെക്ടറടക്കം 36 പേരോട് നിരീക്ഷണത്തിൽ പോവാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു. ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയ ഇയാളുടെ കോവിഡ് സ്രവം ജയിലിൽ ഇയാളെ കിടത്തുന്നതിനു മുൻപ് അയച്ചിരുന്നു. ഫലം ഇന്ന് വന്നതോടെ പ്രതിയെ കൂടുതൽ ചികിത്സയ്ക്കായി മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ പിടിയിലാകുന്നത്

error: Protected Content !!