സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ച്ചയായി 5ാം ദിവസവും 100 ല്‍ കൂടുതല്‍ രോഗികളാണ് ഉണ്ടാവുന്നത്.
ഇന്ന് 60 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. രോഗം ബാധിച്ചതില്‍ 71 പേര് വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51, സംമ്പര്‍ക്കം വഴി 9 പേര്.
പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച് ; മലപ്പുറം 11 കോഴിക്കോട് 6 പാലക്കാട് 27 കണ്ണൂര്‍ 6 എറണാകുളം 13 തൃശൂര്‍ 16 പത്തനംതിട്ട 27 കോട്ടയം 8 കൊല്ലം 4 വയനാട് 2 തിരുവനന്തപുരം 4 ആലപ്പുഴ 19
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ ഡല്‍ഹി 14, തമിഴ്നാട് 11, മഹാരാഷ്ട്ര 9, ബംഗാള്‍ , ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ രണ്ടു വീതം, മധ്യപ്രദേശ്, മേഘാലയ ഒന്നു വീതം എന്നിങ്ങനെയാണു രോഗികളുടെ എണ്ണം.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1.

