കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊവിഡ് പോസിറ്റീവ്
11 പേര്‍ക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും 11 പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവരില്‍ ആറ് പേര്‍ കുവൈത്തില്‍ നിന്നും മൂന്ന് പേര്‍ ഖത്തറില്‍ നിന്നും മൂന്ന് പേര്‍ ഡല്‍ഹിയില്‍ നിന്നും വന്നവരാണ്. പനങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്കും അത്തോളി സ്വദേശികളായ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പോസിറ്റീവായവര്‍: മേപ്പയ്യൂര്‍ സ്വദേശി (50 വയസ്സ്)- ജൂണ്‍ 9 ന് വിമാനമാര്‍ഗ്ഗം […]








