Local

വാട്സാപ്പില്‍ ഗ്യാസ് ബുക്കിങ് സൗകര്യം ഒരുക്കി നെല്ലാങ്കണ്ടി പട്ടേരുകുടിയില്‍ ഭാരത് ഗ്യാസ്

  • 19th June 2020
  • 0 Comments

കൊടുവള്ളി: വാട്സാപ്പില്‍ ഗ്യാസ്ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തി, ഉപഭോക്താക്കള്‍ക്ക് ബുക്കിങ് എളുപ്പമാക്കി പട്ടേരുകുടിയില്‍ ഭാരത് ഗ്യാസ്. 1800224344 എന്ന നമ്പറിലാണ് ഗ്യാസ് ബുക്കിങ് ചെയ്യേണ്ടത്. നമ്പര്‍ സേവ് ചെയ്ത ശേഷം നമ്പറിലോ അല്ലെങ്കില്‍ http://wa.me/911800224344 ഈ ലിങ്ക് വഴിയോ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും ” Hi” എന്നു മെസ്സേജ് അയക്കുക. അതിന് ശേഷം ” 1” എന്ന് കൂടി അയച്ചാല്‍ ബുക്കിങ് ആവുന്നതാണ്. വാട്സാപ്പില്‍ ഗ്യാസ് ബുക്കിങ് ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ 04952213644 ( […]

News

ജപ്പാന്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; നടപടിയെടുക്കാതെ അധികൃതര്‍

  • 19th June 2020
  • 0 Comments

കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. ബൈപ്പാസ് റോഡിന് സമീപത്ത് പാലക്കോട്ട് വയലിലാണ ഒരു മാസത്തോളമായാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട്. തൊട്ടടുത്ത് വള്ളിയേക്കാട് റോഡില്‍ വീണ്ടും പൈപ് പൊട്ടിയിട്ടുണ്ട. ഇവിടെയും സ്ഥിതി വ്യത്യസ്ഥമല്ല. സമീപവാസികള്‍ വാട്ടര്‍ അതോറിറ്റിയില്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കുന്ദമംഗലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ജപ്പാന്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകിപ്പോവുന്നത് പതിവാണ്. കാരന്തൂര്‍ മുതല്‍ കുന്ദമംഗലം ടൗണ്‍ വരെ നിരവധി സ്ഥലങ്ങളില്‍ […]

Kerala

തമിഴ്‌നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അൻപഴകന് കോവിഡ്

  • 19th June 2020
  • 0 Comments

തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം ശക്തമാകുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അൻപഴകനു കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രണ്ടു എം എൽ എമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി കെപി അൻപഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് സഹായ വിതരണത്തിന് ധര്‍മ്മപുരിയിലും ചെന്നൈയിലും മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അൻപഴകൻ. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിൽ രോഗം കൊടുക്കുന്ന സാഹചര്യത്തിൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്

information Kerala

വായിച്ചു വിളയട്ടെ തലമുറകൾ ഇന്ന് വായനാ ദിനം

  • 19th June 2020
  • 0 Comments

വായനയ്ക്കായുള്ള അനന്ത സാധ്യതകളും സൗകാര്യങ്ങളുമുള്ള വർത്തമാനകാലം സ്വപ്‌നം കണ്ട വ്യക്തിയായിരുന്നു പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമ ദിനമാണ് വായന ദിനമായി ആചരിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അനുസ്മരിക്കുക എന്നാൽ വായന ശീലമാക്കുക എന്നത് തന്നെയാണ്. ” വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും” എന്നു കുഞ്ഞുണ്ണി മാഷ് ഉപയോഗിച്ച വാക്കുകളാണ് ഈ ദിനത്തിൽ നൽകാനുള്ള മനോഹര വാക്യം. വായിച്ചു വളർന്നു വിളവെടുക്കേണ്ട തലമുറയാണ് നമ്മുക്കിന്നാവിശ്യം. കാലഘട്ടങ്ങളിലായി നമ്മുടെ തലമുറകൾ വായന സംസ്‍കാരം നില നിർത്തുന്നവരാണ്. […]

Local

അറപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

  • 19th June 2020
  • 0 Comments

കോഴിക്കോട് അറപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. അറപ്പുഴ തട്ടാരക്കല്‍ പുനത്തില്‍ മീത്തല്‍ ഷാജിയുടെ മകന്‍ ഹരിനന്ദി (13)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ ഒളവണ്ണ സ്വദേശിയായ ചെങ്ങരോത് സച്ചിദാനന്ദന്റെ മകന്‍ശബരിനാഥിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു, വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരേയും കാണാതായത്. ഷാജിയുടെ സഹോദരിയുടെ മകനാണ് ശബരീനാഥ്. കഴിഞ്ഞ ദിവസമാണ് അറപ്പുഴയിലെ വീട്ടിലെത്തിയത്. അടുത്ത വീട്ടിലേക്ക് പണം നല്‍കാന്‍ പറഞ്ഞയച്ച ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തെരച്ചില്‍ തുടങ്ങിയത്. ചാലിയാറിന് സമീപം കുട്ടികളെ കണ്ടിരുന്നെന്ന […]

News

കോവിഡ് വ്യാപനം; ചെന്നൈയില്‍ വീണ്ടും ലോക്ഡൗണ്‍

  • 19th June 2020
  • 0 Comments

കോവിഡ് വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ അടക്കം നാല് ജില്ലകളിലാണ് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ ഇതിനോടകം ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിലവില്‍ 52000 കടന്നു. ഇതില്‍ 37000 കേസുകളോളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്.

National

ഇതുവരെ ഉള്ളതില്‍ ഉയര്‍ന്ന പ്രതിദിന കണക്ക് ; 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 13,586 പേര്‍ക്ക് കോവിഡ്

  • 19th June 2020
  • 0 Comments

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേര്‍ക്ക് കോവിഡ്. ഇതുവരെ കോവിഡ് ബാധിച്ചതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 24 മണിക്കൂറില്‍ 336 പേര്‍ മരണപ്പെടുകയും ചെയ്തു. 3,80,532 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,63,248 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 12,573 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുക്കുകയാണ്. മരണം നാലരലക്ഷം കടന്നു. അമേരിക്കയില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതിനിടെ […]

National

തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില കൂട്ടി

  • 19th June 2020
  • 0 Comments

ന്യൂഡൽഹി: കോവിഡ് കാലത്ത് സാധാ ജനവിഭാഗത്തിന് തിരിച്ചടിയായി ഇന്ധന വർധനവ്. തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് ഇന്ന് വർധിപ്പിച്ചിരിക്കുന്നത് . ലോകത്ത് ക്രൂഡോയിൽ വില കുത്തനെ കുറയുന്ന സാഹചര്യത്തിൽ രാജ്യത്ത് വില വർധിക്കുന്നതിനെതിരെ ഏറെപ്രതിഷേധം ഉയരുന്നുണ്ട് . നിലവിൽ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്ററിന് 7 രൂപ 28 പൈസയും […]

Entertainment Kerala

അയ്യപ്പന്റെയും കോശിയുടെയും സച്ചി

  • 19th June 2020
  • 0 Comments

മലയാള സിനിമയുടെ തീരാ നഷ്ടമാണ് സംവിധായകൻ സച്ചി. പറയാനും, എഴുതാനും, പകർന്നു നൽകാനും ഒരുപാട് ബാക്കി വെച്ചാണ് അദ്ദേഹം വിട വാങ്ങിയത്. അദ്ദേഹത്തെ ചിന്തകളെ കുറിച്ച് അടുത്തറിയാവുന്ന പ്രിത്വിരാജ് സുകുമാരൻ തന്നെ ഇടയ്ക്കു പറഞ്ഞിട്ടുണ്ട്. അനേകം കഥകൾ കരുതി വെച്ച് മുൻപോട്ട് പോകുന്ന വ്യക്തിയാണ് സച്ചിയെന്ന്. വാണിജ്യപരമായി വിജയങ്ങൾ കണ്ടിരുന്ന സിനിമകൾക്ക് തിരകഥകൾ എഴുതുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നത്. ‘പണം മുടക്കുന്നവന്‌ അത്‌ തിരിച്ചുകിട്ടണം. ആരാന്റെ പണം ഉപയോഗിച്ച്‌ തന്റെ സങ്കൽപ്പത്തിലെ സിനിമകൾ ചെയ്യാൻ താൽപ്പര്യമില്ല’’. അതിനായുള്ള അവസരത്തിനായിരുന്നു […]

തോട്ടത്തിൽ മുസ (72) നിര്യാതനായി

കുന്ദമംഗലം: മുറിയ നാലിലെ പഴയകാല മുസ്ലീം ലീഗ് പ്രവർത്തകൻ തോട്ടത്തിൽ മുസ (72) നിര്യാതനായി ഭാര്യ: പാത്തു മക്കൾ: നസീർ, കബീർ (വൈ:പ്രസിഡണ്ട് അർബൻ ബാങ്ക്), മുഹമ്മദ്, ആലി, സലീം, മുനീർ, സാബിറ, സമീറ.മരുമക്കൾ: ബഷീർ പന്തീർപാടം, ബഷീർ മായനാട്, സബീന ,ടി.കെ.സൗദ(കന്ദമംഗലംഗ്രാമ പഞ്ചായത്ത് മെമ്പർ), ജംഷിദ, ഫസ്ന ,നസീമ, റെജുല മയ്യിത്ത് നമസ്കാരം രാവിലെ11 ന് ചൂലാം വയൽ ജുമാ മസ്ജിദ്

error: Protected Content !!