ജപ്പാന്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; നടപടിയെടുക്കാതെ അധികൃതര്‍

0
192

കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. ബൈപ്പാസ് റോഡിന് സമീപത്ത് പാലക്കോട്ട് വയലിലാണ ഒരു മാസത്തോളമായാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട്. തൊട്ടടുത്ത് വള്ളിയേക്കാട് റോഡില്‍ വീണ്ടും പൈപ് പൊട്ടിയിട്ടുണ്ട. ഇവിടെയും സ്ഥിതി വ്യത്യസ്ഥമല്ല. സമീപവാസികള്‍ വാട്ടര്‍ അതോറിറ്റിയില്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

കുന്ദമംഗലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ജപ്പാന്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകിപ്പോവുന്നത് പതിവാണ്. കാരന്തൂര്‍ മുതല്‍ കുന്ദമംഗലം ടൗണ്‍ വരെ നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പൈപ്പ് പൊട്ടിയിരുന്നു. വെള്ളം ഒഴുകി പല സ്ഥലങ്ങളിലും റോഡ് കേടുവന്നിട്ടുമുണ്ട്. പൈപ്പ് പൊട്ടിയാല്‍ നന്നാക്കാന്‍ ദിവസങ്ങളാണ് എടുക്കുന്നത്. കടുത്ത വേനലിലും ഇത്തരത്തില്‍ നിരവധി കുടിവെള്ളം പാഴാവാറുണ്ട്. നിലവാരം കുറഞ്ഞ പൈപ്പുകളും മറ്റും ഉപയോഗിക്കുന്നതാണ് ഇടക്കിടെ പൈപ്പ് പൊട്ടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here