News

ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്റെ ഭൂപടം ദേശീയ അസംബ്ലിയും അംഗീകരിച്ചു

  • 18th June 2020
  • 0 Comments

ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലിയും അംഗീകരിച്ചു. ദേശീയ അംസബ്ലിയില്‍ ഒരാള്‍ പോലും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തില്ല. ഭൂപടത്തിന്റെ ബില്‍ നേരത്തെ നേപ്പാള്‍ പാര്‍ലമെന്റില്‍ പാസായിരുന്നു. നേപ്പാള്‍ പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്ല് പാസ്സായത്. ദേശീയ അംസബ്ലി ബില്‍ പാസാക്കിയ ശേഷം ഇത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. […]

Trending

ഭൂദാനം കോളനി: പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു

  • 18th June 2020
  • 0 Comments

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയിലെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. അന്‍പതിലധികം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനികള്‍ക്കുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ കോളനി നവീകരണത്തിന് 1 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് ഭൂദാനം കോളനിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ നിന്നും പട്ടികജാതി കോളനികളുടെ നവീകരണത്തിന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വല്ലക്കണ്ടി, പുളിക്കുഴി, എ.കെ.ജി, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട് കോട്ടക്കുന്ന്, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മല്‍, […]

Entertainment

എക്കാലത്തെയും മികച്ച ചിത്രം കഫർണൗം

  • 18th June 2020
  • 0 Comments

നിങ്ങളൊരു സിനിമ പ്രേമിയാണോ ? എങ്കിൽ നിങ്ങൾക്ക് വേണ്ടി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഒരുക്കുന്നു സിനിമാള്. ലോക സിനിമകളിൽ ഇടം പിടിച്ച ചിത്രങ്ങളെ കുറിച്ചുള്ള ചെറു കുറിപ്പുകളാണ് ഇതിലൂടെ ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. നിങ്ങൾ കണ്ടതോ ? കണ്ടിരിക്കേണ്ടതോ ആയിട്ടുള്ള അതി മനോഹര ചിത്രങ്ങൾ. ഈ ഹാളിൽ വായനക്കായി പ്രദർശിപ്പിക്കുകയാണ്. കാണാത്തവർക്ക് കാണാനുള്ള പ്രേരണയാവട്ടെ, കണ്ടവർക്ക് ഓർമ്മകൾ പുതുക്കാനുള്ള നിമിഷങ്ങളാവട്ടെ. ഇനി ഈ സിനിമാളിൽ നമുക്കൊന്നിച്ചിരിക്കാം. നിരൂപണം സഹനിൽ സഹദേവ് Title – CAPERNAUM […]

News

പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം മനുഷ്യത്വ രഹിതം; രമേശ് ചെന്നിത്തല

  • 18th June 2020
  • 0 Comments

പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ഒന്നും ചെയ്തില്ല. സഹായിക്കുന്നത് സന്നദ്ധ സംഘടനകള്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. അഭ്യന്തര വിമാന, ട്രെയിന്‍ സര്‍വീസുകള്‍ നിലവിലുണ്ട്. പ്രവാസികളോട് മാത്രം എന്തിന് വിവേചനമെന്ന് അദ്ദേഹം ചോദിച്ചു. പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് വിവേചനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ കയ്യൊഴിഞ്ഞു. മലയാളി സംഘടനകളാണ് പ്രവാസികള്‍ക്കായി നിലകൊള്ളുന്നത്. പിറന്ന നാട്ടില്‍ വരികയെന്നത് പ്രവാസികളുടെ അവകാശമാണ്. എല്ലാവരും വരട്ടെ എന്ന നിലപാട് സര്‍ക്കാര്‍ […]

Sports

അടുത്ത് രഞ്ജിയില്‍ കേരളത്തിനായി കളിക്കും; ഒത്തുകളി വിവാദത്തില്‍പ്പെട്ട് വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി എസ്. ശ്രീശാന്ത്

  • 18th June 2020
  • 0 Comments

ഒത്തുകളി വിവാദത്തില്‍പ്പെട്ട് വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി എസ്. ശ്രീശാന്ത്. അടുത്ത സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി ശ്രീശാന്ത് കളിച്ചേക്കുമെന്നാണ് സൂചന. താരത്തെ കേരള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോയേഷന്‍ (കെസിഎ) അറിയിച്ചു. ഏഴു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ശ്രീശാന്ത് കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത്. ബിസിസിഐ ചുമതത്തിയ വിലക്ക് ഈ വര്‍ഷം സപ്തംബറിലാണ് അവസാനിക്കുന്നത്. എത്രയും പെട്ടന്ന് ഫിറ്റ്നസ് തെളിയിച്ച് ക്രിക്കറ്റിക്കു തിരിച്ചു വരിക തന്നെ ചെയ്യും. എല്ലാ വിവാദങ്ങള്‍ക്കും വിശ്രമിക്കാനുള്ള സമയാണിതെന്നും ശ്രീശാന്ത് […]

Kerala

അഭിമന്യു കൊലപാതകം : പത്താം പ്രതി സഫൽ കീഴടങ്ങി

  • 18th June 2020
  • 0 Comments

എസ്‌എഫ്‌ഐ നേതാവും മഹാരാജാസ്‌ കോളേജിലെ രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർഥിയുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പത്താമത്തെ പ്രതി പോലീസിൽ കീഴടങ്ങി. പനങ്ങാട്‌ സ്വദേശി സഫലാണ് കീഴടങ്ങിയത്. പോപ്പുലർ ഫ്രണ്ട്‌ എസ്‌ഡിപിഐ പ്രവർത്തകനാണ്‌ ഇയാൾ. 2018 ജൂലൈ 2 നാണ് രാത്രി 12.30ന് നവാഗതരെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ചുമരെഴുതി കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രകോപനമൊന്നും കൂടാതെ കലാലയത്തിലേക്ക് എത്തിയ ക്യാമ്പസ‌് ഫ്രണ്ട് പ്രവർത്തകർ 20 വയസ്സുകാരനായ അഭി-മന്യുവിനെ ഒറ്റ കുത്തിന് കൊലപ്പെടുത്തുന്നത്. എസ‌്എഫ‌്ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവരെ കുത്തിപ്പരിക്കേൽപ്പിക്കു-കയും […]

Trending

തുടർച്ചയായ രണ്ട് ഫൈനലുകളിലെ പരാജയം റൊണാൾഡോയുടെ കരിയറിൽ ഇതാദ്യം

  • 18th June 2020
  • 0 Comments

ഇന്നലെ കോപ ഇറ്റാലിയ ഫൈനലിൽ യുവന്റസ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 പരാജയപ്പെട്ടതോടെ റൊണാൾഡോയുടെ കരിയറിൽ ആദ്യ തിരിച്ചടി കൂടിയായി മാറി. തുടർച്ചയായ രണ്ട് ഫൈനലുകളിൽ താരം ഇതുവരെ പരാജയപ്പെട്ടിരുന്നില്ല. എന്നാൽ ഇന്നലെ കോപ ഇറ്റാലിയ ഫൈനലിൽ തോൽവി സംഭവിച്ചതോടെ ഈ സീസണിലെ രണ്ടാം പരാജയമായി മാറി. കോപ ഇറ്റാലിയ ഫൈനൽ കൂടാതെ കഴിഞ്ഞ ഡിസംബറിൽ ലാസിയോയോട് സൂപ്പർ കോപ ഫൈനലിലും റൊണാൾഡോയും യുവന്റസും പരാജയപ്പെട്ടിരുന്നു. ഗോളിൽ ഏറെ മുന്നിലാണ് റൊണാൾഡോ. എന്നാൽ യുവന്റസിനായി കിരീടം നേടി […]

News

കളമശ്ശേരിയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിചെയ്ത പോലീസ് ഉദ്യോഗസ്ഥന് കോവിഡ്

  • 18th June 2020
  • 0 Comments

കൊച്ചി കളമശ്ശേരിയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിചെയ്ത പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതായി സൂചന. പെരുമ്പാവൂര്‍ സ്വദേശിയായ സി.പി ഒ.യ്ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഹോംക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ഹോം ക്വാറന്റീനില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഡ്യൂട്ടി ഇദ്ദേഹത്തിനുണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പ് ഇദ്ദേഹത്തിന് പനിയും മറ്റ് ശാരീരിക വിഷമതകളും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇദ്ദേഹം മറ്റ് നിരവധി ഉദ്യോഗസ്ഥന്‍മാരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

News

സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം മാരാരിക്കുളത്ത് തുറന്നു

  • 18th June 2020
  • 0 Comments

13 ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ നിർമ്മാണം ഈ വർഷം പൂർത്തിയാകും- മന്ത്രി  ഇ.ചന്ദ്രശേഖരൻ ആലപ്പുഴ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയിൽ നിർമ്മിച്ച കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം ആലപ്പുഴയിൽ മാരാരിക്കുളത്ത് ജനക്ഷേമം കോളനിയിൽ റവന്യൂ-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ നിലവില്‍ രണ്ടു ദുരിതാശ്വാസ അഭയകേന്ദ്രങ്ങൾ കൂടി നിര്‍മിക്കുന്നുണ്ട്. ഇതില്‍ ചെറുതനയിലേത് ഏറെ മുന്നേറിയതായും മന്ത്രി പറഞ്ഞു. 2018ലെയും 19 ലെയും ദുരന്തങ്ങളെ അതിജീവിച്ച നമ്മള്‍ ഇത്തരം കേന്ദ്രങ്ങളുടെ അനിവാര്യത തിരിച്ചറി‍ഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഈ രീതിയിൽ 13 അഭയ […]

Trending

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; മരിച്ചത് 28 കാരനായ കണ്ണൂര്‍ സ്വദേശി

  • 18th June 2020
  • 0 Comments

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന എക്‌സൈസ് ഡ്രൈവറായ സുനിലാണ് മരിച്ചത്. 28 വയസായിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച എറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. ഈ മാസം 12ാം തിയ്യതി രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. രണ്ട് ശ്വാസകോശങ്ങളും തകരാറിലായതിനെ തുടര്‍ന്ന് 14ാം തിയ്യതിയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

error: Protected Content !!