കൊച്ചി കളമശ്ശേരിയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിചെയ്ത പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതായി സൂചന. പെരുമ്പാവൂര്‍ സ്വദേശിയായ സി.പി ഒ.യ്ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
ഹോംക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ഹോം ക്വാറന്റീനില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഡ്യൂട്ടി ഇദ്ദേഹത്തിനുണ്ടായിരുന്നു.
രണ്ട് ദിവസം മുന്‍പ് ഇദ്ദേഹത്തിന് പനിയും മറ്റ് ശാരീരിക വിഷമതകളും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇദ്ദേഹം മറ്റ് നിരവധി ഉദ്യോഗസ്ഥന്മാരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കളമശ്ശേരിയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിചെയ്ത പോലീസ് ഉദ്യോഗസ്ഥന് കോവിഡ്

