Health & Fitness

സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

  • 17th June 2020
  • 0 Comments

സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വലന്‍സ് യൂണിറ്റുകള്‍ ആരംഭിക്കും. അഞ്ചു ജില്ലകളില്‍ രണ്ട് യൂണിറ്റുകള്‍ വീതവും ഒന്‍പത് ജില്ലകളില്‍ ഓരോ യൂണിറ്റും ആണ് ആരംഭിക്കുക. ഒരു ഡോക്ടര്‍, ഒരു നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന്‍, ഒരു ഡ്രൈവര്‍ എന്നിവരാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക. ഇതര ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതും പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് മൊബൈല്‍ യൂണിറ്റുകള്‍. കാസര്‍ഗോഡ് ,പാലക്കാട് ,കണ്ണൂര്‍ ,തൃശൂര്‍ ,മലപ്പുറം ജില്ലകളിലാണ് രണ്ട് യൂണിറ്റുകള്‍ […]

News

തദ്ദേശ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു ; 14.87 ലക്ഷം പുതിയ വോട്ടർമാർ

  • 17th June 2020
  • 0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിനുളള അന്തിമ വോർട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വോട്ടർപട്ടികയാണ് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ ഇന്ന് (17.06.2020) അന്തിമമാക്കി പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർ പട്ടികയിൽ ആകെ 2,62,24,501 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. 1,25,40,302 പുരുഷൻമാർ, 1,36,84,019 സ്ത്രീകൾ, 180 ട്രാൻസ്‌ജെണ്ടർമാർ എന്നിങ്ങനെയാണ് അന്തിമപട്ടികയിലെ വോട്ടർമാർ. പുതിയതായി 6,78,147 പുരുഷന്മാർ, 8,01,328 […]

National

ലഡാക്ക് സംഘര്‍ഷം; പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു

  • 17th June 2020
  • 0 Comments

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ ചൈന സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴി യോ?ഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. പ്രധാമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.

Trending

കോഴിക്കോട് ജില്ലയിൽ നാളെ പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ ബസ്സ് കയർ കെട്ടി വലിച്ചു സമരം

  • 17th June 2020
  • 0 Comments

കോഴിക്കോട് : സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. ജില്ലയിൽ നാളെ 50 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ ബസ്സ് സംരക്ഷണ സമിതി. ഇതിന്റെ ഭാഗമായി കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ മേഖലകളിൽ പ്രതീകാത്മകമായി ബസ്സ് കയറു കെട്ടി വലിച്ചു കൊണ്ടുള്ള സമരം സംഘടിപ്പിക്കാനും കൂട്ടായ്മ തീരുമാനത്തിൽ എത്തി. നാളെ 10 മണി മുതൽ 11 മണി വരെയാണ് സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിക്കുക. പ്ലക്കാർഡുകളും […]

News

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

  • 17th June 2020
  • 0 Comments

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരന്‍ (57) ആണ് മരിച്ചത്. ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 12ന് ആണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ദാമോദരന് വൃക്കരോഗവും കടുത്ത ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഇത് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

Local

പതിനൊന്നാംമൈലില്‍ അപകടം സൃഷ്ടിച്ച് റോഡരികിലെ ഗര്‍ത്തം

  • 17th June 2020
  • 0 Comments

കോഴിക്കോട് വയനാട് ദേശീയപാതയിലെ പതിനൊന്നാംമൈലില്‍ അപകടം സൃഷ്ടിച്ച് റോഡരികിലെ ഗര്‍ത്തം. കെ. കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിന് മുന്നിലായി ഇന്നലെ രാത്രിയോടെയാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തിന്റെ വ്യാപതി എത്രയാണെന്ന് വ്യക്തമല്ലാത്തതിനാല്‍ ഏറെ അപകടസാധ്യതയുണ്ട്. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ആളുകള്‍ നടന്നു പോകുകയും ചെയ്യാറുണ്ട്. മുന്‍കരുതലായി സൂചന ബോര്‍ഡും ഒന്നും തന്നെ വെച്ചിട്ടില്ല.

Kerala

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ

  • 17th June 2020
  • 0 Comments

വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നവർക്ക് കോവിഡില്ലായെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ മന്ത്രിസഭാ യോഗ തീരുമാനം. ഉയർന്നു വരുന്ന പ്രതിഷേധത്തെ അവഗണിച്ചാണ് സർക്കാർ തീരുമാനം. ഒരു മണിക്കൂറിന്റെ ഉള്ളിൽ ഫലം ലഭിക്കുന്ന ട്രൂ നാറ്റിന്റെ പരിശോധനാ എല്ലാ പ്രവാസികൾക്കും സ്വീകരിക്കാം. 1000 രൂപയാണ് ഇതിന്റെ ചിലവ് സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മറ്റന്നാൾ സെക്കട്ടറിയേറ്റ് പടിക്കൽ ഉപവാസം അനുഷ്‌ഠിക്കും.ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കേന്ദ്രസർക്കാർ പരിശോധന നടത്തിയില്ലെങ്കിൽ വിമാനം ഏർപ്പാടാക്കുന്ന സംഘടനകൾ ട്രൂ നെറ്റ് […]

National

രാജ്യങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള ബന്ധമല്ലെന്ന് ലോകത്തെയറിയിക്കുകയാണ് ചൈനയുടെ ലക്‌ഷ്യം നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോപ്പം

  • 17th June 2020
  • 0 Comments

ഇന്ത്യ– ചൈന സംഘർഷത്തിൽ ജവാൻമാർ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ടി പി ശ്രീനിവാസൻ നയതന്ത്രജ്ഞൻ കുന്ദമംഗലം ന്യൂസ് ഡോട് കോമിനോപ്പം. കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടൽ അപലപനീയമാണ്. നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യവും സൈനികരെ പിൻവലിച്ച സാഹചര്യത്തിൽ ഒരു സംഘർഷത്തിന് സാധ്യതയില്ല. ഇനി നടന്ന വിഷയത്തെ സംബന്ധിച്ചുള്ള പരിശോധനകൾ മാത്രമേ ഉണ്ടാവാൻ സാധ്യതയുള്ളൂ. ഈ ആക്രണമത്തിലൂടെ ചൈനയുടെ ഉദ്ദേശം ഇന്ത്യ ചൈന ബന്ധം താഴ്ന്ന നിലയിലേക്ക് കൊണ്ട് പോകുക എന്നതായിരുന്നു . ചൈനയിലെ വുഹാനിലെല്ലാം ചെന്ന് […]

Local

ഇന്ധനവില വര്‍ധനവിനെതിരെ എല്‍.ജെ.ഡി ധര്‍ണ്ണ സമരം നടത്തി

  • 17th June 2020
  • 0 Comments

കോവിഡ് ദുരിത സമയത്ത് ജനങ്ങള്‍ കഷ്ട്ടത അനുഭവിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ജെ.ഡി കുന്ദമംഗലം പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സമരം നടത്തി. ധര്‍ണ്ണാ സമരം എല്‍.ജെ.ഡി ജില്ലാ നേതാവ് മധുമാസ്റ്റര്‍ ഉഘാടനം ചെയിതു. എം.രാമന്‍, സജീവ് കുമാര്‍ പാണ്ട്യാല സദാനന്ദന്‍ കെ.കെ. ചന്ദ്രന്‍, കെ.എം ബിനു, ടി.പി ഗിരിഷ് എന്നിവര്‍ സംസാരിച്ചു

News

ഇന്ത്യ-ചൈന സംഘര്‍ഷം; മരണസംഖ്യ ഉയരാന്‍ സാധ്യത

  • 17th June 2020
  • 0 Comments

ലഡാക്കിലെ ഗല്‍വന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ഏറ്റുമുട്ടലിന് ശേഷം നാല് ഇന്ത്യന്‍ സൈനികര്‍ അതിഗുരതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നാല് സൈനികര്‍ ഗുരതരാവസ്ഥയില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരെങ്കിലും വീരമൃത്യുവരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇരുഭാഗത്തുമായി ഇരുനൂറോളം ജവാന്മാരാണ് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭാഗത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ പലരും ഏറെ താഴെയുള്ള […]

error: Protected Content !!