News

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 16th June 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, […]

information

അറിയിപ്പുകള്‍

  • 16th June 2020
  • 0 Comments

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്  ഓണ്‍ലൈന്‍  പോര്‍ട്ടല്‍സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ്-19 സൗജന്യ ധനസഹായം സൂഗമമായി ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചു.  അംഗത്വത്തിന് ഇതുവരെ അപേക്ഷിക്കാത്ത തൊഴിലാളികള്‍ക്ക്  www.kmtwwfb.org എന്ന വെബ് സൈറ്റിലൂടെയോ  motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടലിലൂടെയോ അപേക്ഷ നല്‍കാമെന്ന്് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.  അവസാന തീയതി ജൂണ്‍ 30.   ധനസഹായം : സമയപരിധി ദീര്‍ഘിപ്പിച്ചുസംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുളള കോവിഡ്-19 ധനസഹായത്തിന് 2020 ജൂണ്‍ 30 വരെ അപേക്ഷിക്കാം.  ക്ഷേമനിധി […]

News

സംസ്ഥാനത്ത് പാമ്പുപിടിത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ

  • 16th June 2020
  • 0 Comments

തിരുവനന്തപുരം: ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് സക്കീർ ഹുസൈൻ മരിച്ച സാഹചര്യത്തിൽ പാമ്പുപിടിത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ഇനി ലൈസെൻസ് ഇല്ലാതെ പാമ്പിനെ പിടിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പാണ് ചുമത്തുക. മാർഗ നിർദേശങ്ങൾ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. 12 തവണയാണ് മരണപ്പെട്ട സക്കീറിനെ പാമ്പ് കടിച്ചത്. പാമ്പു പിടുത്തക്കാരനായ വാവ സുരേഷിനെയും നിരവധി തവണ പാമ്പ് കടിച്ചിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഇനി പാമ്പു പിടുത്തം പാടില്ല. ഒപ്പം […]

Local

മുഹമ്മദ് മൊയ്തീൻ നിര്യാതനായി

  • 16th June 2020
  • 0 Comments

കുന്ദമംഗലം: ചാത്തങ്കാവ് കന്നാറ്റിൽ പുറായിൽ സ്വദേശി മുഹമ്മദ് മൊയ്തീൻ (72) മരണപ്പെട്ടു. ഖബറടക്കം വൈകീട്ട് 5:45 കുന്ദമംഗലംലം ജുമുഅ മസ്ജിദിൽ ഭാര്യ:നൂർജഹാൻ. മക്കൾ:ജാസ്മിൻ,ജനീഫ. (പരേതനായ കുഞ്ഞോതി സാഹിബിന്റെ മരുമകൻ)

News

ഏതു വെല്ലുവിളികളേയും കേരളം അതിജീവിക്കും – മന്ത്രി. എ.കെ.ശശീന്ദ്രൻ

  • 16th June 2020
  • 0 Comments

ഏതു വെല്ലുവിളികളേയും കേരളം അതിജീവിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളുടെ  ചേളന്നൂർ ബി.ആർ.സി തല പ്രഖ്യാപനം അണ്ടിക്കോട് ടി.എം.രവീന്ദ്രൻ മെമ്മോറിയൽ വായനശാലയിൽ നടത്തുകയായിരുന്നു മന്ത്രി. മാതൃകാപരമായാണ് എസ്. എസ്. എൽ. സി, പ്ലസ്ടു  പരീക്ഷകൾ കേരളത്തിൽ നടത്തിയത്.  ഒരു വിദ്യാർത്ഥിക്ക് പോലും  ഓൺലൈനിലൂടെ  ലഭിക്കുന്ന ക്ലാസുകൾ നഷ്ട്ടമാവരുതെന്നും   മന്ത്രി പറഞ്ഞു. 33 ഓൺലൈൻ പഠന കേന്ദ്രങ്ങൾ ആണ് ചേളന്നൂർ ബിആർസിക്ക് കീഴിലുള്ളത്. തലക്കളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രകാശൻ മാസ്റ്റർ അധ്യക്ഷത […]

Sports

രണ്ടാം മത്സരത്തിനയായി ബാഴ്‌സ ഇന്നിറങ്ങും ജോർദി ആൽബ കളിക്കില്ല

  • 16th June 2020
  • 0 Comments

ലാലിഗയിൽ രണ്ടാം മത്സരത്തിനായി ബാഴ്‌സ ഇന്നിറങ്ങും. ലെഗനെസിനെതിരെയാണ് രണ്ടാം മത്സരം. 1.30നാണ് മത്സരം നടക്കുന്നത് പാസ്സിലും ഗോളിലും മികച്ച പ്രകടനം നടത്തുന്ന മെസ്സിയെ തളച്ചു കെട്ടാൻ ലെഗനെസി പാടുപെടും. കഴിഞ്ഞ കളിയിൽ മികച്ച പാസ്സ് നൽകി ഗോൾഡിപ്പിച്ചും ഒരു ഗോൾ നൽകി സ്കോർ ചെയ്യുകയും ചെയ്യ്ത ആൽബ ഇന്നത്തെ കളിയിൽ കളിക്കില്ല.കഴിഞ്ഞ കളിയിൽ മഞ്ഞ കാർഡ് ലഭിച്ചത് കാരണം ആൽബ സസ്‌പെൻഷനിലാണ് സസ്പെൻഷൻ കാരണം കളിക്കാതിരുന്ന ലെങ്ലെറ്റ് സെന്റർ ബാക്ക് പൊസിഷനിൽ കളിച്ചേക്കും. മെസ്സി, ഗ്രീസ്മൻ, തുടങ്ങി […]

National

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷസേന മൂന്നു തീവ്രവാദികളെ വധിച്ചു

  • 16th June 2020
  • 0 Comments

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സേന പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരില്‍ കഴിഞ്ഞ 18 ദിവസത്തിനിടയില്‍ 27 തീവ്രവാദികളെ വധിച്ചതായി ഡിജിപി ദില്‍ബാഗ് സിംഗ് ഇന്നലെ പറഞ്ഞിരുന്നു. ഏപ്രിലില്‍ 11 ഏറ്റുമുട്ടലിലായി 30 തീവ്രവാദികളെ വധിച്ചു. തീവ്രവാദികള്‍ക്ക് എതിരെയുള്ള നടപടി തുടരുമെന്നും ഡിജിപി പറഞ്ഞിരുന്നു.

Trending

ഡൽഹി ആരോഗ്യമന്ത്രിയെ കോവിഡ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 16th June 2020
  • 0 Comments

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കോവിഡ് രോഗലക്ഷണങ്ങളോടെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ഇന്ന് ലഭിക്കും. രണ്ട് ദിവസത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ദല്‍ഹി ലഫ്.ഗവര്‍ണര്‍ അടക്കമുള്ളവരെ ഇദ്ദേഹം കൂടി കാഴ്ച നടത്തിയിരുന്നു. ട്വിറ്ററിൽ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിച്ച കാര്യം മന്ത്രി തന്നെയാണ് അറിയിച്ചത്.

News

കോവിഡ് മുക്തമെന്ന് പ്രഖ്യാപിക്കാനിരിക്കെ ന്യൂസിലാന്റില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 16th June 2020
  • 0 Comments

കോവിഡ് മുക്തമെന്ന് പ്രഖ്യാപിക്കാനിരിക്കെ ന്യൂസിലാന്റില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരുമാസമായി ന്യൂസിലാന്റില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച രാജ്യത്തെ എല്ലാ സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. അതിര്‍ത്തികള്‍ മാത്രമാണ് അടച്ചിട്ടിരുന്നത്. അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലന്‍ഡില്‍ ഇതുവരെ 1,156 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്ന് കൂടുതല്‍ പേര്‍ രാജ്യത്തേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാെമന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മുന്നറിയിപ്പ് […]

National

രാജ്യം കോവിഡ് ഭീതിയിൽ ആറാം ദിവസവും മരണം 300 കടന്നു

  • 16th June 2020
  • 0 Comments

ന്യൂ ഡൽഹി: പിടിവിടാതെ രാജ്യം കോവിഡ് ഭീതിയിൽ മുറുകുന്നു. കഴിഞ്ഞ ദിവസം മാത്രം 10667 പോസിറ്റീവ് കേസുകളും 380 മരണവും രേഖപെടുത്തിയിട്ടുണ്ട്. ഇതോടെ തുടർച്ചയായ ആറാമത്തെ ദിവസമാണ് ദിവസേന മരണസംഖ്യ 300 കടക്കുന്നത്. ആകെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 343091 ആയി. 9900 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 153178 ആയി. 180012 പേർ രോഗമുക്തരായി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 52.46 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഭൂരിഭാഗം കേസുകളും […]

error: Protected Content !!