Local

നിര്യാതയായി

  • 15th June 2020
  • 0 Comments

കാരന്തുര്‍ :തെക്കയില്‍ നാല്‌സെന്റ് കോളനി മീനാക്ഷി (76) നിര്യാതയായി. പരേതനായ കണ്ടന്‍ കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍ സുബ്രഹ്മണ്യന്‍, ലീന (കേരള പോലീസ് )മരുമക്കള്‍ ശ്രീലത, രാജേഷ്. ശവ സംസ്‌കാരം ഇന്ന് വൈകുന്നേരം 5മണിക്ക്.

News

വിവരമില്ലായ്മയെക്കാള്‍ കൂടുതല്‍ അപകടകരമായ ഏക കാര്യം ധാര്‍ഷ്ട്യമാണ്; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

  • 15th June 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശമവുമായി രാഹുല്‍ ഗാന്ധി. പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് രാഹുല്‍ ഇക്കുറി കേന്ദ്രത്തെ വിമര്‍ശിച്ചത്. ” വിവരമില്ലായ്മയെക്കാള്‍ കൂടുതല്‍ അപകടകരമായ ഏക കാര്യം ധാര്‍ഷ്ട്യമാണ്.’- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു വിവിധ ലോക്ക്ഡൗണ്‍ കാലത്ത് സമ്പദ്വ്യവസ്ഥ താഴേക്കുപോകുന്നതും കോവിഡ് മരണനിരക്ക് ഉയരുന്നതും കാണിക്കുന്ന അനിമേറ്റഡ് ഗ്രാഫും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Local News

ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുത്: സാമൂഹിക അകലം അതിപ്രധാനം

  • 15th June 2020
  • 0 Comments

കൈ കഴുകൂ മാസ്‌ക് ധരിക്കൂ കൊറോണ വൈറസിനെ തുരത്തൂ സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ രോഗവ്യാപനം തടയാന്‍ ഏറെ സഹായിച്ചിരുന്നു. എങ്കിലും ഒരു രാജ്യത്തിനും ഏറെക്കാലം ദൈനംദിന പ്രവര്‍ത്തനങ്ങളുടെ എല്ലാ വാതിലുകളും അടച്ചിടാന്‍ കഴിയില്ല. അത് വലിയ കഷ്ടപ്പാടിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും. ഇക്കാരണത്താല്‍ കോവിഡിനോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിനുള്ളത്. ഇത് മുന്നില്‍ കണ്ടാണ് ലോക് ഡൗണ്‍ […]

Local

സുഷാന്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു, ആത്മഹത്യയെന്ന് നിഗമനം

  • 15th June 2020
  • 0 Comments

ഇന്നലെ മരിച്ച സുശാന്ത് സിങ് രാജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്തില്‍ കയറ് മുറുകിയതിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസത്തെ തുടര്‍ന്നാണ് സുശാന്ത് മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റലിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധന കൂടി നടത്തും. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കും. 34കാരനായ സുശാന്തിനെ മുംബൈയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസമായി വിഷാദ രോഗത്തിന് സുശാന്ത് ചികിത്സ തേടുന്നുണ്ടെന്നും മരുന്ന് കുറിപ്പടികള്‍ കണ്ടെടുത്തിയെന്നും […]

Trending

ജന്മദിനാശംസകൾ ഒലിവർ ഖാൻ മുഹമ്മദ് സലാ

  • 15th June 2020
  • 0 Comments

പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ഈജിപ്റ്റ്‌ ദേശീയ ടീമിനും വേണ്ടി മുന്നേറ്റനിരയുടെ കുന്തമുന ഫുട്ബോൾ താരം മുഹമ്മദ് സലാ ഹമീദ് മഹ്രൂസ് ഗാലിയ്ക്കും ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായിരുന്ന മുൻ ജർമൻ താരം ഒലിവർ ഖാന്റെയും ജന്മദിനമാണ് ജൂൺ 15 തന്റെ ഫിനിഷിംഗ്, ഡ്രിബ്ലിംഗ്, വേഗത എന്നിവയ്ക്ക് പ്രശസ്തനാണ് സലാ 2010 ൽ കെയ്‌റോയിലെ എൽ മൊകാവ്ലൂണിനൊപ്പം ഈജിപ്ഷ്യൻ പ്രീമിയർ ലീഗിൽ മുഹമ്മദ് സലാ തന്റെ കരിയർ ആരംഭിച്ചു.അധികം താമസിക്കാതെ തന്നെ അദ്ദേഹം സ്വിറ്റ്സർലൻഡിലെ ബേസൽ […]

Local News

പാലക്കാട് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ ചാടിപ്പോയി

  • 15th June 2020
  • 0 Comments

പാലക്കാട് ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി ചാടിപ്പോയി. പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ കൊച്ചി കടവന്ത്ര സ്വദേശിയാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നേ കാലോടെയാണ് ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നത്. മൂന്ന് ദിവസം മുന്‍പ് പഴനിയില്‍ നിന്ന് തിരിച്ച് വരും വഴി പത്തിരിപ്പാലയില്‍ വച്ചാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആശുപത്രി […]

International News

പാകിസ്താനിലെ ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കാണാതായി

  • 15th June 2020
  • 0 Comments

പാകിസ്താനിലെ ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കാണാതായി. രാവിലെ എട്ട് മണി മുതലാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ വന്നത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട വരികയാണ്. മെയ് 31-ന് രണ്ട് പാകിസ്താന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ചാരവൃത്തിക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന […]

News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക കോവിഡ്; കണ്ണൂരില്‍ 40 പേര്‍ ക്വാറന്റീനില്‍

  • 15th June 2020
  • 0 Comments

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതോടെ കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍. ഈ മാസം ആറാം തിയതിയാണ് മുഴക്കുന്ന് സ്വദേശിയായ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരെ ഇദ്ദേഹമായിരുന്നു കൊല്ലത്തേക്ക് കൊണ്ടുപോയത്. വിദ്യാർഥി സംഘത്തിൽ നാലുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ്‌ കഴിഞ്ഞദിവസം ഡ്രൈവറുടെയും സ്രവം പരിശോധനയ്‌ക്കയച്ചത്‌. ഇദ്ദേഹം പ്രാഥമികമായി 40 പേരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയതായാണ് വിവരം. ക്വാറന്റീനിലുള്ള 40 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. […]

Trending

പി.എ. മുഹമ്മദ് റിയാസും വീണ വിജയനും വിവാഹിതരായി

  • 15th June 2020
  • 0 Comments

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ വെച്ച് നടന്ന ലളിതമായചടങ്ങിലാണ് വിവാഹം. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ വീണ ബെംഗളൂരുവിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ എംഡി ആയി പ്രവർത്തിക്കുന്നു. മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പി.എം. അബ്ദുൽ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്.

National

ആശങ്കാജനകം; രാജ്യത്ത് 24 മണിക്കൂറിനിടെ 11502 രോഗികള്‍

  • 15th June 2020
  • 0 Comments

രാജ്യത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും 11,000 മുകളില്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 11.502 പേര്‍ക്ക് രോഗം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 325 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9520 ആയി. രാജ്യത്ത് ഇതുവരെ 1,69,798 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് […]

error: Protected Content !!