കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശമവുമായി രാഹുല്‍ ഗാന്ധി. പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് രാഹുല്‍ ഇക്കുറി കേന്ദ്രത്തെ വിമര്‍ശിച്ചത്.
” വിവരമില്ലായ്മയെക്കാള്‍ കൂടുതല്‍ അപകടകരമായ ഏക കാര്യം ധാര്‍ഷ്ട്യമാണ്.’- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു
വിവിധ ലോക്ക്ഡൗണ്‍ കാലത്ത് സമ്പദ്വ്യവസ്ഥ താഴേക്കുപോകുന്നതും കോവിഡ് മരണനിരക്ക് ഉയരുന്നതും കാണിക്കുന്ന അനിമേറ്റഡ് ഗ്രാഫും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

