National

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവാക്കിയത് 71.8 കോടി രൂപ

  • 1st February 2024
  • 0 Comments

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവായ തുകയുടെ വിവരങ്ങള്‍ പുറത്ത്. 2022 സെപ്തംബറിനും 2023 ജനുവരിക്കും ഇടയില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവാക്കിയ ആകെ തുക 71.8 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022-23 വര്‍ഷത്തേക്കുള്ള കോണ്‍ഗ്രസിന്റെ മൊത്തം വാര്‍ഷിക ചെലവിന്റെ 15.3 ശതമാനവും ഭരണപരവും പൊതുപരവുമായ ചെലവുകളുടെ 30 ശതമാനവുമാണ് യാത്രയ്ക്കായി ചെലവാക്കിയത്. […]

National News

സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി

  • 30th January 2024
  • 0 Comments

സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി. നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തിൽ മൗനം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ജാതി സർവേ നടപ്പാക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ബിഹാറിൽ സർവേ നടത്തിയതെന്നും രാഹുൽ പറഞ്ഞു. ഇപ്പോഴത്തെ കാലുമാറൽ മറുഭാഗത്ത് നിന്നുള്ള സമ്മർദ്ദം കാരണമാണ്. രാജ്യത്തിന്റെ യഥാർഥ ചിത്രം പുറത്തുവിടണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് നിതീഷിന് എൻഡിഎയിലേക്ക് വഴി കാണിച്ച് കൊടുത്തതെന്നും രാഹുൽ പറഞ്ഞു. ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ വിമർശനം.

National News

ബിജെപിക്കും ആർഎസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ല; അസം മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

  • 24th January 2024
  • 0 Comments

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കയ്യിലാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. തനിക്കെതിരെ കഴിയുന്നത്ര കേസുകൾ രജിസ്റ്റർ ചെയ്യാം. ബിജെപിക്കും ആർഎസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുൽ പറഞ്ഞു. “രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ്മ. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണ്. ഷായ്‌ക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ടാൽ ഹിമന്തയെ പാർട്ടിയിൽ നിന്ന് പുറത്താക്കും. […]

National News

ഭാരത് ജോഡോ ന്യായ് യാത്ര; ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്

  • 22nd January 2024
  • 0 Comments

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്. ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബടദ്രവ സത്ര ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞത്. പോലീസ് നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധിയും കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്. ഞങ്ങൾക്ക് ക്ഷേത്രം സന്ദർശിക്കണം. ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തവിധം ഞാൻ എന്ത് കുറ്റമാണ് ചെയ്തത്? പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, ക്ഷേത്രത്തിൽ പ്രാർത്ഥിക്കുക മാത്രമാണ് ലക്ഷ്യം”-രാഹുൽ പറഞ്ഞു. ഇന്ന് ഒരാള്‍ക്ക് […]

National News

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് ഹർജി; സുപ്രീംക്കോടതി തള്ളി; ഒരു ലക്ഷം രൂപ പിഴ

  • 19th January 2024
  • 0 Comments

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചത് ചോദ്യം ചെയ്ത ഹർജി തള്ളി സുപ്രീം കോടതി. ഇത്തരം ഹർജികൾ കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഹർജിക്കാരനായ അഭിഭാഷകൻ അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്. ക്രിമിനൽ കേസിൽ കുറ്റവിമുക്തനായതിന് ശേഷമേ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നായിരുന്നു റിട്ട് ഹർജിയിലെ വാദം. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഇത്തരം […]

kerala politics Politics

രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ പി.വി.അന്‍വര്‍ ഉദ്ഘാടനം ചെയ്തു; വിവാദം; പി വി അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന്  കോൺഗ്രസ്‌

  • 29th November 2023
  • 0 Comments

നിലമ്പൂര്‍: രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന വയനാട് മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം പി.വി അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന റോഡുകളുടെ(പി.എം.ജി.എസ്.വൈ) നിര്‍മാണോദ്ഘാടനമാണ് എം.എല്‍.എ നിര്‍വഹിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ലംഘിച്ചാണ് പി.വി അന്‍വര്‍ റോഡുകള്‍ ഉദ്ഘാടനം ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പി.വി അന്‍വറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പി.എം.ജി.എസ്.വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം.പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. അതേസമയം, മൂന്ന് ദിവസം […]

National News

തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു; രാജീവ് ചന്ദ്രശേഖർ

  • 31st October 2023
  • 0 Comments

തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരുമെന്നും അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. . ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് […]

National News

ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും; രാഹുൽ ഗാന്ധി

  • 9th October 2023
  • 0 Comments

ജാതി സെൻസസുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് രാഹുൽ ഗാന്ധി എം പി. ഇക്കാര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ചെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് രാഹുൽ ഗാന്ധി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചരണ വിഷയമാക്കാന്‍ പ്രമേയം പാസാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സെൻസസ് നടപ്പാക്കാനാണ് ആലോചന. പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ് തീരുമാനമെന്ന് കരുതുന്നു. ഇന്ത്യാ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിന് അനുകൂലമാണെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ് […]

National News

ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയം; കെ സുധാകാരൻ എംപി

  • 6th October 2023
  • 0 Comments

ബി ജെപിക്കും സംഘപരിവാർ സംഘടനകൾക്കും രാഹുൽ ഗാന്ധിയെ ഭയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി .നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബിജെപി ക്യാമ്പ് തുടങ്ങിയതെന്നും ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണെന്നും കെ സുധാകരൻ പറഞ്ഞു. ഇതിലൂടെ ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് […]

National News

കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി

  • 25th September 2023
  • 0 Comments

ഒ ബി സി വിഷയം വീണ്ടും ആവർത്തിച്ച് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ജാതി സെൻസസ് വിവരങ്ങൾ എന്ത് കൊണ്ട് പുറത്ത് വിടുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയോട് അദാനിയെ കുറിച്ച് ചോദിച്ചതിന് തന്റെ ലോക്‌സഭാ അംഗത്വം ഇല്ലാതാക്കിയെന്ന് ഛത്തിസ്ഗഢില്‍ മുഖ്യമന്ത്രി ഗ്രാമീണ്‍ ആവാസ് ന്യായ് യോജന ഉദ്ഘാടനം ചെയ്യവെ രാഹുൽ ഗാന്ധി പറഞ്ഞു. മോദിയുടെ കൈവശം ഒരു റിമോട്ട് കണ്‍ട്രോള്‍ ഉണ്ട്. പക്ഷേ അദ്ദേഹമത് രഹസ്യമായി വച്ചിരിക്കുകയാണ്. ഞങ്ങളത് പരസ്യമായി തുറന്നുവിട്ടു. […]

error: Protected Content !!