Kerala

പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ നടപടി തിരുത്തണം: മുനവ്വർ അലി തങ്ങൾ

  • 15th June 2020
  • 0 Comments

തിരൂരങ്ങാടി: പ്രവാസി അവഗണനക്കെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി, കുണ്ടൂർ അത്താണിക്കലിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്രതിഷേധ സംഗമം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സംസ്ഥാന സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് തങ്ങൾ പറഞ്ഞു. ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ വരുന്ന പ്രവാസികളുടെ വരവ് മുടക്കാന്‍ അപ്രായോഗികമായ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെ സര്‍ക്കാര്‍ നിരന്തരം പ്രവാസി ദ്രോഹം തുടരുകയാണെന്നും ഇതിനെതിരെ […]

News

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു

  • 15th June 2020
  • 0 Comments

കോവിഡ് 19 വൈറസ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളി കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കല്‍(55) കുവൈറ്റിലും പാലക്കാട് പള്ളിപ്പുറം പെഴുങ്കര സി ടി സുലൈമാന്‍ തമ്പി റാവുത്തര്‍ (63) റിയാദിലുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 226 ആയി. കുവൈറ്റില്‍ 454 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 41 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം […]

News

ലോകത്ത് കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്

  • 15th June 2020
  • 0 Comments

ലോകത്ത് കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ലോകത്താകെ ഇതുവരെ 435,166 പേര്‍ മരണപ്പെട്ടപ്പോള്‍ 4,103,984 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 528,964 ആള്‍ക്കാരിലും രോഗം പിടിപെട്ടു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍(117,853) മരണപ്പെട്ടത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ് നാലാമതാണ്.

Kerala

ആറ്റിങ്ങലില്‍ വാഹനാപകടം മൂന്നു മരണം

  • 15th June 2020
  • 0 Comments

ആറ്റിങ്ങലില്‍ വാഹനാപകടത്തിൽ മൂന്നു മരണം. കല്ലുവാതുക്കല്‍ സ്വദേശികളായ അസീം, പ്രിന്‍സ്, മനീഷ് എന്നിവരാണ് മരിച്ചത്. ടിബി ജംഗ്ഷനിൽ ഇന്നലെ രാത്രി 12:30 നാണ് കൊല്ലം ഭാഗത്തേയ്ക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മനീഷിന്റെ മൃതദേഹം ആറ്റിങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് നിലവിലുള്ളത്. മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസീം, പ്രിന്‍സ് എന്നിവര്‍ മരിക്കുകയായിരുന്നു.സംഭവ സമയം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ […]

Sports

റയൽ മാഡ്രിഡിന് ‘ വിജയ തുടക്കം

  • 15th June 2020
  • 0 Comments

ബാഴ്‌സക്ക് പുറകെ ലാലിഗയിൽ റയലും വിജയത്തോടെ തുടങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് ഐബാറിനെ പരാജയപ്പെടുത്തി. കളിയുടെ മുഴുവൻ സമയവും റയലിന്റെ സർവ്വാധിപത്യമായിരുന്നു.തി. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ റയൽ മധ്യനിര താരം ക്രൂസിന്റെ മനോഹര ഫിനിഷിങ്ങിൽ റയലിന്റെ ആദ്യ ലീഡ്. വീണ്ടും ശക്തമായ മുന്നേറ്റം റയൽ നടത്തി. 30ആം മിനുട്ടിൽ ഹസാർഡാഡിന്റെ അസ്സിസ്റ്റിൽ റാമോസിന്റെ ഒരു ഗംഭീര കൗണ്ടറിൽ നിന്ന് റയലിന്റെ രണ്ടാം ഗോൾ നേടി. റാമോസ് തുടങ്ങി വെച്ച കൗണ്ടർ റാമോസ് […]

National News

ഒന്‍പതാം ദിവസവും പെട്രോള്‍ , ഡീസല്‍ വിലയില്‍ വർധനവ്‌

  • 15th June 2020
  • 0 Comments

ന്യൂ ഡൽഹി: പെട്രോള്‍ , ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും വര്‍ധന. ഇന്ന് പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയും കൂട്ടി. കോവിഡ്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജനത്തിന്റെ നടുവോടിച്ച് ഇന്ധനവിലവര്‍ധന തുടരുകയാണ് ഇതോടെ ഒന്‍പതു ദിവസംകൊണ്ട് പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപ തൊന്നൂറ്റി അഞ്ചു പൈസയും കൂടി കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് എഴുപത്തിയാറു രൂപ അന്‍പത്തിയേഴു പൈസയും ഡീസലിന് എഴുപതുരൂപ എഴുപത്തിയഞ്ചു പൈസയും നല്‍കണം.

Kerala

കോഴിക്കോട് ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി

  • 14th June 2020
  • 0 Comments

കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ 2, സൗദി 2, കുവൈത്ത് 1) മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ഇന്ന് രോഗമുക്തനായിട്ടുണ്ട്. പോസിറ്റീവായവര്‍: 1. ഒഞ്ചിയം സ്വദേശി (44 വയസ്സ്)- ജൂണ്‍ ആറിന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തി കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ […]

Kerala

സംസ്ഥാനത്ത് 54 പേർക്ക് കൂടി കോവിഡ്

  • 14th June 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 23 പേര്‍ […]

110 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

കുന്ദമംഗലം എക്സൈസ് റെയ്ഞ്ച് പ്രിവൻ്റീവ് ഓഫീസർ വി.പി ശിവദാസനും പാർട്ടിയും നടത്തിയ വ്യാപക റെയ്ഡിൽ കോഴിക്കോട് താലൂക്കിൽ പുളക്കോട് ചൂലൂർ നെച്ചൂളി വലിയപാലത്തിൽ നിന്നും പാലാം കുഴി പറമ്പ് ഭാഗത്തേക്ക് പോകുന്ന കൈതോടിൻ്റെ അരികിൽ പൊതുസ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ 110 ലിറ്റർ വാഷ് കണ്ടെത്തി .കേസെടുത്തു. സിവിൽ എക്സൈസ് ഓഫീസർ റെജി.എം, നിഷിന്ത് എം.കെ വനിതാ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ലോക രക്ത ദാന ദിനം ആചരിച്ചു

ലോക രക്ത ദാന ദിനത്തോട് അനുബന്ധിച്ചു ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ബ്ലഡ് ഡോണേഴ്സ് കേരള (BKD ) താമരശ്ശേരി യൂണിറ്റും ,ശാന്തി ബ്ലഡ് ബാങ്കിന്റെയും സഹകണത്തോടെ രക്ത ദാനം നടത്തി..സേഫ് ബ്ലഡ് സേവേസ് ലൈഫ്സ് (safe blood saves lives) എന്ന ആപ്ത വാക്യം അന്വര്ഥമാക്കികൊണ്ട് തയ്യാറായി മുന്നോട് വന്ന യുവാക്കളിൽ നിന്നും കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രക്ത ദാനത്തിനുള്ള അവസരം ഒരുക്കുക ആയിരിന്നു.ശാന്തി ഹോസ്പിറ്റൽ അസിസ്റ്റൻറ് മാർക്കറ്റിംഗ് മാനേജർ ഷുഹൈബ്, BDK താമരശ്ശേരി യൂണിറ്റ് […]

error: Protected Content !!