National

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് തൂങ്ങി മരിച്ച നിലയിൽ

  • 14th June 2020
  • 0 Comments

മുംബൈ :ബോളിവുഡ് നടൻ,ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ‌ എന്നീ നിലകളിൽ പ്രശസ്തനായ സുശാന്ത് സിങ് രാജ്‌പുത് (34) തൂങ്ങി മരിച്ച നിലയിൽ. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, […]

ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് കരസ്ഥമാക്കി താമരശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷൻ

താമരശ്ശേരി: കോഴിക്കോട് റൂറൽ ജില്ലയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള 2019 ലെ അവാർഡ് താമരശ്ശേരി പോലീസ് സ്റ്റേഷൻ കരസ്ഥമാക്കി. വടകര റൂറൽ എസ് പി ഓഫീസിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ഐ .എം.പി രാജേഷ് റൂറൽ പോലീസ് സൂപ്രണ്ട് ഡോക്ടർ ശ്രീനിവാസനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം പയ്യോളിയും, മൂന്നാം സ്ഥാനം വടകരയും നേടി.

Kerala

രാത്രിയിൽ പോത്ത് മോഷണം പകൽ സ്വന്തം കടയിൽ ഇറച്ചി വില്പന ഒടുവിൽ കള്ളനെ പോലീസ് പിടികൂടി

  • 14th June 2020
  • 0 Comments

കോഴിക്കോട് : പടനിലത്ത് പോത്ത് മോഷണം നടത്തിയ കള്ളൻ പിടിയിൽ. നരിക്കുനി ചെമ്പക്കുന്ന് സ്വദേശിയായ ജാബിറിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഇയാൾ താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിനു മുൻപിൽ ഇറച്ചിക്കട നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഇറച്ചി കച്ചവടക്കാരനായ പടനിലം സ്വദേശി അഷറഫ് വളർത്തുന്ന പോത്തുകളിൽ മൂന്നെണ്ണത്തെ കാണാതായതിനെ തുടർന്ന് കുന്ദമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പോത്തിനെ നരിക്കുനിയിൽ നിന്നും കണ്ടെത്തി. തുടർന്ന് പരിസര പ്രദേശത്തുള്ള സി സി ടി […]

വെൽഫെയർ പാർട്ടി- ഫ്രറ്റേണിറ്റി പ്രവർത്തകരെ കൊലപ്പെടുത്താൻ സിപിഎം ശ്രമമെന്ന്

കോഴിക്കോട്: കൊയിലാണ്ടി ഊട്ടേരിയിൽ വെൽഫെയർ പാർട്ടി- ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് സി പി എം – എസ് എഫ് ഐ അക്രമണമുണ്ടാായതായി വാർത്താക്കുറിപ്പിൽ പറഞ്ഞു.. ഇന്നലെ രാത്രി വെൽഫെയർ പാർട്ടി പ്രവർത്തകർ കൊടിമരം സ്ഥാപിക്കുന്നതിനിടയിൽ പതിനഞ്ചോളം വരുന്ന ഗുണ്ടാസംഘം സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. പ്രവർത്തകരുടെ വാഹനങ്ങൾ നശിപ്പിക്കുകയും ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചു തകർക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കിനെ തുടർന്ന് രണ്ടുപേരെ കോഴിക്കോട് സ്വകാര്യ […]

Sports

മെസ്സി ബാഴ്‌സയ്ക്ക് വിജയം

  • 13th June 2020
  • 0 Comments

കളവും മനസ്സും നിറച്ച് മിശിഹായും ബാഴ്‌സയും. ഒരു ഗോളും രണ്ടു ഗോളിനുള്ള അവസരവുമൊരുക്കി മെസ്സി. നീണ്ട ഇടവേളയ്ക്കു ശേഷം വരവറിയിച ടീം. മയ്യോർക്കയെ 4 -0 തോൽപ്പിച്ചു. കളിയാരംഭിച്ച് രണ്ടാം മിനുറ്റിൽ തന്നെ മയ്യോർക്കയുടെ വലകുലുക്കി ക്വീക്കി സെറ്റയിന്റെ ചുണക്കുട്ടികൾ. ജോർദി അൽബയുടെ ക്രോസിൽ വിദാലിന്റെ മനോഹര ഹെഡിൽ ആദ്യ ഗോൾ പിറന്നു. പിന്നീടുള്ള മിനിറ്റുകളിൽ മയ്യോർക്കയുടെ തകർന്ന പ്രതിരോധത്തെ ബാഴ്‌സ പരീക്ഷിച്ചു കൊണ്ടേയിരുന്നു. കളിയുടെ 20 മിനിട്ടുകൾക്ക് ശേഷം മയ്യോർക്ക പതിയെ കളിൽ താളം കണ്ടെത്തി. […]

Kerala

കൊടുവള്ളി സ്വദേശി റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു

  • 13th June 2020
  • 0 Comments

കോഴിക്കോട് : കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമ്മൽ സാബിർ (23 ) കോവിഡ് ബാധിച്ച് റിയാദിൽ മരിച്ചു. റിയാദിലെ അൽ ഇമാൻ ആശുപത്രിയിൽ വെച്ചാണ് മരണം. റിയാദ് കെ എം സി സി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി കെ കെ സലാം കളരാന്തിരിയുടെ മകനാണ് സാബിർ മാതാവ് : സുബൈദ , സഹോദരൻ: സബീഹ് , സഹോദരിമാർ സഹ്ല,സൽവ

Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ്

  • 13th June 2020
  • 0 Comments

ജില്ലയില്‍ 12 പേര്‍ക്കു കൂടി കോവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തികോഴിക്കോട് ജില്ലയില്‍ ഇന്ന് (13.06.20) 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും രണ്ട് പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവരില്‍ എട്ട് പേര്‍ വിദേശത്ത് നിന്നും (കുവൈത്ത് 3, സൗദി 2, ദുബൈ 2, റഷ്യ 1) രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര, ചെന്നൈ ഒന്നു വീതം) വന്നവരാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു ആരോഗ്യ […]

Kerala

സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19

  • 13th June 2020
  • 0 Comments

ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്- 21, […]

National

തമിഴ്നാട്ടിൽ എംഎൽഎയ്ക്ക് കോവിഡ്

  • 13th June 2020
  • 0 Comments

ചെന്നൈ: ശ്രീപെരുമ്പത്തൂർ എംഎൽഎയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയും ചെപ്പോക്കിലെ ഡിഎംകെ എംഎൽഎയായിരുന്ന ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ എം എൽ എ യ്ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.

News

മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

  • 13th June 2020
  • 0 Comments

മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് (72) ആണ് മരിച്ചത്. ഭാര്യ ആലീസ്. മകന്‍ ഫിലിപ്പ് ജോണ്‍. ഇതോടെ മഹാരാഷ്ടയില്‍ ആകെ കോവിഡ് മരണം 3717 ആയി. നിലവില്‍ 49,616 പേരാണ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് മൂവായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

error: Protected Content !!