News

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

  • 16th June 2020
  • 0 Comments

തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന. ഇന്നു പെട്രോളിന് 47 പൈസയും ഡീസലിനു 54 പൈസയും വര്‍ധിച്ചു. ഇതോടെ 10 ദിവസം കൊണ്ടു പെട്രോളിന് 5.48 രൂപയും ഡീസലിനു 5.49 രൂപയുമാണു വര്‍ധിച്ചത്. കൊച്ചി നഗരത്തില്‍ പെട്രോളിന് 76.99 രൂപയും ഡീസലിനു 71.29 രൂപയുമാണ് വില. ഡീസല്‍ വിലവര്‍ധന കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചര രൂപയോളം വര്‍ധിച്ചതു ചരക്കു നീക്കത്തെ ബാധിക്കുന്നതു ലോക്ഡൗണ്‍ കാലത്തെ കമ്പോളവില നിലവാരത്തിലും പ്രകടമാകും. ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ […]

News

കാസര്‍ഗോഡ് കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

  • 16th June 2020
  • 0 Comments

കാസര്‍കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുറഹ്മാന്‍ ആണ് മരിച്ചത്. ശനിയാഴ്ച ദുബായില്‍ നിന്നെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ട് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ സ്രവ പരിശോധനഫലം ഇന്ന് ലഭിക്കും. ഹൃദായാഘാതമാണ് മരണകാരണമെന്ന് കാസര്‍കോട് ഡിഎംഒ അറിയിച്ചു.

ടീം ലാപെക്സ് കച്ചേരിമുക്ക് ടെലിവിഷനുകൾ നൽകി

ആരാമ്പ്രം ഗവ: എം.യു.പി സ്കൂളിലെ ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് ടീം ലാപെക്സ് കച്ചേരിമുക്ക് ടെലിവിഷനുകൾ നൽകി. ലാപെക്സ് ഭാരവാഹികളും ആരാമ്പ്രം സ്കൂൾ പൂർവ വിദ്യാർത്ഥികളുമായ അബ്ദുസ്സമദ് എം.എം, മുഹമ്മദ് നാഫിഹ് കെ.സി, മുഹമ്മദ് അനീസ് എം.വി എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ.മോഹൻദാസിന് ടി.വി. സെറ്റ് കൈമാറി. സീനിയർ അസിസ്റ്റൻറ് പി.കെ.സജീവൻ, സ്റ്റാഫ് സെക്രട്ടറി ശുക്കൂർ കോണിക്കൽ, പി.ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.

ഭരണകര്‍ത്താക്കള്‍ക്ക് ആരോടാണ് ബാധ്യതയെന്ന് വ്യക്തമാക്കണം: നജീബ് കാന്തപുരം

കുന്ദമംഗലം. കോറോണ ദുരിതത്തിനിടയിലും ഇന്ധന വൈദ്യൂതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് സാധാരണക്കാരെ പ്രയാസപ്പെടുത്തുന്ന ഭരണകര്‍ത്താക്കള്‍ക്ക് ആരോടാണ് ബാധ്യതയെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം പറഞ്ഞു. കൊറോണക്കിടയിലും ഇന്ധന വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര കേരള ഭരണാധികാരികള്‍ക്കെതിരെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച തള്ള് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്തെ ജനങ്ങള്‍ അടിസ്ഥാന ജീവിത സാഹചര്യം പോലും ലഭിക്കാതെ ബുദ്ധിമുട്ടുമ്പോള്‍ പെട്രോള്‍ വില […]

ആമിന (82) നിര്യാതയായി

കുന്ദമംഗലം: പതിമംഗലം പാലക്കൽ പരേതനായ മൂസ മാസ്റ്ററുടെ ഭാര്യ ആമിന (82) നിര്യാതയായി. മക്കൾ:-അബ്ദുൾ റസാഖ് (പത്രം ഏജൻറ്), അബ്ദുൾ നാസർ (ഖത്തർ ), സലീം, റഷീദ് (സൗദി), ഷരീഫ, സുഹറ. മരുമക്കൾ:-ആയിഷ (നരിക്കുനി ),ഹസീന (പന്നൂർ), ഷാഹിദ (മുക്കം), ഷബ്ന (കിനാലൂർ) പരേതരായ ഡോ. അബ്ദുൽ ഖാദർ, വി.പി.ഇബ്രാഹീം(ചൂലാം വയൽ).

Kerala

ബാങ്കിന്റെ ഗ്ലാസ് ഡോറിൽ തട്ടി വീണ യുവതിയുടെ വയറ്റിൽ ചില്ലു കയറി ദാരുണാന്ത്യം

  • 15th June 2020
  • 0 Comments

പെരുമ്പാവൂർ: ബാങ്കിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഡോർ ഗ്ലാസിൽ തട്ടി ഗ്ലാസ് പൊട്ടി വീണ് ചില്ലു കയറി വീട്ടമ്മ മരണപ്പെട്ടു. ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീന നോബി (43) ആണ് മരിച്ചത്. 12.30ഓടെയാണ് സംഭവം. പെരുമ്പാവൂർ എ എം റോഡ് ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ടൂ വീലറിലെത്തിയ ബീന ബാങ്കിൽ കയറിയ ശേഷം ചാവി എടുക്കാനായി വേഗത്തിൽ തിരിച്ചിറങ്ങവേ ഡോറിനു ഇടിക്കുകയും ചില്ലു പൊട്ടി ദേഹത്തായി കയറുകയുമായിരുന്നു. വയറിന്റെ ഭാഗത്തായി ചില്ലു കയറി ആഴത്തിലുണ്ടായ മുറിവാണ് മരണ […]

Kerala

കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;

  • 15th June 2020
  • 0 Comments

കോഴിക്കോട് ജില്ലയില്‍ ഇന്ന്  ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും നാല് പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (ബഹ്‌റൈന്‍- 2, ഖത്തര്‍, കുവൈത്ത്, സൗദി- ഒന്നു വീതം) ഒരാള്‍ ഡല്‍ഹിയില്‍ നിന്നും വന്നവരാണ്. രോഗമുക്തി നേടിയവര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (48), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (48), താമരശേരി സ്വദേശി (27), കല്ലാച്ചി സ്വദേശി (39). […]

Kerala

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ്

  • 15th June 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത് ), […]

News

അറിയിപ്പുകള്‍

  • 15th June 2020
  • 0 Comments

ഗതാഗതം നിരോധനംകോഴിക്കോട് ജില്ലയിലെ റെഡ് ക്രോസ് റോഡില്‍ മൂന്നാം ലിങ്കില്‍ ജംഗ്ഷന് സമീപം കള്‍വര്‍ട്ട്, ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും റെഡ് ക്രോസ് റോഡ് വഴി ബീച്ചിലേക്ക് പോകേണ്ട വാഹനങ്ങള്‍ ചെറൂട്ടി റോഡ് ജംഗ്ഷനില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് പി.ടി ഉഷ റോഡ് വഴിയും തിരിച്ചും പോകണം. കോഴിയിറച്ചി വില കുറയ്ക്കണംവിപണിയില്‍ കോഴി ഇറച്ചിയുടെ വില […]

News

കോവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

  • 15th June 2020
  • 0 Comments

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിദഗ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് നടപടി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാകും ഇവിടെ അനുമതി. ജൂണ്‍ 19 മുതല്‍ 30 വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുക. റോയപുരം, കോടമ്പാക്കം, തേനംപേട്ട് ഉള്‍പ്പടെ ആറ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണമെന്നായിരുന്നു വിദഗ്ധ സമിതിയുടെ നിര്‍ദേശം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി […]

error: Protected Content !!