News

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കൊവിഡ്; 30 ഓളം ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍

  • 13th June 2020
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 7ാം തിയതിയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന നടത്തിയത്. എയര്‍പോര്‍ട്ട് ഡയരക്ടര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ഇദ്ദേഹം എത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹവുമായി ഇടപഴകിയ 30 ഓളം ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ രക്തസാമ്പിള്‍ എടുത്ത് പരിശോധിക്കണമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ മഞ്ചേരി ആശുപത്രിയില്‍ ടെസ്റ്റ് ചെയ്യാന്‍ പോയ ചില ഉദ്യോഗസ്ഥര്‍ക്ക് രോഗികളുമായി സമ്പര്‍ക്കമുണ്ടായി എന്ന് ആശങ്കയുണ്ടായതിനെ തുടര്‍ന്നായിരുന്നു കൊവിഡ് […]

Kerala

ആയുര്‍ മാസ്‌കുകള്‍ വിപണിയിലേക്ക്

  • 13th June 2020
  • 0 Comments

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്ന അവസരത്തില്‍ സംസ്ഥാന ആയുഷ് വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് ആയുര്‍ മാസ്‌കുകള്‍ വിപണിയിലെത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്തെ ഗവ. ആയുര്‍വേദ കോളേജില്‍ വികസിപ്പിച്ച ഔഷധ മാസ്‌കുകളാണ് പൊതുജനങ്ങള്‍ക്കായി വിപണിയിലെത്തിക്കുന്നതിന് പദ്ധതിയിട്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍ മാസ്‌കുകള്‍ക്ക് കിട്ടിയ സ്വീകാര്യത കണക്കിലെടുത്താണ് ആയുര്‍ മാസ്‌കുകള്‍ വിപണനാടിസ്ഥാനത്തില്‍ പുറത്തിറക്കുവാന്‍ കുടുംബശ്രീയുമായി ചേര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആയുര്‍ മാസ്‌ക് […]

News

കൈയില്‍ ചുംബിച്ച് കൊറോണ മാറ്റുമെന്ന് പറഞ്ഞ ആള്‍ദൈവം കൊറോണ ബാധിച്ച് മരിച്ചു

  • 13th June 2020
  • 0 Comments

കൈയില്‍ ചുംബിച്ച് കൊറോണ് മാറുമെന്ന അവകാശവാദം ഉന്നയിച്ച ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലാമില്‍ അസ്ലം ബാബയാണ് മരിച്ചത്. ജൂണ്‍ 3 നാണ് അസ്ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂണ്‍ 4ന് മരിച്ചു. ് ഒട്ടേറെ ആളുകള്‍ അസ്ലം ബാബയ്ക്കരികില്‍ കോവിഡ് മാറ്റാനായി എത്തിയിരുന്നു. അസ്ലം ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ബാബയുമായി ബന്ധപ്പെട്ട 50 ഓളം പേരെ ക്വാറന്റീനിലാക്കിയിട്ടുണ്ട. അസ്ലം ബാബ […]

Kerala

സംസ്ഥാനത്ത് കനത്ത മഴ കോഴിക്കോട് ഉൾപ്പടെ അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

  • 13th June 2020
  • 0 Comments

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ . ഇന്നും നാളെയും മറ്റന്നാളും പല ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും ജൂൺ 14 (നാളെ) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 15 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ […]

Local

ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു

  • 13th June 2020
  • 0 Comments

രാജ്യത്ത് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്. എന്‍ട്രസ് പരീക്ഷകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും പരീക്ഷകള്‍ക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മറ്റ് മേഖലകള്‍ക്കൊന്നു ഇളവില്ല. കടകള്‍ തുറക്കുന്നതിനോ വാഹനങ്ങള്‍ ഓടുന്നതിനോ ആളുകള്‍ പുറത്തിറങ്ങുന്നതിലോ ഇളവുകള്‍ അനുവദിച്ചിട്ടില്ല.

Sports

വരുന്നു.. മിശിഹാ

  • 13th June 2020
  • 0 Comments

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ പ്രേമികൾക്ക് ആവേശം വിതച്ച് ഫുട്ബോളിന്റെ മിശിഹാ ഇന്നിറങ്ങും. മയ്യോർക്കയുമായുള്ള മത്സരം ഇന്ന് പുലർച്ച 1 : 30 തിനാണ്. സസ്പെൻഷനിൽ ഉള്ള ലെങ്ലെറ്റ് സ്ക്വാഡിൽ ഇല്ല. എന്നാൽ പരിക്ക് മാറി എത്തുന്ന ഉംറ്റിറ്റി ടീമിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഉംറ്റിറ്റിയും പികെയും ആകും ഇന്ന് സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുക. പരിക്കിനു ശേഷം എത്തുന്ന ലൂയിസ് സുവാരസ് ഇന്ന് ബാഴ്സലോണയ്ക്കു വേണ്ടി ഇറങ്ങും. താരങ്ങളുടെ മിന്നുന്ന പ്രകടനത്തിനാണ് ഫുട്ബോൾ പ്രേമികൾ […]

News

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിക്ക് കോവിഡ്

  • 13th June 2020
  • 0 Comments

പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയ്ക്ക് കൊവിഡ്. വ്യാഴാഴ്ച മുതല്‍ ചില ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. പെട്ടെന്ന് രോഗം ഭേദമാകാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന വേണം. എന്ന് അഫ്രീദി ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്ററാണ് അഫ്രീദി. നേരത്തെ തൗഫീഖ് ഉമറിനും സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. അഫ്രീദി ഫൗണ്ടേഷന്‍ വഴി താരം കൊവിഡ് കാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു.

Kerala

ഫെയ്‌സ്ബുക്ക് പേജിലൂടെ അശ്ലീല ഭാഷയിൽ പ്രതികരിച്ചെന്ന കേസിൽ വി ഡി സതീശൻ എംഎൽഎക്കെതിരെ കേസെടുത്തു

  • 13th June 2020
  • 0 Comments

കൊച്ചി : വി ഡി സതീശൻ എംഎൽഎക്കെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ത്രീകളെ അസഭ്യം പറഞ്ഞതിന്‌ കേസെടുത്തു. പൊതുപ്രവർത്തകനുമായ അബ്ദുൾ സലാം, ഇവരുടെ ഭാര്യ,മാതാവ് എന്നിവരുടെ പരാതിയിലാണ് പറവൂർ പൊലീസ് കേസ്‌ എടുത്തിരിക്കുന്നത്‌. വി ഡി സതീശൻ മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സതീശനിട്ട പോസ്റ്റിന് താഴെ പരാതിക്കാരനായ അബ്ദുൽ സലാം അഭിപ്രായം രേഖപ്പെടുത്തുകയും ഇതിനു മറുപടിയായി അശ്ലീല ഭാഷയിൽ എം എൽ എ മറുപടി നൽകി എന്നുമായിരുന്നു കേസ്. ആദ്യം വ്യാജ ഐഡി ഉപയോഗിച്ച് […]

News

ഓണ്‍ലൈന്‍ പഠനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

  • 13th June 2020
  • 0 Comments

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിക്ടേഴ്സ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു. നേരത്തെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ടെന്ന് നേരത്തെ എസ്.എസ്.കെയുടെ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും പരമാവധി പേര്‍ക്ക് സൗകര്യം ഉറപ്പാക്കാന്‍ സാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങുന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. ജൂണ്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ ആരംഭിച്ചത്. ആദ്യ ഒരാഴ്ച ഒരേ പാഠ ഭാഗങ്ങള്‍ […]

Local

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

  • 13th June 2020
  • 0 Comments

് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യുകയും വ്യത്യസ്ത ഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നത് ഭ്രാന്താണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്ത് പ്രഖ്യാപിച്ച നാല് ലോക്ഡൗണുകളും വിവരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പ്രതിരോധത്തില്‍ സര്‍ക്കാരിനുണ്ടായ പിടിപ്പുകേടാണ് ഇത് വ്യക്തമാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ബുദ്ധിഭ്രമമുള്ളവര്‍ ഒരേകാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് വ്യത്യസ്ത ഫലം അന്വേഷിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ നാല് ലോക്ഡൗണുകളുടെയും ഗ്രാഫ് പങ്കുവെച്ചിരിക്കുന്നത്. തെറ്റായ മത്സരത്തില്‍ വിജയിക്കാനുള്ള ഓട്ടത്തിലാണ് […]

error: Protected Content !!