Kerala

കോഴിക്കോട് പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു

  • 18th June 2020
  • 0 Comments

കോഴിക്കോട് : സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ ദുരവസ്ഥ മുൻ നിർത്തി കോഴിക്കോട് ജില്ലാ ബസ്സ് സംരക്ഷണ സമിതി 50 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. കോഴിക്കോട്ടെ വിവിധ ഭാഗങ്ങളിലായി പ്ലക്കാർഡുകളും മുദ്രവാക്യങ്ങളും ഉയർത്തി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ മേഖലകളിൽ പ്രതീകാത്മകമായി ബസ്സ് കെട്ടി വലിച്ചു കൊണ്ടുള്ള സമരം സംഘടിപ്പിച്ചു. കുന്ദമംഗലം പഴയെ ബസ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടനം ടി പി സുരേഷ് നിർവഹിച്ചു. ചടങ്ങിൽ […]

News

രാജ്യത്ത് തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവില കൂട്ടി

  • 18th June 2020
  • 0 Comments

രാജ്യത്ത് തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് വ്യാഴാഴ്ചത്തെ വില. അതേസമയം രാജ്യന്തര വിപണിയില്‍ എണ്ണവില വീണ്ടും കുറഞ്ഞു. ചൈനയില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞത്. കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും […]

National

രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേർക്ക് കോവിഡ് 334 മരണം

  • 18th June 2020
  • 0 Comments

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ മരണം 12,000 കടന്നു. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോ​ഗികള്‍ 3.65 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 52.80 ശതമാനം‌. 24 മണിക്കൂറിനിടെ 6922 പേർക്ക് ഭേദപ്പെട്ടു. ആകെ രോ​ഗമുക്തര്‍ 1,86,934. തമിഴ്‌നാട്ടിൽ രോ​ഗികള്‍ അരലക്ഷം കടന്നു. ബുധനാഴ്‌ച 48 മരണം, 2174 രോ​ഗികള്‍. ഒരു ദിവസം ഇത്രയധികം രോ​ഗികള്‍ ആദ്യം. ആകെ മരണം 576, രോ​ഗികള്‍ 50,193. ചെന്നൈയിൽ ആദ്യമായി പ്രതിദിന രോഗികളുടെ […]

Trending

കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്കു കൂടി കോവിഡ്19

  • 17th June 2020
  • 0 Comments

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ നാല് പേര്‍ കുവൈത്തില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവരാണ്. 11 കോഴിക്കോട് സ്വദേശികളും മലപ്പുറം, കണ്ണൂര്‍, വയനാട് സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടെ 14 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍: തിക്കോടി സ്വദേശി (44 വയസ്സ്)- ജൂണ്‍ 11 ന് കുവൈത്ത് – കരിപ്പൂര്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19

  • 17th June 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 90 പേര്‍ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം 3 കൊല്ലം 14 പത്തനംതിട്ട 1 ആലപ്പുഴ 1 കോട്ടയം 4 എറണാകുളം 5 തൃശൂര്‍ 8 മലപ്പുറം 11 പാലക്കാട് 6 കോഴിക്കോട് 6 വയനാട് 3 കണ്ണൂര്‍ 4 കാസര്‍കോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ […]

Kerala

ലോക്ക്ഡൗണ് കാലത്ത് കോഴിക്കോട് ജില്ലയിൽ പിടികൂടിയത് 19,258 ലിറ്റര്‍ വാഷ്

  • 17th June 2020
  • 0 Comments

കോഴിക്കോട് : കോവിഡ് 19 രോഗവ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ ജില്ലയില്‍ പിടിച്ചെടുത്തത് 19,258 ലിറ്റര്‍ വാഷ്. മാര്‍ച്ച് 24 മുതല്‍ മെയ് 30 വരെയുള്ള കാലയളവിലാണ് ഇത്രയും വാഷ് പിടികൂടിയത്. 161.4 ലിറ്റര്‍ അറാക്കും 60.5 ലിറ്റര്‍ ഐഎംഎഫ്എല്ലും പിടികൂടിയതായി ജില്ലാ എക്സ്സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. 176 കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇതില്‍ 29 പ്രതികളെ പിടികൂടിയതായും അധികൃതര്‍ പറഞ്ഞു. വ്യാജവാറ്റിനെതിരെ എക്സൈസ് വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

National

പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ കഴിവുണ്ടെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു; ലഡാക്ക് ഏറ്റുമുട്ടലില്‍ പ്രധാനമന്ത്രി

  • 17th June 2020
  • 0 Comments

ലഡാക്കിലെ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി. പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ കഴിവുണ്ടെന്നും രാജ്യത്തിന് ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ”ആരും സംശയിക്കേണ്ടതില്ല. ഇന്ത്യക്ക് സമാധാനം വേണം, പക്ഷേ പ്രകോപിപ്പിക്കപ്പെടുമ്പോള്‍, ഏത് സാഹചര്യത്തിലായാലും ഉചിതമായ മറുപടി നല്‍കാന്‍ അത് പ്രാപ്തമാണ്,” പ്രധാനമന്ത്രി മോദി ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി തീരുമാനിച്ചിരുന്ന യോഗം ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തിനായി മരിച്ച 20 സൈനികര്‍ക്ക് ആദരാഞ്ജലി […]

Local

39 ലക്ഷം രൂപ അനുവദിച്ച പാണ്ടിവയൽ – പെരുവഴിക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം പി ടി എ റഹീംഎം എൽ എ നിർവഹിച്ചു

  • 17th June 2020
  • 0 Comments

കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ആം വാർഡിൽ അഡ്വ:പി ടി എ റഹീംഎം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ 39 ലക്ഷം രൂപ അനുവദിച്ച പാണ്ടിവയൽ – പെരുവഴിക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവന്റെ അധ്യക്ഷതയിൽ പി ടി എ റഹീംഎം എൽ എ നിർവ്വഹിച്ചു . വാർഡ് മെമ്പർ എം എം സുധിഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബ്ലോക്ക് മെമ്പർ എം സുഷമ, […]

National

ഡൽഹിയിൽ എം.എല്‍.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 17th June 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സാഹചര്യം നില നിൽക്കെ ആം ആദ്മി പാര്‍ട്ടി കല്‍ക്കഞ്ചിലെ എം.എല്‍.എ അതിഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് കൊവിഡ് സ്ഥിരീകരണം. .അതിഷി കഴിഞ്ഞ കുറച്ചുദിവസമായി ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു ആം ആദ്മി പാര്‍ട്ടി.നേരത്തെ വക്താവ് അക്ഷയ് മറാത്തയ്ക്കും ഉപദേശകന്‍ അഭിനന്ദിത ദയാല്‍ മഥുറിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Local

ആരാമ്പ്രം ജിഎംയുപി സ്‌കൂളിന് രണ്ട് ലക്ഷം രുപയുടെ ഫര്‍ണ്ണീച്ചര്‍ നല്‍കി

  • 17th June 2020
  • 0 Comments

മടവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരാമ്പ്രം’ ഗവ: ജിഎംയുപി സ്‌കൂളിന് രണ്ട് ലക്ഷം രുപയുടെ ഫര്‍ണ്ണീച്ചര്‍ നല്‍കി.മടവുര്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷന്‍ ഹെഡ്മാസ്റ്റര്‍ വി കെ. മോഹന്‍ദാസിന് നല്‍കി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ സ്ഥിരം സമിതി അഗംങ്ങളായ വി.സി. റിയാസ് ഖാന്‍, സിസുമോഹന്‍, സക്കീന മുഹമ്മദ്, മെമ്പര്‍മാരായ റിയാസ് എടത്തില്‍ ,സാബിറ മൊടയാനി, പിടിഎ പ്രസിഡന്റ് എം.കെ ,ഷമീര്‍ വൈസ് പ്രസിഡന്റ് എ.കെ ജാഫര്‍, ജയപ്രകാശ് .പി, ടി.എം. കോയാമുട്ടി, ഹെഡ്മാസ്റ്റര്‍ […]

error: Protected Content !!