Kerala

കോഴിക്കോട് പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ ദുരവസ്ഥ മുൻ നിർത്തി കോഴിക്കോട് ജില്ലാ ബസ്സ് സംരക്ഷണ സമിതി 50 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. കോഴിക്കോട്ടെ വിവിധ ഭാഗങ്ങളിലായി പ്ലക്കാർഡുകളും മുദ്രവാക്യങ്ങളും ഉയർത്തി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ മേഖലകളിൽ പ്രതീകാത്മകമായി ബസ്സ് കെട്ടി വലിച്ചു കൊണ്ടുള്ള സമരം സംഘടിപ്പിച്ചു.

കുന്ദമംഗലം പഴയെ ബസ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടനം ടി പി സുരേഷ് നിർവഹിച്ചു. ചടങ്ങിൽ കെ സുന്ദരൻ, രുചിവേലായുധൻ, പൂതക്കണ്ടി ബിജു, മുരളി കുന്ദമംഗലം എന്നിവർ സംസാരിച്ചു.

ദിവസേന ഇന്ധന വില വർധിപ്പിക്കുന്ന സാഹചര്യത്തിൽ, പ്രൈവറ്റ് ബസ്സുകൾ പുറത്തിറക്കാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളെയും ഉടമകളെയും സർക്കാരുകൾ സംരക്ഷിക്കണമെന്നും പ്രൈവറ്റ് ബസ്സ് മേഖലയെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനത്തിലേക്ക് കാര്യങ്ങൾ എത്തിക്കരുതതെന്നും ബസ്സ് സംരക്ഷണ സമിതി പ്രതിഷേധത്തിൽ അറിയിച്ചു. മുഴുവൻ തൊഴിലാളികളെയും സംരക്ഷിക്കുന്ന നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധത്തിൽ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!