രാജ്യത്ത് തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് വ്യാഴാഴ്ചത്തെ വില.
അതേസമയം രാജ്യന്തര വിപണിയില്‍ എണ്ണവില വീണ്ടും കുറഞ്ഞു. ചൈനയില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞത്.
കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.