Kerala kerala

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതല്‍ രാപകല്‍ സമര യാത്ര

ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്‌സിന്റെ സമരം നാലാം ഘട്ടത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുന്‍പിലെ രാപകല്‍ അതിജീവന സമരത്തോടൊപ്പം, സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തില്‍ ആശമാരുടെ രാപകല്‍ സമര യാത്ര ആരംഭിക്കും. മെയ് 5 മുതല്‍ കാസര്‍കോട് നിന്നും ആരംഭിച്ച് ജൂണ്‍ 17 തിരുവനന്തപുരത്ത് യാത്ര സമാപിക്കും. രണ്ടോ മൂന്നോ ദിവസങ്ങള്‍ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ സമരയാത്ര രാത്രികളില്‍ സെക്രട്ടേറിയേറ്റിനു മുമ്പിലെ രാപകല്‍ […]

kerala Kerala

അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍

തൃശൂര്‍: കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കാട്ടാനയാക്രമണത്തിന് സ്ഥിരപരിഹാരം ആവശ്യമാണെന്ന് പഞ്ചായത്ത് വ്യക്തമാക്കി. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികള്‍ ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷും അംബികയുമാണ് കൊല്ലപ്പെട്ടത്. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ സംഘം കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സതീശന്‍ ഭാര്യ രമ, രമയുടെ ചേച്ചി […]

Kerala kerala

നിരാഹാര സമരം ആരംഭിച്ച് ആശമാര്‍; ആദ്യഘട്ടത്തില്‍ മൂന്നുപേര്‍; ആരോഗ്യ മന്ത്രി ഡല്‍ഹിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രതിഷേധ സമരം 39 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ആശ പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരമിരിക്കുന്നത്. ആശാവര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. സമരം നടക്കുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച ലക്ഷ്യമിട്ട് ഡല്‍ഹിയിലേക്ക് പോയതിനെ ആശ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ചര്‍ച്ചക്ക് ക്ഷണിച്ചത് പ്രഹസനം മാത്രമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഓണറേറിയം 21,000 […]

Kerala kerala

‘ആശാ വര്‍ക്കര്‍മാര്‍ ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം’; മുന്നറിയിപ്പുമായി സര്‍ക്കാര്‍

  • 25th February 2025
  • 0 Comments

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ നടപടിയുമായി സര്‍ക്കാര്‍. ആശമാര്‍ ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം നല്‍കി. ഏതെങ്കിലും പ്രദേശത്ത് ആശാ വര്‍ക്കര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം. ജനങ്ങള്‍ക്ക് ആരോഗ്യസേവനം ലഭിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവര്‍ത്തകരെ ആശമാര്‍ക്ക് പകരം ഉപയോഗിക്കാം. ഇവര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനുള്ള ഉത്തരവ് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ […]

kerala Kerala

ആശ വര്‍ക്കര്‍മാരുടെ സമരം പതിമൂന്നാം ദിനത്തിലേക്ക്

  • 21st February 2025
  • 0 Comments

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരം പതിമൂന്നാം ദിനത്തിലേക്ക്. സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാട് ലഭിക്കുന്നതുവരെ സമരത്തില്‍ ഉറച്ചു നില്‍ക്കാനാണ് തീരുമാനം. ഭരണാനുകൂല സംഘടനയിലേതടക്കം മുഴുവന്‍ ആശ വര്‍ക്കര്‍മാര്‍ക്കും വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് എസ് മിനി പറഞ്ഞു. സമ്പൂര്‍ണ പണിമുടക്കിലേക്ക് കടക്കാനാണ് ആശ വര്‍ക്കര്‍മാരുടെ തീരുമാനം. വേതന വര്‍ധനയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടേ സമരം അവസാനിക്കൂ.

Kerala kerala

വന്യജീവി ആക്രമണം; വയനാട് ജില്ലയിലെ ഹര്‍ത്താല്‍ പൂർണം

  • 13th February 2025
  • 0 Comments

വന്യമൃഗാക്രമങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം . നാമമാത്രമായ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നിട്ടില്ല. അതേസമയം ജില്ല അതിർത്തിയായ ലക്കിടിയിലും ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലും ഉൾപ്പെടെ പ്രധാന ഇടങ്ങളിൽ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ […]

Kerala kerala

കാട്ടാന ആക്രമണം: കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

  • 17th December 2024
  • 0 Comments

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. വന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്ക് യുഡിഎഫ് പ്രതിഷേധ റാലിയും നടത്തും. വൈകീട്ട് കോതമംഗലത്ത് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും പരാജയമാണ് മരണത്തിന് ഇടയാക്കിയത്. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ പലപ്പോഴായി പറഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. […]

kerala Kerala kerala politics

കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി; വൈകിട്ട് 6 മണി വരെ; ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ പ്രതിഷേധം

  • 17th November 2024
  • 0 Comments

കോഴിക്കോട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറച്ചികടകള്‍, പച്ചക്കറികള്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും, ഓട്ടോറിക്ഷകളും എന്നിവ ഓടുന്നുണ്ട്. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വന്‍ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വ്യാപാരി വ്യവസായികള്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികള്‍ക്കും സംഘര്‍ഷത്തിനുമിടയായിരുന്നു ചേവായൂരില്‍ വോട്ടെടുപ്പ് […]

kerala Kerala Local

പൊയ്യയില്‍ പ്രദേശത്ത് മാലിന്യം നിക്ഷേപം; എം ധനീഷ്‌ലാലിന്റെ നിരാഹാരസമരം മൂന്നാം ദിവസവും തുടരുന്നു

  • 6th October 2024
  • 0 Comments

പൊയ്യയില്‍ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്‌ലാല്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു.രാഷ്ട്രീയത്തിനപ്പുറത്ത് വലിയ പിന്തുണയാണ് ജനങ്ങള്‍ ഈ സമരത്തിന് കൊടുക്കുന്നത്. രാഷ്ട്രീയം മറന്ന് ജനങ്ങള്‍ പൊയ്യയിലെ സമരപന്തലില്‍ എത്തുന്നുണ്ട്.ഡിവൈഎഫ് ഐ മേഖല ട്രഷറര്‍ അതുല്‍ സി സമര പന്തല്‍ സന്ദര്‍ഷിച്ചിരുന്നു. സമരത്തിന്റെ രണ്ടാം ദിനം കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി ഇ […]

Kerala News

സ്പീക്കറുടെ ഓഫിസിനു മുന്നിലെ പ്രതിഷേധം: 6 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘന നോട്ടിസ്

  • 23rd June 2023
  • 0 Comments

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആറു പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിനു നിയമസഭാ സെക്രട്ടറി നോട്ടിസ് നൽകി. റോജി എം.ജോൺ, സനീഷ് കുമാർ ജോസഫ്, ടി.സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം.അഷ്റഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് നോട്ടിസ് നൽകിയത്. വി.കെ.പ്രശാന്ത് എംഎൽഎയുടെ പരാതിയിലാണ് നോട്ടിസ്. അടിയന്തരപ്രമേയ നോട്ടിസിന് തുടർച്ചയായി അവതരണാനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിനു മുന്നിൽ നടത്തിയ സമരം കയ്യേറ്റത്തിലെത്തുകയായിരുന്നു. ഉപരോധ സമരം നേരിടാനുള്ള വാച്ച് ആൻഡ് വാർഡിന്റെയും ഭരണപക്ഷ അംഗങ്ങളുടെയും ശ്രമമാണ് അസാധാരണ സംഘർഷത്തിലേക്ക് നയിച്ചത്. […]

error: Protected Content !!