കുന്ദമംഗലം: പവ്വർ കട്ടും ലോഡ് ഷെഡ്ഡിംഗും അപ്രഖ്യാപിത വൈദ്യുതി മുടക്കങ്ങളും മൂലം പ്രദേശത്തെ ജനങ്ങൾ, പ്രത്യേകിച്ച് കിടപ്പ് രോഗികളും ഭിന്നശേഷിക്കാരും ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ കുന്ദമംഗലത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. വൈദ്യുതി മുടക്കം പതിവായതിനാൽ കടുത്ത ചൂടിൽ കഴിയാനാവാതെ പലരെയും വീടിന് പുറത്തേക്ക് കിടത്തേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രതിഷേധത്തിന് ഭാഗമായി മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ നേതൃത്വത്തിൽ വ്യത്യസ്തമായ രീതിയിൽ വിശറി വിതരണം നടത്തി. വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ ചൂട് കുറയ്ക്കാൻ ജനങ്ങൾക്ക് ഇത് ചെറിയൊരു ആശ്വാസമായി.
പ്രതിഷേധത്തിൽ റിനീഷ് ബാൽ, അർഷാദ് ടി.എം., റസാഖ് എ.പി. എന്നിവർ പങ്കെടുത്തു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നടപടി സംഘടിപ്പിച്ചതെന്ന് പ്രവർത്തകർ അറിയിച്ചു.

