തിരുവനന്തപുരം: സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 57 പേര് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ച 127 പേരില്‍ 87 പേര് വിദേശത്തുനിന്നു വന്നവരാണ്. 36 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്നാട്-5, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, രാജസ്ഥാന്-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന രോഗം ബാധിച്ചവരുടെ കണക്ക്.
കൊല്ലം-24, പാലക്കാട്-23, പത്തനംതിട്ട-17, കോഴിക്കോട്-12, എറണാകുളം- 3, കോട്ടയം-11, കാസര്‍കോട്-7, തൃശ്ശൂര്‍-6, മലപ്പുറം-5, വയനാട്-5, തിരുവനന്തപുരം-5, കണ്ണൂര്‍-4, ആലപ്പുഴ-4, ഇടുക്കി-1. എന്നിങ്ങനെയാണ് കോവിഡ്-19 പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
ജില്ല തിരിച്ച രോഗമുക്തി നേടിയവര്‍ തിരുവനന്തപുരം-2,കൊല്ലം-2, പത്തനംതിട്ട-12, ആലപ്പുഴ-12, എറണാകുളം-1, മലപ്പുറം-1, പാലക്കാട്-10, കോഴിക്കോട്-11, വയനാട്-2, കണ്ണൂര്‍-2 കാസര്‍കോട്-2.
ഇന്ന് 4,817 സാമ്പിള്‍ പരിശോധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,039 പേര്‍ക്കാണ്. നിലവില്‍ ചികിത്സയിലുള്ളത് 1,450 പേരാണ്. സംസ്ഥാനത്ത് 1,39,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,036 പേര് ആശുപത്രികളിലുണ്ട്. 288 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധിച്ചത്. 3,193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.