News

ഉറവിടമില്ലാതെ രോഗികള്‍; തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

ഉറവിടമറിയാതെ കോവിഡ് രോഗികളുണ്ടാവുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കും. മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരം സമൂഹ വ്യാപനം നടന്നോ എന്ന ആശങ്കയിലാണ്. സ്ഥിതി വിലയിരുത്താന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. സമൂഹവ്യാപനം തടയാന്‍ ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പരിശോധന വര്‍ദ്ധിപ്പിക്കും.

പ്രധാനചന്തകളില്‍ അന്‍പത് ശതമാനം കടകള്‍ മാത്രമേ തുറക്കൂ. ഓട്ടോയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവര്‍ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നഗരസഭയില്‍ പരാതിയുമായി വരുന്നവര്‍ക്കും, ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കും വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കും നിയന്ത്രണം ഉണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!