ന്യൂഡൽഹി : തുടർച്ചയായി പതിനേഴാം ദിവസവും ഇന്ധനവിലയിൽ വർധനവ് രേഖപ്പെത്തി. പെട്രോളിന് 20 പൈസയും ഡീസലിന് 51 പൈസയുമാണ് ഇന്ന് വർധിച്ചത്. കോവിഡ് കാലത്തെ ദുരിതത്തിലും ജനങ്ങളെ ഒരു തരത്തിലും പരിഗണിക്കാതെ ദിവസേന ഇന്ധന വില വർധിപ്പിക്കുയാണ്.
പതിനേഴ് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 56 പൈസയും ഡീസലിന് 9 രൂപ 42 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി.

