സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഈ മാസം 17ന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
8 ആം തിയ്യതിയാണ് ഡല്‍ഹിയിലെ നിസാമുദീനില്‍ നിന്നും ഇദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. 10ആം തിയ്യതി എത്തി ക്വാറന്റൈനിലായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; മരിച്ചത് കൊല്ലം സ്വദേശി

