News

വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനം ഇന്ന് സമാപിക്കും

  • 21st November 2019
  • 0 Comments

ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി കോഴിക്കോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രളയ ബാധിതരായ വ്യാപാരികളെ സഹായിക്കണമെന്നും വികസനത്തിന്റെ പേരില്‍ ഹൈവേയില്‍ നിന്ന് കുടിയിറക്കപ്പെട്ട വ്യാപാരികള്‍ക്കുള്ള പാക്കേജ് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. കുന്ദമംഗലം പൂഞ്ചോല പത്മനാഭന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സൂര്യ ഗഫൂര്‍ അദ്ധ്യക്ഷനായി. കെ.എം റഫീഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പഴയകാല നേതാക്കളായ പി.കെ ഗിരീഷ്, […]

Local

മികവിലേക്ക് ഒരു ചുവട്; ശ്രദ്ധ പദ്ധതിക്ക് ആരാമ്പ്രം ഗവ.സ്‌കൂളില്‍ തുടക്കമായി

  • 21st November 2019
  • 0 Comments

വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, പഠന മേഖലകളിലെ അടിസ്ഥാന ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരാമ്പ്രം ഗവ: സ്‌കൂളില്‍ നടപ്പാക്കുന്ന മികവിലേക്ക് ഒരു ചുവട് ശ്രദ്ധ പരിശീലന പദ്ധതിക്ക് ആരാമ്പ്രം ഗവ. സ്‌കൂളില്‍ തുടക്കമായി. മലയാളം, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക പഠന – പരിശീലനങ്ങള്‍ നല്‍കുന്നത്. പരിപാടി അബ്ദുള്ള കൊടോളി ഉദ്ഘാടനം ചെയ്തു. റിട്ട.എ.ഇ.ഒ മുഹമ്മദ് കൊടോളി പാരന്റിംഗ് ക്ലാസ് നടത്തി. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ വി.കെ.മോഹന്‍ദാസ്, സീനിയര്‍ […]

Local

കേരള ഗ്രാമീണ ബാങ്കിന്റെ വായ്പ മേള ഉദ്ഘാടനം ചെയ്തു

  • 20th November 2019
  • 0 Comments

കുന്ദമംഗലം; കേരള ഗ്രാമീണ ബാങ്കിന്റെ കുന്ദമംഗലം ക്ലസ്റ്ററിന്റെ വായ്പ മേള ബാങ്കിന്റെ കുന്ദമംഗലം ശാഖയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചീഫ് മാനേജര്‍ മുരളീധരന്‍, ശാഖാ മാനേജര്‍ ജോസ്‌ലിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Local

റോട്ടോ വാക്‌സിന്‍ കുട്ടികളുടെ ജന്മാവകാശം; ജില്ലാതല വിതരണോദ്ഘാടനം കലക്ടര്‍ നിര്‍വഹിച്ചു

  • 20th November 2019
  • 0 Comments

റോട്ടോ വൈറസ് വാക്‌സിന്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ സീറാം സാംബശിവറാവു കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍വഹിച്ചു. റോട്ടോ വാക്‌സിന്‍ കുട്ടികളുടെ ജന്മാവകാശമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഉള്ള കുപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണെമെന്നും കലക്ടര്‍ പറഞ്ഞു. നിലവില്‍  88 ശതമാനം മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്ന കുട്ടികളുടെ എണ്ണം. ഇത് 100 ശതമാനത്തിലേക്ക് എത്തിക്കലാണ് ലക്ഷ്യമെന്നും പൂര്‍ണപിന്തുണ ഉണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. ദേശീയ തലത്തില്‍ ഒന്നടങ്കം നടത്തുന്ന ഈ പദ്ധതി മറ്റു […]

Local

അറിയിപ്പുകള്‍

  • 20th November 2019
  • 0 Comments

നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്/പെന്‍ഷന്‍ ഐ.ഡി സഹിതം അക്ഷയകേന്ദ്രങ്ങളില്‍ നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം. കിടപ്പിലായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗിനായി അപേക്ഷ 29 നകം ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് : തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നം. 071/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 […]

Local

അനധികൃത മത്സ്യബന്ധനം : കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍

  • 20th November 2019
  • 0 Comments

ബേപ്പൂര്‍ ഫിഷറീസ് ഹാര്‍ബറില്‍ അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ സീറാം സാംബശിവ റാവു അറിയിച്ചു. അനധികൃത രീതികള്‍ ഉപയോഗിച്ചുള്ള  മത്സ്യബന്ധനം  തടയുവാന്‍  ഫിഷറീസ് മറൈന്‍  എന്‍ഫോഴ്സ്മെന്റ്  വിഭാഗത്തിന്റെ  പട്രോളിംങ്ങ്,  പരിശോധന   എന്നിവ വരും ദിവസങ്ങളില്‍  ശക്തിപ്പെടുത്തുവാനും  നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും  ജില്ലാ കലക്ടര്‍  നിര്‍ദേശം നല്‍കി.   എല്ലാ വിഭാഗം  യാനങ്ങള്‍ക്കും  അവരുടെ മത്സ്യം ബേപ്പൂര്‍ ഹാര്‍ബറില്‍  ഇറക്കുന്നതിനുള്ള  അനുവാദം  ഉണ്ടെന്നും  ഇത് തടസ്സപ്പെടുത്തരുതെന്നും യോഗത്തില്‍ തീരുമാനമെടുത്തു. അനധികൃത […]

Local

സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു

  • 20th November 2019
  • 0 Comments

ക്ലീന്‍ സിവില്‍ സ്റ്റേഷന്റെ ഭാഗമായി എഡിഎം റോഷ്നി നാരായണന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. അഞ്ച് ബ്ലോക്കുകളിലായി പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ചാണ് ശുചീകരണം നടത്തിയത്. പിആര്‍ടിസി വളണ്ടിയര്‍മാര്‍ക്കും സ്വാഭിമാന്‍ സംഘടന പ്രതിനിധികള്‍ക്കും ഒപ്പം കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി. കഴിഞ്ഞ ദിവസം  ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കുന്നതിന് തീരുമാനമെടുത്തത്. 18 നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഇതിനായി ചുമതല നല്‍കിയിരുന്നു. ശുചീകരണത്തിനാവശ്യമായ കയ്യുറകളും മാസ്‌കും മാലിന്യം ശേഖരിക്കുന്നതിന് […]

Local

റേഷന്‍ കാര്‍ഡ് : 26 മുന്‍ഗണന കാര്‍ഡുകള്‍ പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു

  • 20th November 2019
  • 0 Comments

റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം പഞ്ചായത്തിലെ മുറിയനാല്‍, ചൂലാംവയല്‍, പതിമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച 26 മുന്‍ഗണന, സബ്സിഡി വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു.  ഇരുനില വീട്, വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കാര്‍ഡുകളാണ് പിടിച്ചെടുത്തത്.  റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ.എന്‍.കെ,അസി. താലൂക്ക് സപ്ലൈ ഓഫീസറായ അനൂപ്. ടി. […]

Local

വ്യാപരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ് വനിതാ വിംഗ് രൂപീകരിച്ചു

  • 20th November 2019
  • 0 Comments

കുന്ദമംഗലം: കേരളാവ്യാ പാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ് വനിതാ വിംഗ് രൂപീകരിച്ചു. വനിതാ വിങ്ങ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസി ഡൻറ് നിമ്മി സജി അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി വത്സമ്മ . സുമതി, സീതാ മനോഹരൻ, ബീന .KVVES മണ്ഡലം ജനറൽ സിക്രട്ടറി നാസർമാവൂരാൻ . ഹബീബ് റഹ്മാൻ, എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ സൗമിനി മോഹൻദാസിന് യാത്രയയപ്പ് നൽകി. മാമുക്കുട്ടി ഉപഹാരം നൽകി. ഭാരവാഹികളായി സബിത (പ്രസിഡൻറ്), ശ്രീലത (ജന.സെക്ര), […]

Local

കക്കോടിയില്‍ പകല്‍വീട് പ്രവര്‍ത്തനം ആരംഭിച്ചു

  • 20th November 2019
  • 0 Comments

കക്കോടി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണാടിച്ചാലില്‍ നിര്‍മ്മിച്ച പകല്‍ വീട്, ബഡ്സ് സ്‌കൂള്‍ എന്നിവയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയിലെ 60 ശതമാനത്തിലധികം പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂളുകളും പകുതിയോളം പഞ്ചായത്തുകളില്‍ പകല്‍വീടുകളും  സ്ഥാപിക്കാന്‍  സാധിച്ചതായി  മന്ത്രി പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളിലൂടെ  മനുഷ്യത്വപരമായ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ആറ്  മുതല്‍ 17 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിചരണവും വിദ്യാഭ്യാസവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് […]

error: Protected Content !!