Local

ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി; ഇടുക്കിയില്‍ നേരിയ ഭൂചലനം. കട്ടപ്പന, നെടുങ്കണ്ടം മേഖലകളില്‍ 6 തവണ നേരിയ ഭൂചലനങ്ങളുണ്ടായി. മുഴക്കത്തോടെയാണ് ചലനങ്ങള്‍. കാര്യമായ നാശനഷ്ടങ്ങളില്ല. ചലന തീവ്രത റിക്ടര്‍ സ്‌കെയില്‍ 2 വരെ രേഖപ്പെടുത്തി. പുലര്‍ച്ചെ 5.40 നും 10 നും ഇടയിലാണു ചലനങ്ങള്‍.

News

കൊറോണ ബാധിച്ച തൃശൂര സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം; ഇയാള്‍ സഞ്ചരിച്ച് റൂട്ട് മാപ്പ് ഇന്ന് പുറത്ത്‌വിടും

കൊറോണ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ മൂന്നു ദിവസമായി രോഗിക്ക് ചുമയും പനിയും ജലദോഷവുമില്ലെന്ന് തൃശ്ശൂര്‍ ഡിഎംഒ അറിയിച്ചു. ആശുപത്രിയിലെത്തിക്കും മുന്‍പേ രോഗി എവിടെയൊക്കെ പോയി, ആരൊക്കെയായി ഇടപഴകി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ ഷോപ്പിങ് മാളും സിനിമാ തിയേറ്ററുകളും സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് പുറത്തുവിടും. ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തില്‍ യാത്രചെയ്തിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് […]

Local

അറിയിപ്പുകള്‍

കോവിഡ് 19- ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചുകോവിഡ് 19 (കൊറോണ) നിയന്ത്രണ  നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേതൃത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.   ഏതൊക്കെ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം,  മാസ്‌കുകള്‍ ഉപയോഗിക്കേണ്ട വിധം ,പൊതു സമൂഹത്തിത്തില്‍ വ്യക്തികള്‍ ഇടപെടേണ്ടതെങ്ങനെ തുടങ്ങിയവ വിശദീകരിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ,  അഡീഷണല്‍ ഡി എം ഒ ഡോ .രാജേന്ദ്രന്‍, ആര്‍ സി എച്ച് […]

Local

പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെടാത്ത റോഡുകള്‍ക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാന്‍ അനുമതി

വിവിധ വകുപ്പുകളുടെ അധീനതയിലുള്ളതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കാന്‍ അനുമതിയായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.ബന്ധപ്പെട്ട വകുപ്പുകളുടെ നിരാക്ഷേപ പത്രം വാങ്ങി ഇത്തരം റോഡുകളുടെ പ്രവൃത്തികള്‍ നടത്താന്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ യോഗമാണ് തീരുമാനമെടുത്തത്.ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ ഇത്തരം റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചതായും എം.എല്‍.എ പറഞ്ഞു.

Local

കുന്ദമംഗലം എന്‍.ഐ.ടി റോഡില്‍ ഗതാഗത നിയന്ത്രണം

കെട്ടാങ്ങൽ:കുന്ദമംഗലം അഗസ്ത്യമുഴി എന്‍.ഐ.ടി റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ചാത്തമംഗലത്ത് കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 12) മുതല്‍ പ്രവര്‍ത്തി അവസാനിക്കുന്നതുവരെ കുന്ദമംഗലം എന്‍.ഐ.ടി റോഡിലെ ഗതാഗതം വണ്‍വേ ആക്കി നിയന്ത്രിച്ചു. ചാത്തമംഗലം- പുളിക്കുഴിക്കോളനി റോഡ്- തടത്തുമ്മല്‍ – മണ്ണിലിടം- 12ാം മൈല്‍ റോഡ് വഴി ഗതാഗതം തിരിച്ചുവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Local

കോറോണ ഭീഷണി: നേരിടാന്‍ യോഗം വിളിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

കുന്ദമംഗലം:ലോകമാസകലം കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിക്കായി ഗ്രാമപഞ്ചായത്ത് യോഗം വിളിച്ചു. അതേസമയം ഗ്രാമപഞ്ചായത്ത് സൂക്ഷിച്ച് വെച്ച് മാലിന്യം നീക്കം ചെയ്യാത്തതില്‍ പ്രതിഷേധവും ശക്തമാവുകയാണ്. റവന്യുഭൂമിയിലാണ് മാലിന്യം ചാക്കുകളിലാക്കി സൂക്ഷിച്ച് വെച്ചിരിക്കുന്നത്

News

പുതിയ രാഷ്ട്രീയ പാര്‍ടിയുമായി ഭീം ആര്‍മി മേധാവി ചന്ദ്ര ശേഖര്‍ ആസാദ്

ഭീം ആര്‍മി മേധാവി ചന്ദ്ര ശേഖര്‍ ആസാദ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ ആണ് പ്രഖ്യാപനം. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ പരേതനായ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് പ്രഖ്യാപനം. പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കുകയും അംഗത്വമെടുക്കലും അജണ്ട തയ്യാറാക്കലും ഞായറാഴ്ച നടക്കും. യുവാക്കളെ അണിനിരത്തുന്നതിനായി ഭീം ആര്‍മി തങ്ങളുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഭീം ആര്‍മി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (ബിഎഎസ്എഫ്) ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചതിനുശേഷം […]

National

ഡല്‍ഹി കലാപം; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിശോദിക്കും

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികള്‍ ഡല്‍ഹി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.എന്‍ പാടീല്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഹരജിയില്‍ ഇന്ന് മറുപടി നല്‍കാന്‍ പൊലീസിനോടും കേന്ദ്രത്തോടും കോടതി ആവിശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം കലാപത്തിനിരയായവരുടെ നഷ്ടപരിഹാരം സംബന്ധിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരിയിലാണ് വടക്ക്-കിഴക്ക് ഡല്‍ഹിയില്‍ അക്രമം നടന്നത്. കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും ആകെ 526 പേര്‍ക്ക് പരിക്കേറ്റതായും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

Kerala Trending

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. . പരപ്പനങ്ങാടി പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഒരു ഫാമിലെ കോഴികാളാണ് ചത്തത്. ഞായറാഴ്ചയാണ് ഭോപ്പാലിലേക്ക് സാമ്പിള്‍ പരിശോധനക്കയച്ചത്. ഇന്നലെ രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികളുണ്ടാകും. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കോഴികളെ കൊല്ലും.

Local

കൊറോണ;ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ധാക്കി

കൊറോണ ലോക വ്യാപകമായി പടരുന്നതിനിടെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. അതേസമയം വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യ നോഡല്‍ ഓഫീസറെ നിയമിക്കും. നാളെ സംസ്ഥാന ധനമന്ത്രിമാരുമായി നടത്താനിരുന്ന ഫിനാന്‍സ് കമ്മീഷന്റെ യോഗം […]

error: Protected Content !!