ന്യൂ ഡൽഹി: കൃഷിനാശം ഉണ്ടാകുന്നു എന്നതിന്റെ പേരിൽ ആനകളുടെ സ്വാഭാവിക സഞ്ചാരപാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ആനത്താരകൾ കൃത്യമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.
ആനകളെ തുരത്തുന്നതിനായി വെടിവെപ്പും മറ്റ് ബലപ്രയോഗങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ വന്യജീവികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന യാതൊരു നടപടികളും ഒരു സംസ്ഥാന സർക്കാരും കൈക്കൊള്ളരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

