News

കൊറോണ വ്യാപനം തടയുന്നതിന് ആശുപത്രികളില്‍ ട്രിയാജ് സംവിധാനം

ജില്ലയില്‍ കൊറോണ വ്യാപനം തടയുന്നതിന്  വിപുലമായ സംവിധാനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍  എല്ലാ പ്രധാന ഹോസ്പിറ്റലുകളിലും ത്രിതല ട്രിയാജ് (TRIAGE) സിസ്റ്റവും  പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ദ്വിതല ട്രിയാജ് സിസ്റ്റവും നടപ്പിലാക്കി കഴിഞ്ഞതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്ന് എത്തിയ രോഗബാധിതരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ഓരോ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെത്തുന്ന സംശയാസ്പദമായ കേസുകള്‍ ട്രിയാജ് -1 ല്‍  പരിശോധിക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ട്രിയാജ്- 2 […]

Kerala

കൊറോണ; പത്തനംതിട്ടയില്‍ നിന്ന് ആശ്വാസവാര്‍ത്ത

കൊറോണ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇവര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനാ ഫലത്തില്‍ വ്യക്തമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നലെ റിസല്‍ട്ട് വന്ന പത്തുപേരുടെ ഫലവും നെഗറ്റീവായിരുന്നു. നിലവില്‍ ലഭിച്ച ഫലങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും. പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും രണ്ടുദിവസമായി ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശോധനാ ഫലം നെഗറ്റീവ് ആയവരില്‍ […]

News

വിനോദകേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

കൊറോണ  രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു.  കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്,  കോഴിക്കോട് ബീച്ച്,  കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്. അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ല.

News

ദേവനന്ദയുടെ മരണം അബദ്ധത്തില്‍ പുഴയില്‍ വീണ് തന്നെ;ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നു

അടുത്തിടെ പുഴയില്‍ വീണ മരണപ്പെട്ട ദേവനന്ദ അബദ്ധത്തില്‍ പുഴയില്‍ വീണുതന്നെയാണ് മരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അ ഇടതു കവിളില്‍ ചെറിയ പാട് വെള്ളത്തില്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. മനപൂര്‍വ്വം ക്ഷതമേല്‍പ്പിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയാണ് ഫോറന്‍സിക് സംഘം നല്‍കിയിരുന്നത്. മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നതടക്കമുള്ള പരിശോധനകളും ഫോറന്‍സിക് സംഘം നടത്തിയിരുന്നു. അതേ സമയം ദേവനന്ദ […]

News

കോവിഡ്- 19: ജില്ലയില്‍ 606 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 109 പേര്‍ ഉള്‍പ്പെടെ ആകെ 606 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.മെഡിക്കല്‍ കോളേജില്‍ നാലു പേരും ബീച്ച് ആശുപത്രിയില്‍ മൂന്നു പേരും ഉള്‍പ്പെടെ ആകെ ഏഴു പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളെ ഡിസ്ചാര്‍ജ്ജ് ചെയ്തു. നാലു സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 68 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 61 എണ്ണത്തിന്റെ പരിശോധനാ ഫലം  ലഭിച്ചു.  […]

Local

ഓമശ്ശേരി ആരോഗ്യ വകുപ്പിൽ നിന്നുള്ള അറിയിപ്പ്

വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ( ഉംറ കഴിഞ്ഞു വരുന്നവർ ഉൾപ്പെടെ) നേരിട്ട് ആശുപത്രിയിൽ വരാതെ താഴെ പറയുന്ന ഓമശ്ശേരി ആരോഗ്യ വകുപ്പ് നമ്പറുകളിൽ ഉടൻ തന്നെ ബന്ധപ്പെടുക+919745318353  +919947364002    +919562317325

National

പെട്രോള്‍ ഡീസല്‍ നികുതിയില്‍ വന്‍ വര്‍ധന

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയില്‍ വന്‍ വര്‍ധന. മൂന്ന് രൂപയാണ് വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിന്റെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്‌സൈസ് തീരുവ ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍. പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. എക്‌സൈസ് തീരുവ മൂന്ന് രൂപ […]

Local

സ്വാഗതസംഘം ഓഫീസ് ഉദ്ഘടനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലത്ത് വെച്ച് നടക്കുന്ന എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജി. പങ്കജാക്ഷന്‍ ഉദ്ഘടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ ചൂലൂര്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി.ബിനൂപ്, വി. കെ.ദിനേശന്‍, കെ. കണ്ണന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Local

നിര്യാതയായി

കുന്ദമംഗലം; പുന്നശ്ശേരി മാഞ്ചോട്ടില്‍ തരുപ്പയില്‍ മീത്തല്‍ അനില്‍ കുമാറിന്റെ (എംഇജി ബാംഗ്ലൂര്‍) ഭാര്യ സന്നു(23) നിര്യാതയായി. അച്ഛന്‍ സത്യന്‍(കെഎസ്ആര്‍ടിസി കണ്ടക്ടര്‍ താമരശ്ശേരി ഡിപ്പോ), അമ്മ സജിഷ(അംഗനവാടി പൈങ്ങോട്ടുപുറം), സഹോദരന്‍ സഞ്ചു( എയര്‍ ഇന്ത്യ മുംബൈ). സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് പൊയ്യയില്‍ വീട്ടുവളപ്പില്‍.

വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവും, അമ്മയും റിമാൻ്റിൽ

വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും, അമ്മയെയും കോടതി റിമാൻ്റ് ചെയ്.ദുരൂഹ സാഹചര്യത്തില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊല്ലാറമ്പത്ത് വീട്ടില്‍ രഗിലേഷിനെയും അമ്മയെയും കുന്ദമംഗലം കോടതി റിമാന്റ് ചെയ്തത്. 304 ബി, 498 എ, 306 എന്നീ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്. എന്നാല്‍ പിന്നീട് കീഴ്‌കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തിസുള്ള കേസുകളില്‍ ജാമ്യം നല്‍കാറില്ല. അതിനാല്‍ […]

error: Protected Content !!