ജില്ല സ്‌കൂള്‍ കലോത്സവം അപ്പീല്‍ ഹിയറിംഗ് പരിഗണനക്കെടുത്തില്ലെന്ന് പരാതി
കുന്ദമംഗലം: കലോത്സവത്തിലെ ജില്ല തല മത്സരത്തില്‍ ഒരു ശതമാനത്തിന്റെ പേരില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നല്‍കിയ അപ്പീല്‍ ഹിയറിംഗ് പരിഗണനക്കെടുത്തില്ലെന്ന് രക്ഷിതാവിന്റെ പരാതി. ഫാത്തിമഹന എന്ന കുട്ടിക്കാണ് അറബിക്ക് ഗ്രൂപ്പ് സോങില്‍ സബ് ജില്ലയില്‍ഒന്നാം സ്ഥാനം നേടുകയും തുടര്‍ന്ന് ജില്ലയില്‍ ഒരു ശതമാനത്തിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നഷ്ടമാവുകയും ചെയ്തത്. തുടര്‍ന്ന് വിധിക്കെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അപ്പീല്‍ തള്ളിയതായും പരിഗണിച്ചില്ലെന്നും രക്ഷിതാവ് കണിയാറക്കല്‍ മൊയ്തീന്‍കോയ പറഞ്ഞു. ഡി.ഡിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഹിയറിംങ്ങില്‍ […]



