ക്ഷേമപെന്‍ഷന്‍കാരുടെ വിവരങ്ങള്‍ പുതുക്കുന്നതില്‍ ആശങ്ക വേണ്ട- ജില്ലാ കലക്ടര്‍
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡിസംബര്‍ 15 വരെ സമയമുള്ളതിനാല്‍ പെന്‍ഷന്‍കാര്‍ ആശങ്കപ്പെടുകയോ തിരക്കു കൂട്ടുകയോ ചെയ്യേണ്ട കാര്യമില്ലെന്നും ജില്ലാ കലക്ടര്‍ സീറാം സംബശിവ റാവു അറിയിച്ചു.കോഴിക്കോട് ജില്ലയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ആണ് മസ്റ്ററിംഗ് നടത്താന്‍ അനുവദിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ മസ്റ്ററിംഗ് നടത്തുവാന്‍ ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം അക്ഷയ സംരംഭകരുടെ […]









