കൊറോണ വൈറസ് പ്രതിരോധ പ്രവർത്തങ്ങൾ യുവാക്കൾ ഏറ്റെടുക്കണം എം ഇ എസ് യൂത്ത് വിംഗ്
കോഴിക്കോട് : നമ്മുടെ രാജ്യത്ത് സർവ്വ വ്യാപിയായി മാറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രതിരോധ പ്രവർത്തങ്ങൾക്ക് യുവാക്കൾ നേരിട്ട് രംഗത്തിറങ്ങണമെന്നും സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ബോധവത്കരണ നിർദ്ദേശങ്ങൾക്കും പദ്ധതികൾക്കും യുവ സമൂഹവും ജനങ്ങളും പൂർണ പിന്തുണ പ്രഖ്യാപിക്കണമെന്നും എം ഇ എസ് യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിൽ സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ട് നൂതന രീതിയായ ഓൺലൈനിലൂടെയാണ് യോഗം സംഘടിപ്പിച്ചത്. സാമൂഹിക സമ്പർക്കം കുറക്കുക, പൊതു സമൂഹത്തിന് ഉപകാര പ്രധമായ സേവനങ്ങൾ […]



