Local

ഭക്തിനിര്‍ഭരമായി ആദ്യദിന പടിപൂജ

  • 20th November 2019
  • 0 Comments

ശബരിമല സന്നിധാനത്ത് 19ന് വൈകിട്ട് നടത്തിയ പടിപൂജ ഭക്തിനിര്‍ഭരമായി. അഞ്ചുദിവസങ്ങളിലായിട്ടാണ് പടിപൂജ നടത്തുന്നത്. അയ്യപ്പന്റെ കാവല്‍ക്കാരായി നിലകൊള്ളുന്ന പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടു പടികളും പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച് വിളക്കുകള്‍ കത്തിച്ചാണ് പൂജ. ദര്‍ശനത്തിനായി പതിനെട്ടാംപടിക്കു താഴെയും മുകളിലുമായി കാത്തുനിന്ന നൂറുകണക്കിനു ഭക്തരുടെ ശരണംവിളികള്‍ക്കിടയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എ.കെ. സുധീര്‍നമ്പൂതിരിയും പടിപൂജയ്ക്ക് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ദീപാരാധനയും നടന്നു.

News

എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് താന്‍ ഉദ്ദേശിച്ചത്; വിശദീകരണവുമായി പി. മോഹനന്‍

  • 20th November 2019
  • 0 Comments

മാവോയിസ്റ്റുകലെ വളര്‍ത്തുന്നത് ഇസ്ലാം തീവ്രവാദ സംഘടനകളാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. താന്‍ ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും മുസ്ലിം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ല എന്നും പി മോഹനന്‍ പറഞ്ഞു. അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പി മോഹനന്‍ പറഞ്ഞു. വിമര്‍ശിച്ചത് ഇസ്ലാമിക തീവ്രവാദികളെ മാത്രമാണ്. ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ അത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. […]

Local

കെ.നാരായണന്‍ നമ്പൂതിരി മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ ആദരിച്ചു

  • 20th November 2019
  • 0 Comments

രാഷ്ട്രപതിയില്‍ നിന്നും മികച്ച അധ്യാപകനുള്ള അവാര്‍ഡും സാക്ഷരതാ തുടര്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാ അവാര്‍ഡും ലഭിച്ച എഴുത്തുകാരനും റിട്ടയേര്‍ഡ് മലയാളം അധ്യാപകനും ലൈബ്രറി കൗണ്‍സില്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകനും ആയ കെ.നാരായണന്‍ നമ്പൂതിരി മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ ആദരിച്ചു. 1995 ല്‍ ആണ് ഇദ്ദേഹത്തിന് രാഷ്ട്രപതിയില്‍ നിന്ന് മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിക്കുന്നത്. പെരിങ്ങളം സ്വദേശിയായ ഇദ്ദേഹം അധ്യാപക ജീവിതത്തിന് ശേഷവും സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാണ്. മികച്ച ഒരു ഭാഷാ പണ്ഡിതന്‍കൂടിയായ ഇദ്ദേഹത്തിനെ വീട്ടിലെത്തിയാമ് […]

Kerala

രാഷ്ട്രപതിക്ക് ഊഷ്മള വരവേല്‍പ്പ്

  • 20th November 2019
  • 0 Comments

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെത്തി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, എഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഡിഎസ്സി കമാന്റന്റ് കേണല്‍ പുഷ്പേന്ദ്ര ജിന്‍ക്വാന്‍, ജില്ലാ പൊലീസ് മേധാവി പ്രതീഷ് […]

News

വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനത്തിന് കുന്ദമംഗലത്ത് വര്‍ണ്ണാഭമായ തുടക്കം

  • 20th November 2019
  • 0 Comments

കുന്ദമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 10-ാം ജlല്ലാ സമ്മേളനത്തിന് കുന്ദമംഗലത്ത് വര്‍ണ്ണാഭമായ തുടക്കം. തൊട്ടില്‍ പാലത്ത് നിന്ന് ജില്ല സെക്രട്ടറി സി.കെ വിജയന്‍ ജാഥ ക്യാപ്റ്റന്‍ ഡി.എം ശശീന്ദ്രന് കൈമാറിയ പതാക ജാഥയും ജില്ല ജോയന്റ് സെക്രട്ടറി മുക്കത്ത് നിന്ന് ജാഥ ക്യാപ്റ്റന്‍ സി.വി ഇക്ബാലിന് കൈമാറിയ കൊടിമര ജാഥയും കൊടുവള്ളില്‍ സംഗമിച്ച് കുന്ദമംഗലത്ത് എത്തിച്ചേര്‍ന്നു. ജില്ല പ്രസിഡണ്ട് സൂര്യ ഗഫൂര്‍ കൊടിമരവും പതാകയും ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ ഇ. വിനോദ് കുമാര്‍ പതാക […]

Local

പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

  • 19th November 2019
  • 0 Comments

കോഴിക്കോട് ; കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം കോഴിക്കോട് ഹോളി ക്രോസ് കോളേജില്‍ നവംബര്‍ 23, 24, 30, ഡിസം: 1 എന്നീ തിയ്യതികളില്‍ നടക്കും. പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിക്കും. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കിഷന്‍ ചന്ദ് ചടങ്ങില്‍ അധ്യക്ഷനാകും. വിവിധ ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികളാണ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. പങ്കെടുത്തവര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ […]

Kerala

മാര്‍ക്ക് തട്ടിപ്പ്, കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം;നാളെ വിദ്യാഭ്യാസ ബന്ദ്

  • 19th November 2019
  • 0 Comments

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദ് പ്രഖ്യാപിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു അറിയിച്ചു. മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. ഈ പ്രവര്‍ത്തകരെ പോലീസ് […]

Local

കരുവട്ടൂരില്‍ അംഗനവാടി ഉദ്ഘാടനം ചെയ്തു

  • 19th November 2019
  • 0 Comments

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കവലയില്‍ അംഗനവാടി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അംഗനവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി  ശിശുസൗഹൃദ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി വരികയാണെന്ന്  മന്ത്രി പറഞ്ഞു. കുട്ടികളുടെ  പ്രാഥമിക വിദ്യാഭ്യാസം നഴ്‌സറി സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തുടങ്ങേണ്ടത്.  അംഗനവാടികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവാണ് മുന്‍പ് ഉണ്ടായിരുന്നത്. അത്തരം അവസ്ഥകള്‍ക്ക് ഇപ്പോള്‍  മാറ്റം വന്നിട്ടുണ്ട്.  അര്‍ഹതപ്പെട്ട ആനുകൂല്യം അംഗനവാടി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ  മാറ്റം തുടങ്ങേണ്ടത് വിദ്യാഭ്യാസ […]

Local

ബേപ്പൂര്‍: സ്വതന്ത്രമത്സ്യബന്ധനം സാധ്യമാക്കും; കലക്ടര്‍

  • 19th November 2019
  • 0 Comments

കോഴിക്കോട്ബേപ്പൂർ ഹാർബറിൽ ബോട്ടുകളും ചെറുതോണികളും  ഉള്‍പ്പെടെയുള്ള എല്ലാ യാനങ്ങള്‍ക്കും സ്വതന്ത്രമായി മീൻപിടിക്കാൻ സംവിധാനമൊരുക്കുമെന്ന്‌ കലക്ടർ. അതോടൊപ്പം കൃത്രിമപാര് ഉപയോഗിച്ചുള്ള മീൻപിടിത്തം നിരോധിക്കും.  വ്യക്തികളെയോ മറ്റു സംവിധാനങ്ങളെയോ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല. ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട്‌ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്  കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ചില ബോട്ടുടമകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന്‌ ഒരു വിഭാഗം ഹാര്‍ബറിന്റെ  നിയന്ത്രണമേറ്റെടുത്തത്‌ തൊഴിലാളികള്‍ക്കിടയില്‍  അസംതൃപ്തിയുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ്‌  കലക്ടര്‍ സാംബശിവറാവു യോഗം […]

Kerala

ഇരുചക്രവാഹനങ്ങില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നര്‍ബന്ധം; ഹൈക്കോടതി

  • 19th November 2019
  • 0 Comments

ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് എത്രയും വേഗം ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. നാലു വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നാണ് വ്യവസ്ഥ. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സര്‍ക്കുലര്‍ തയ്യാറാക്കുകയാണെന്നും ഇത് ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തീയ്യറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി. ആഗസ്റ്റ് ഒമ്പത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് […]

error: Protected Content !!