എസ്.എസ്.എൽ.സി പരീക്ഷകൾ 10ന് ആരംഭിക്കും
* പരീക്ഷയ്ക്ക് 422450 വിദ്യാർഥികൾ* മൂല്യനിർണ്ണയം ഏപ്രിൽ രണ്ട് മുതൽ ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. 216067 ആൺകുട്ടികളും 206383 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുക.സർക്കാർ സ്‌കൂളുകളിൽ 138457 കുട്ടികളും എയിഡഡ് സ്‌കൂളുകളിൽ 253539 കുട്ടികളും അൺഎയിഡഡ് സ്‌കൂളുകളിൽ 30454 കുട്ടികളും പരീക്ഷയെഴുതും.ഗൾഫ് മേഖലയിൽ 597 […]