കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ പരിപാടിക്ക് അനുമതി നിഷേധിച്ച് വി സി. എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതിയില്ല. പാലയാട് ക്യാമ്പസില്‍ നിശ്ചയിച്ച ഷീ ഫെസ്റ്റിനെതിരെയാണ് സര്‍വകലാശാല നടപടി. പരിപാടിക്ക് വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ഇല്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ വാദം. അതേസമയം, പരിപാടി നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു.
കണ്ണൂർ സർവകലാശാലയിൽ ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് വി സി

