കുന്ദമംഗലത്ത് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്
കുന്ദമംഗലം : വളർന്നു വരുന്ന തലമുറ അക്രമാസക്തരാകുമ്പോൾ തമ്മിലുള്ള കുഞ്ഞു പിണക്കങ്ങൾ പോലും വാക് തർക്കങ്ങളിലേക്കും കയ്യൂക്കിലേക്കും ചെന്നെത്തി സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ തമ്മിലടിക്കുന്ന കാഴ്ച്ച കുന്ദമംഗലം പ്രദേശത്ത് ആശങ്ക ഉളവാക്കുന്നു. അസഭ്യവർഷം ചൊരിഞ്ഞും ശാരീരികാപരമായി വേദനിപ്പിച്ചു കൊണ്ടുമുള്ള സംഘട്ടനം കുന്ദമംഗലം ബസ്സ്റ്റാൻഡ് പരിസരത്ത് തുടർക്കഥയാവുകയാണ്. ഇന്ന് ഉച്ചയ്ക്ക് സ്റ്റാൻഡിന്റെ പരിസരത്ത് നിന്നായി ഹൈസ്കൂൾ വിദ്യാത്ഥികൾ തമ്മിലടിച്ചത് ഇതിനൊരു ഉദാഹരണമാണ്. സ്ത്രീകൾ ഉൾപ്പെടുന്ന യാത്രക്കാർക്ക് ഇത് വലിയ രീതിയിൽ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വിദ്യാലയത്തിൽ നിന്നും ഉണ്ടാകുന്ന ചെറിയ […]









