പുതിയ ന്യൂനമര്‍ദ്ദം; ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ആലപ്പുഴ ഇടുക്കി ജില്ലകളിലും നാലാം തിയ്യതി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കു പടിഞ്ഞാറന്‍, പടിഞ്ഞാറ് മധ്യ ബംഗാള്‍ ഉള്‍ക്കടലിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദം രൂപപ്പെട്ടശേഷമേ കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താന്‍ കഴിയൂ. […]





