News

ഇടപാടുകള്‍ പണരഹിതമാക്കാന്‍ വില്ലേജ് ഓഫീസുകളിലും ഇ-പോസ് മെഷിന്‍

ഇടപാടുകള്‍ പണരഹിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ വില്ലേജുകളിലേക്ക് ഇ-പോസ് മെഷിന്‍ വിതരണം ചെയ്തു. എന്‍ഐസി(നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍)യാണ് ഇതിനാവശ്യമായ സോഫ്റ്റവെയര്‍ രൂപകല്‍പ്പന ചെയ്തത്. വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ക്കുള്ള സാധാരണ പണ കൈമാറ്റവും ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നിലനിര്‍ത്തി കൊണ്ടു തന്നെയാണ് പുതുതായി ഇ-പോസ് ഇടപാടുകളും നടപ്പിലാക്കുന്നത്. മെഷിന്‍ ഇടപാടുകള്‍ പ്രചാരത്തിലാകുന്നതോടെ നേരിട്ടുള്ള പണമിടപാടുകള്‍ ഒഴിവാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഡ് വഴി ഇടപാടുകള്‍ നടത്തുന്ന പലര്‍ക്കും നെറ്റ് ബാങ്കിങ് മുഖേന പണമിടപാടുകള്‍ നടത്താന്‍ അറിയാത്ത […]

News

ഐഐഎസ്ആര്‍ സ്ഥാപക ദിനം ആഘോഷിച്ചു

കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ജൂലായ് ഒന്നാം തിയതി സ്ഥാപകദിനമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ്റ് ബോര്‍ഡ് അംഗം ഡോ.പി.കെ ചക്രബര്‍ത്തി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധതയാണ് കേന്ദ്രത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.    തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ.സന്തോഷ് ഈപ്പന്‍ സ്വാഗതവും ഡോ. ജെ.രമ നന്ദിയും പ്രകാശിപ്പിച്ചു.  പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡുകള്‍ ജീവനക്കാര്‍ക്ക് […]

Kerala

ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് കോഴിക്കോട് ജില്ലാപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം

കോഴിക്കോട്: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലാപഞ്ചായത്തിന് ലഭിച്ചത്. ആരോഗ്യ രംഗത്തെ സ്ഥിരം പദ്ധതികള്‍ക്ക് പുറമെ നൂതനമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടത്തിവരുന്നത്. സ്നേഹസ്പര്‍ശം പദ്ധതിയിലുള്‍പ്പെടുത്തി ഡയാലിസിസിന് വിധേയമാവുന്ന രോഗികള്‍ക്ക് ഓരോ വര്‍ഷവും നാല് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. എയ്ഡ്സ് രോഗികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ രണ്ട് […]

Local

കൊടുവള്ളി ഐടിഐക്ക് സ്ഥലം അനുവദിക്കുക: എസ്എഫ്‌ഐ മാര്‍ച്ച് നടത്തി

കൊടുവള്ളി :കൊടുവള്ളി ഗവണ്‍മെന്റ് ഐടിഐ ക്ക് സ്ഥലം അനുവദിക്കാത്ത കൊടുവള്ളി മുനിസിപ്പാലിറ്റി ക്കെതിരെ എസ്എഫ്‌ഐ കൊടുവള്ളി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി യിലേക്ക് മാര്‍ച്ച് നടത്തി.എസ്എഫ്‌ഐ താമരശ്ശേരി ഏരിയ സെക്രട്ടറി സയ്ദ് സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അജയഘോഷ് രാതുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Lifestyle

പുതിയ ഇരുചക്ര വാഹനം വാങ്ങിക്കുന്നവർ അറിഞ്ഞിരിക്കാൻ…

പുതിയ വാഹനം വാങ്ങിക്കുന്നവർ ഹെൽമെറ്റ്, സാരി ഗാർഡ്, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി, നമ്പർ പ്ലേറ്റ് എന്നിവയ്ക്ക് അധിക ഫീസ് നൽകേണ്ടതില്ല. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 ( F) അനുശാസിക്കുന്ന പ്രകാരം 01. 04. 2016 മുതൽ കേരളത്തിൽ വിൽക്കുന്ന ഇരു ചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പ്രസ്തു വാഹനം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന് ട്രാൻസ്പോർട് കമ്മീഷണറുടെ സർക്കുലറിൽ പറയുന്നു. അപ്രകാരം പ്രവർത്തിക്കാത്ത ഡീലർമാരുടെ […]

Local

അനുമോദിച്ചു

കുന്നമംഗലം: ‘തീരം’ റെസിഡന്‍സിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച SSLC, +2 പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ റസിഡന്‍സിയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വെച്ചു പഠനോപകരണങ്ങള്‍ നല്‍കി അനുമോദിച്ചു. പ്രസിഡണ്ട് സുലൈമാന്‍ കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റെജി മാസ്റ്റര്‍ പഠനോപകണങ്ങള്‍ നല്‍കികൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. മുന്‍ വാര്‍ഡ് മെമ്പര്‍ സക്കീറുസൈന്‍ മെഡിക്കല്‍ കേമ്പിനെ കുറിച്ചുള്ള വിശദീകരണം നല്‍കി ജന: സെക്രട്ടറി വിനു പറയം വീട്ടില്‍ സ്വാഗതവും, ട്രെഷറല്‍ ഗണേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Trending

മാക്കൂട്ടം പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രഭാത ഭക്ഷണം ആരംഭിച്ചു

മാക്കൂട്ടം പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രീ പ്രൈമറി കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം പാലും നേന്ത്രപ്പഴവും മൂന്ന് ദിവസം പൊടിയരിക്കഞ്ഞിയും കൊടുക്കാന്‍ തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ പുഷ്പലത ടീച്ചറും ഒ.കെ സൗദാബീവി ടീച്ചറും ചേര്‍ന്ന് തുടക്കം കുറിച്ചു. കമ്മറ്റി അംഗങ്ങളായ വി.പി സലീം,കെ ഷബ്‌ന, പ്രഭിഷ,സാജിത, പ്രിന്‍സിപ്പാള്‍ ടി,താഹിറ,ദീപ, ഹാജറ, ഷമീന, അനിഷ എന്നിവര്‍ പങ്കെടുത്തു

Lifestyle

സോഷ്യല്‍ മീഡിയയില്‍ തരംഗമായി രമ്യ ഹരിദാസ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി പാടത്തു ഞാറു നട്ടും ട്രാക്ടര്‍ ഓടിച്ചുമുള്ള ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ ഫോട്ടോകള്‍. രമ്യയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച തത്സമയ വിഡിയോയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ജൂണ്‍ 29 ശനിയാഴ്ച രമ്യ കര്‍ഷകര്‍ക്കൊപ്പം പണിയെടുക്കാന്‍ എത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതക്ക് ഇടയാക്കിയത്. മണ്ണിലിറങ്ങി പണിയെടുക്കുന്ന എംപിയെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ്. ഇടതു കോട്ട എന്ന് അറിയപ്പെട്ടിരുന്ന ആലത്തൂരില്‍, സിറ്റിങ് എംപി പി.കെ ബിജുവിനെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് രമ്യ ലോക്‌സഭയില്‍ എത്തിയത്. രമ്യയുടെ […]

Local

തെരുവ് നായ ശല്യം; 16 പേര്‍ക്ക് കടിയേറ്റു, നാട്ടുകാര്‍ ആശങ്കയില്‍

മുക്കം: മുക്കത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടുസ്ത്രീകളും മൂന്നു മറുനാടന്‍ തൊഴിലാളികളും ഉള്‍പ്പെടെ 16 പേര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ മുഴുവന്‍ ആളുകളും മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. പ്രഭാതസവാരിക്കിറങ്ങിവര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി മുക്കത്തെത്തിയവര്‍ക്കുമാണ് കടിയേറ്റത്. മുക്കം പി.സി. ജങ്ഷനില്‍വെച്ചാണ് എല്ലാവര്‍ക്കും നായയുടെ കടിയേറ്റത്. ഹസ്സന്‍കുട്ടി, വേലായുധന്‍, സല്‍ പായ, ഹോജ, അരുണ്‍, അഹമ്മദ്, അമ്മാര്‍ ഹുസൈന്‍, രാജേഷ്, ഗണേശന്‍, സരോജിനി, സുനില്‍, നിഹാല്‍, വിശാലാക്ഷി, സജീവന്‍, ഒതു ജാറ, ജമാല്‍, ബാബു ജോസഫ് എന്നിവര്‍ക്കാണ് […]

Trending

കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപം തകര്‍ന്ന ഇരുമ്പിന്റെ നടപ്പാത; പണി ആരംഭിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപം തകര്‍ന്ന ഇരുമ്പിന്റെ നടപ്പാത കോണ്‍ഗ്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. ദേശീയ പാതയിലേക്ക് ചേരുന്ന ഭാഗത്ത് ഈ ഭാഗം തകര്‍ന്ന് വാഹനങ്ങന്‍ക്കും കാല്‍നടക്കാര്‍ക്കും അപകട ഭീക്ഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ക്ക് യാത്ര പ്രയാസം ആ വുകയും മറ്റൊരു വഴി തിരിച്ചുവിടുകയും ചെയ്തിരുന്നത് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. കുന്ദമംഗലത്തു നിന്നും കോരങ്കണ്ടി, ആക്കോളി, മര്‍ക്കസ് ഗേള്‍സ് സ്‌കൂള്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള വഴിയായിരുന്നു ഇത്. തുടര്‍ന്ന പഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ […]

error: Protected Content !!