കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ജൂലായ് ഒന്നാം തിയതി സ്ഥാപകദിനമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ്റ് ബോര്‍ഡ് അംഗം ഡോ.പി.കെ ചക്രബര്‍ത്തി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധതയാണ് കേന്ദ്രത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ.സന്തോഷ് ഈപ്പന്‍ സ്വാഗതവും ഡോ. ജെ.രമ നന്ദിയും പ്രകാശിപ്പിച്ചു. പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡുകള്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്തു.
സ്ഥാപകദിനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഒരുക്കിയ പ്രത്യേക സന്ദര്‍ശന പരിപാടിയില്‍ അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്തു. സുഗന്ധവിളകളുടെയും മറ്റു ചെടികളുടെയും നടീല്‍ വസ്തുക്കളുടെ വിപണനവും നൂതന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനവും സ്ഥാപനത്തില്‍ ഒരുക്കിയിരുന്നു.