കുന്നമംഗലം: ‘തീരം’ റെസിഡന്‍സിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച SSLC, +2 പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ റസിഡന്‍സിയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വെച്ചു പഠനോപകരണങ്ങള്‍ നല്കി അനുമോദിച്ചു.
പ്രസിഡണ്ട് സുലൈമാന്‍ കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റെജി മാസ്റ്റര്‍ പഠനോപകണങ്ങള്‍ നല്‍കികൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. മുന്‍ വാര്‍ഡ് മെമ്പര്‍ സക്കീറുസൈന് മെഡിക്കല്‍ കേമ്പിനെ കുറിച്ചുള്ള വിശദീകരണം നല്കി
ജന: സെക്രട്ടറി വിനു പറയം വീട്ടില്‍ സ്വാഗതവും, ട്രെഷറല്‍ ഗണേഷ് കുമാര്‍ നന്ദിയും പറഞ്ഞു.