മാക്കൂട്ടം പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രീ പ്രൈമറി കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം പാലും നേന്ത്രപ്പഴവും മൂന്ന് ദിവസം പൊടിയരിക്കഞ്ഞിയും കൊടുക്കാന്‍ തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ പുഷ്പലത ടീച്ചറും ഒ.കെ സൗദാബീവി ടീച്ചറും ചേര്‍ന്ന് തുടക്കം കുറിച്ചു. കമ്മറ്റി അംഗങ്ങളായ വി.പി സലീം,കെ ഷബ്‌ന, പ്രഭിഷ,സാജിത, പ്രിന്‍സിപ്പാള്‍ ടി,താഹിറ,ദീപ, ഹാജറ, ഷമീന, അനിഷ എന്നിവര്‍ പങ്കെടുത്തു