Kerala News

സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; രണ്ട്‌ ആര്‍എസ്‌എസ് പ്രവർത്തകർ അറസ്റ്റിൽ

ഒറ്റപ്പാലം: സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട്‌ ആര്‍എസ്‌എസുകാര്‍കൂടി അറസ്റ്റില്‍. ലെക്കിടി പേരൂര്‍ പാറപ്പള്ളത്ത് ശ്രീനാഥ്(21), ജിഷ്ണു(20)എന്നിവരെയാണ്‌ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ പേരൂര്‍ പൂക്കാട്ടുകുന്നത്ത് സുബിന്‍ (31), പുളിക്കല്‍ രജീഷ്(30) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

സിപിഐ എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ എട്ടുപേര്‍ക്കെതിരെയാണ്‌ വധശ്രമത്തിന്‌ കേസെടുത്തത്‌. നാലുപേര്‍കൂടി ഇനിയും അറസ്റ്റിലാകാനുണ്ട്. സിഐ എം സുജിത്, എസ്‌ഐ എസ് അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

ചൊവ്വാഴ്ച രാത്രിയാണ് സിപിഐ എം പ്രവര്‍ത്തകരായ മൂന്നുപേരെ ആര്‍എസ്‌എസ് ക്രിമിനല്‍സംഘം വടിവാള്‍കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചത്. പേരൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ലെക്കിടി പേരൂര്‍ പൂക്കാട്ടുകുന്ന് വാണിയംപറമ്ബില്‍ ശിവപ്രസാദ്(39), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പൂക്കാട്ടുകുന്ന് വാണിയംപറമ്ബില്‍ ജിനേഷ്(32), പൂക്കാട്ടുകുന്ന് ഷാരൂഖ്‌(22)എന്നിവരെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!