National

നാല് വയസ്സുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ചു ; യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് റോഡിലൂടെ വലിച്ചിഴച്ച് മുത്തശ്ശി

  • 15th August 2026
  • 0 Comments

തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കെട്ടിട നിര്‍മാണത്തൊഴിലാളിയായ മാണിക്കം (31) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ കുളിത്തലൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിത്തലൈയ്ക്ക് സമീപത്തെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സമീപവാസിയായ മാണിക്കം കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാന്‍ മാതാവ് മാണിക്കത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അവിടെവച്ച് ലൈംഗികാതിക്രമം […]

Trending

അയല്‍വാസിയുമായി തര്‍ക്കം;കൈത്തണ്ട മുറിച്ച് കിണറ്റില്‍ ചാടിയ വയോധികന്‍ മരിച്ചു

അയല്‍വാസിയുമായി തര്‍ക്കത്തെ തുടര്‍ന്ന് കൈത്തണ്ട മുറിച്ച് കിണറ്റില്‍ ചാടിയ വയോധികന്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ ജൂവല്‍ വീട്ടില്‍ വാസുദേവന്‍ (65) ആണ് മരിച്ചത്. അയല്‍വാസിയായ യുവതിയുടെ വീടിന്റെ സിറ്റൗട്ടില്‍ ചെന്നാണ് കൈത്തണ്ട മുറിച്ചത്. പിന്നാലെ തൊട്ടടുത്തുള്ള പഞ്ചായത്ത് കിണറ്റിലേക്ക് ചാടുകയായിരുന്നു. വാസുദേവന്റെ മകന്‍ വീട്ടിലെത്തി നഗ്‌നത പ്രദര്‍ശനം നടത്തിയെന്ന് അയല്‍ക്കാരി പരാതി നല്‍കിയിരുന്നു. മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

Trending

പ്രണയം നിരസിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് 21 കാരന്‍

  • 16th June 2026
  • 0 Comments

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. തിരുവനന്തപുരം കന്യാകുളങ്ങരയിലാണ് സംഭവം. കന്യാകുളങ്ങര സ്വദേശിനിയായ പതിനാറുകാരിയെയാണ് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പനവൂര്‍ സ്വദേശിയായ സഹദാണ്(21) കുത്തിയത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രണം. കഴുത്തിനും മുതുകിലും വയറ്റിലുമാണ് കുത്തിയത്. പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വട്ടപ്പാറ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതിക്കായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്.

Kerala

ഡോക്ടർ വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാവിധി ശനിയാഴ്ച

  • 19th March 2026
  • 0 Comments

ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ കുറ്റക്കാരൻ എന്ന കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരി​​ഗണിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രായശ്ചിത്തം ചെയ്യാൻ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു. അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന് […]

Kerala

അലുവ അതുൽ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ

  • 15th March 2026
  • 0 Comments

കൊല്ലത്ത് ഗൂണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തയ സംഭവത്തിൽ എട്ട് പ്രതികൾ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളും സഹായിച്ച രണ്ടുപേരും അടക്കം നാലുപേരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് നാല് പേർ കൂടി കോട്ടയം മുണ്ടക്കയത്ത് നിന്ന് പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അരും കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രധാന പ്രതി ഉൾപ്പെടെ ഉള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. കൊലപാതകത്തിലെ […]

Kerala

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

  • 22nd January 2026
  • 0 Comments

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുമാണ് നീക്കം. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നുവെന്നാണ് പൊലീസ് നിഗമനം. ഷിംജിത ഇന്ന് ജാമ്യഹർജി നൽകിയേക്കും. ഇന്നലെ അറസ്റ്റിലായ ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. […]

National

കടന്നു പിടിച്ചു, ബലം പ്രയോഗിച്ച് ചുംബിച്ചു; മുൻ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതി

  • 19th November 2025
  • 0 Comments

കാൺപൂർ∙ ബലം പ്രയോഗിച്ച് തന്നെ ചുംബിച്ച മുൻ കാമുകന്റെ നാക്ക് കടിച്ചുമുറിച്ച് യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 35കാരനായ ചംപി എന്നയാളുടെ നാക്കാണ് മുൻ കാമുകി കടിച്ചുമുറിച്ചത്. ഇയാൾ വിവാഹിതനാണ്. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൽ ചംപി അസ്വസ്ഥനായിരുന്നു. വിവാഹനിശ്ചയത്തിന് പിന്നാലെ യുവതി ചംപിയിൽ നിന്ന് അകന്നു. ഇത് ചംപിയെ ദുഃഖിതനാക്കിയിരുന്നു. യുവതിയെ കാണാനും ഇയാൾ ഇടയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ യുവതി അതിന് തയാറായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് കളിമണ്ണ് ശേഖരിക്കാനായി കുളത്തിന് സമീപത്തേയ്ക്ക് ഒറ്റയ്ക്ക് പോവുകയായിരുന്ന യുവതിയെ […]

Kerala

കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം, പിതാവുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

  • 26th October 2025
  • 0 Comments

കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അച്ഛന് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനായിരുന്നു ശ്രമം. ഇയാൾ അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിന്‍റെ അമ്മയ്ക്ക് കുഞ്ഞിന് വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്.

Kerala

ന്യൂ മാഹി ഇരട്ടക്കൊലക്കേസ്: പ്രതികളെ വെറുതെ വിട്ട് കോടതി

  • 8th October 2025
  • 0 Comments

ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയെല്ലാം വെറുതെവിട്ടു. കൊടി സുനി അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്.വിധി അപ്രതീക്ഷിതവും നിരാശാജനകവുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രേമരാജന്‍ പറഞ്ഞു. വിധി പഠിച്ചതിന് ശേഷം അപ്പീല്‍ കോടതിയില്‍ കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്താണ് സംഭവം നടന്നത്. അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു. പ്രോസിക്യുഷന്‍ ഹാജറാക്കിയത് കെട്ടിച്ചമച്ച തെളിവുകളെന്ന് പ്രതിഭാഗം ആരോപിച്ചു. ബോംബ് സ്‌ഫോടനം നടന്നതിന്റെ തെളിവ് പോലും ഇല്ലായിരുന്നെന്ന് സി കെ […]

Kerala

പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

  • 18th September 2025
  • 0 Comments

മണ്ണാർക്കാട്: പാലക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതിയെ ക്വാറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാക്കടപ്പുറം അച്ചീരി വീട്ടിൽ യുഗേഷിന്റെ ഭാര്യ അഞ്ജുമോളാണ് (23) മരിച്ചത്. അഞ്ജുമോളുടെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. കുടുംബവഴക്കിനിടെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ ക്വാറിയിൽ വീണതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പോലീസി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. .

error: Protected Content !!