കോഴിക്കോട് : ജമാഅത്തെ ഇസ് ലാമി കോഴിക്കോട് സിറ്റി 2019 – 2021 കാലയളവിലേക്കുള്ള പ്രസിഡണ്ടായി ഫൈസല്‍ പൈങ്ങോട്ടായിയേയും സെക്രട്ടറിയായി ടി.എം ശരീഫ് മൗലവിയേയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗം പി.ഐ. നൗഷാദ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.കെ.പി. അബ്ദുറസാഖ് അസി. സെക്രട്ടറിയും ബാബു സല്‍മാന്‍ പിആര്‍ സെക്രട്ടറിയുമാണ്.
അഡ്വ. ഫൈസല്‍, നൗഷാദ് മേപ്പാടി, റഫീഖ് റഹ് മാന്‍ മൂഴിക്കല്‍, എ.എം.അബ്ദുല്‍ മജീദ്, സി.പി. അമീര്‍, മുഹമ്മദ് സിയ, എ.പി.അബ്ദുല്‍ ലത്തീഫ് എന്നിവരെ വിവിധ വകുപ്പ് കണ്‍വീനര്‍മാരായി നിശ്ചയിച്ചു.
ഏരിയ പ്രസിഡണ്ടുമാരായി അബ്ദുല്‍ ഹമീദ് മാത്തോട്ടം ( കോഴിക്കോട് സൗത്ത്) അമീറലി (കോഴിക്കോട് നോര്‍ത്ത്) ടി.മുഹമ്മദ് ശരീഫ് (മെഡിക്കല്‍ കോളേജ്) എന്നിവരേയും തെരഞ്ഞെടുത്തു.