Kerala

50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത: കോഴിക്കോട് ഇന്ന് റെഡ് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കനത്തെ മഴയെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. കാസര്‍കോട് കാക്കടവ് ചെക്ക്ഡാമിന് സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നു. വ്യാഴാഴ്ച വരെ കനത്തമഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ​തോ (115 […]

Local

മഴ;ദുരിതാശ്വാസ ക്യാമ്പില്‍ 18 പേര്‍

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ ചെറുവണ്ണൂര്‍-നല്ലളം ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളില്‍ നിന്നായി 18 പേരെ നല്ലളം യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് കോഴിക്കോട് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കലക്ട്രേറ്റ് 1077.

Kerala

നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള സര്‍വേക്ക് തുടക്കമായി

കോഴിക്കോട്: നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള സര്‍വേക്ക് തുടക്കമായി. കഴിഞ്ഞ ജൂണ്‍ പകുതിയോടെ തുടങ്ങിയ സര്‍വേയില്‍ കരിക്കാംകുളം — സിവില്‍ സ്‌റ്റേഷന്‍, മാങ്കാവ്–പൊക്കുന്ന്–പന്തീരാങ്കാവ് റോഡുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ 10 റോഡുകളും ഒരു മേല്‍പ്പാലവുമാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങള്‍, വാഹനങ്ങളുടെ എണ്ണം, മണ്ണിന്റെ ബലം, ഓടകള്‍ തുടങ്ങി റോഡുമായി ബന്ധപ്പെട്ടവയുടെ സ്ഥലവിവരങ്ങളാണ് എടുക്കുന്നത്. ഇതടിസ്ഥാനപ്പെടുത്തിയാണ് ഡിപിആര്‍ തയ്യാറാക്കുക. 10 റോഡുകളിലെ മൂന്നെണ്ണത്തിന്റെ ഡിപിആര്‍ ഒന്നാം ഘട്ടത്തിനൊപ്പം തയ്യാറാക്കിയിരുന്നു. അതൊഴികെ ഏഴെണ്ണത്തിന്റെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. […]

Kerala

ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംഗ്: അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ ആയുർവേദകോളേജ് നോളജ് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംഗ്  (PLC, SCADA, VFD) കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, ഐ.ടി.ഐ ആണ് യോഗ്യത. അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, റാം സാമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദകോളേജിന് എതിർവശം, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ 0471-4062500, 8078097943 എന്ന നമ്പറിലോ ബന്ധപ്പെടണം. സ്‌പോർട്‌സ് കൗൺസിൽ ലിസ്റ്റിലുള്ളവർക്ക് ഡിഗ്രി/പി.ജി പ്രവേശനം 16ന് തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിലെ ബിരുദ/ബിരുദാനന്തര കോഴ്‌സിലേക്ക് അഡ്മിഷനായി സ്‌പോർട്‌സ് […]

Local

മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ബ​സ് ബേ ​നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

കോ​ഴി​ക്കോ​ട്: മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ബ​സ് ബേ ​നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. മേ​ൽ​ക്കൂ​ര​യി​ൽ പോ​ളി കാ​ര്‍​ബ​ണേ​റ്റ് ഷീ​റ്റ് പ​തി​ച്ചു. ബ​സു​ക​ള്‍ ക​യ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള ഇ​രി​പ്പി​ട​വു​മാ​ണ് ഇ​പ്പോ​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. മു​മ്പു​ണ്ടാ​യി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം പൊ​ളി​ച്ചു നീ​ക്കി​യാ​ണ് പു​തി​യ​തു പ​ണി​യാ​ൻ‍ ആ​രം​ഭി​ച്ച​ത്. ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് മു​ന്‍​വ​ശത്തെ ഫു​ട്പാ​ത്തി​ലാണ് ആളുകളിപ്പോൾ ബസ് കാത്തുനിൽക്കുന്നത് ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കാ​ൻ ബ​സ് ബേ​ക​ള്‍ വേ​ണ​മെ​ന്ന മേ​ഖ​ല ന​ഗ​രാ​സൂ​ത്ര​ണ വ​കു​പ്പി​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ന്‍റെ‌ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 33 ബ​സ്ബേ​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്. ട്രാ​ഫി​ക് പോ​ലീ​സു​മാ​യി ച​ര്‍​ച്ച […]

News

ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ മികവുറ്റ പദ്ധതികളുമായി സിറ്റി ട്രാഫിക്

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ മികവുറ്റ പദ്ധതികളുമായി സിറ്റി ട്രാഫിക്. ഇതിന്റെ ഭാഗമായി 100 ക്യാമറകള്‍ കൂടി നഗരത്തില്‍ സ്ഥാപിക്കും. നിലവില്‍ ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് നിരീക്ഷിക്കുന്നത്. ദൃശ്യങ്ങള്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കാന്‍ പുതിയ സംവിധാനമൊരുക്കും. ഇതിലൂടെ അമിതവേഗം, ഗതാഗതക്കുരുക്ക്, മറ്റ് നിയമലംഘനങ്ങള്‍ എന്നിവ തത്സമയം നിരീക്ഷിക്കാനും നടപടിയെടുക്കാനും ട്രാഫിക് പൊലീസിന് സാധിക്കും. 76 നിരീക്ഷണ ക്യാമറകളും രണ്ട് മെഗാപിക്സല്‍ സിസ്‌കോ ക്യാമറകളുമാണ നിലവില്‍ ഉള്ളത്്. പുിതിയ ക്യാമറയില്‍ വാഹനങ്ങളുടെ […]

News

കനോലി കനാല്‍ പ്രവൃത്തി പുരോഗമിക്കുന്നു: ഒന്നര മാസത്തിനുള്ളില്‍ ബോട്ട് സര്‍വ്വീസ്

കോഴിക്കോട്: കനോലി കനാലിന്റെ ശുചീകരണ പ്രവൃത്തി രണ്ട് മാസം പിന്നിടിന്നു. ഇതുവരെ ഏഴ് കിലോമീറ്റര്‍ ദൂരത്തിലെ കുളവാഴയും മാലിന്യങ്ങളും അഞ്ച് കിലോമീറ്ററിലെ ചെളിയുമാണ് നീക്കിയത്. ശേഷിക്കുന്ന ഭാഗങ്ങളില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒന്നരമാസത്തിനുള്ളില്‍ തന്നെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ബോട്ട് ഓടിക്കാനുള്ള നടപടികള്‍ക്ക് തുടക്കമാവും. ജലപാതയ്ക്കായി ക്വില്‍ (കേരള വാട്ടര്‍വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്) ആണ് കനാല്‍ ശുചീകരിക്കുന്നത്. നിലവില്‍ എരഞ്ഞിപ്പാലും മുതല്‍ കാരപ്പറമ്പ് വരെയുള്ള ഭാഗത്താണ് ചെളി നീക്കല്‍ നടക്കുന്നത്. മഴപെയ്ത് വെള്ളം ഉയര്‍ന്നാല്‍ ചെളി നീക്കല്‍ […]

Local

കലാകാരൻമാർ സമൂഹത്തിന്റെ നന്മ മരങ്ങൾ : അഹമ്മദ്‌കുട്ടി ഉണ്ണികുളം

കോഴിക്കോട് : കലാകാരൻമാർ സമൂഹത്തിന്റെ നന്മ മരങ്ങളാണെന്നും അവർ നല്ല റോൾ മോഡലുകൾ ആകണമെന്നും എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്‌കുട്ടി ഉണ്ണികുളം പ്രസ്താവിച്ചു . കലാ ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് തൽഹത്ത് കുന്നമംഗലം അധ്യക്ഷം വഹിച്ചു . ജനറൽ സെക്രട്ടറി ബഷീർ പന്തീർപാടം സ്വാഗതം പറഞ്ഞു കെ വി കുഞ്ഞാതു , സക്കീർ ഉസൈൻ കക്കോടി , അബ്ദു പുതുപ്പാടി […]

News

ഐഐഎസ്ആര്‍ സ്ഥാപക ദിനം ആഘോഷിച്ചു

കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ജൂലായ് ഒന്നാം തിയതി സ്ഥാപകദിനമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ്റ് ബോര്‍ഡ് അംഗം ഡോ.പി.കെ ചക്രബര്‍ത്തി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധതയാണ് കേന്ദ്രത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.    തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ.സന്തോഷ് ഈപ്പന്‍ സ്വാഗതവും ഡോ. ജെ.രമ നന്ദിയും പ്രകാശിപ്പിച്ചു.  പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡുകള്‍ ജീവനക്കാര്‍ക്ക് […]

News

ഐഐഎസ്ആര്‍ സ്ഥാപകദിനം; സുഗന്ധവിള ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാം

ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം (ഐഐഎസ്ആര്‍) ജൂലൈ ഒന്നിന് ഇരുപത്തിനാലാം സ്ഥാപകദിനം ആചരിക്കും.  ദിനാചരണത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത് മുഖ്യപ്രഭാഷണം നടത്തും. അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ്റ് ബോര്‍ഡ് അംഗം ഡോ.പി.കെ.ചക്രബര്‍ത്തി അധ്യക്ഷത വഹിക്കും.സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി സുഗന്ധവിള ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കുവാനും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും ജൂലൈ ഒന്നാം തിയതി (തിങ്കളാഴ്ച) പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.  സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനും അവസരം ഉണ്ടായിരിക്കും. ഫോണ്‍ –  8589902677.  […]

error: Protected Content !!